Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Wednesday, December 23, 2015

ബാഷ

രജനികാന്തിന്റെ ബാഷ ഇറങ്ങിയ കാലം....ഞങ്ങൾ ഏഴിലോ എട്ടിലോ ആണ്...ആ സമയത്ത് എന്തുനും ഏതിനും "ബാഷ...ബാഷ" വിളികളായിരുന്നു...ക്ലാസ്സിലും മെസിലും ഡോർമെടീരിയിലും എല്ലാം ആരെങ്കിലും നടന്നു വരുന്നത് കണ്ടാൽ എല്ലാവരും കൂടെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ ഇട്ടു തുടങ്ങും... അതിനൊപ്പിച്ചു സ്റ്റൈലിൽ നടക്കുന്നതും ഒരു വിനോദമായിരുന്നു...
അങ്ങനെ ഒരു ദിവസം വൈകുന്നേരം study time ന് പതിവ് പോലെ ഞാൻ സെക്കന്റ്‌ ബെൽ അടിച്ച ശേഷം ഓടിക്കയറി...സമയ ക്ലിപ്തത പണ്ടേ നിര്ബന്ധായിരുന്നേ...അന്ന് കൂടെ ആരോ ഒരാള് കൂടെ ഉണ്ട്..എന്റെ ഓര്മ ശരിയാണെങ്കിൽ നമ്മുടെ Moidheen Shah...ഞങ്ങൾ ക്ലാസ്സിൽ കേറിയതും, എല്ലാവരും കൂടെ "ബാഷ...ബാഷ.." വിളി തുടങ്ങി...
"ഈ ആരാധകരെ കൊണ്ട് തോറ്റു..." എന്ന ഭാവത്തോടെ, കോളർ ഒക്കെ പൊക്കി, കൈ ഒക്കെ വീശി സ്ലോ മോഷനിൽ നടന്നു വന്ന ഞങ്ങൾ, പുറകെ വടിയുമായി ഓടി വരുന്ന സാറിനെ കണ്ടില്ല..!! BGM നിലച്ചതും പുറകിൽ ആക്ഷൻ തുടങ്ങിയതും ഒരേ സമയത്ത്...😢 ഒരു വെടിയും പുകയും മിന്നലും മാത്രമേ ഓർമയുള്ളൂ...സാറിനു നല്ല ഉന്നമുണ്ടായിരുന്നത്‌ കൊണ്ട് കിട്ടേണ്ടതെല്ലാം കിട്ടേണ്ട സ്ഥലത്ത് കൃത്യമായി തന്നെ കിട്ടി... മരണ മാസ്സ്‌ intoduction scene ന് തൊട്ടു പുറകെ കൊല മാസ്സ് anti-climax ....!!!! അന്ന് study time തീരുന്ന വരെ ക്ലാസിനു മുന്നിൽ മുട്ട് കുത്തി നിൽക്കുമ്പോൾ ഉണ്ടായിരുന്ന ഏക ആശ്വാസം, ക്ലാസ്സിലെ എല്ലാ പുരുഷ പ്രജകൾക്കും ഓരോന്ന് വീതം കിട്ടി എന്നതായിരുന്നു... എന്തായാലും അതിലും വലിയൊരു ചമ്മൽ സ്വപ്നങ്ങളിൽ മാത്രം...😀😀😀


എഴുതിയത് അരുണ്‍ ശരത് 

3 comments:

 1. അതിലും വലിയൊരു
  ചമ്മൽ സ്വപ്നങ്ങളിൽ മാത്രം...😀😀😀

  ReplyDelete
 2. ഇതിനൊക്കെ എന്നാത്തിനാ ചമ്മുന്നേ????

  ReplyDelete
 3. രജനികാന്ത് വാങ്ങിത്തന്ന സമ്മാനം 

  ReplyDelete

Please do not forget to comment

Authors in this blog

 • Adarsh
 • Amjith.T.S
 • Anil Raj
 • Aravind
 • Arjun A Bhaskaran
 • Divya Gokul
 • Navodayan
 • Praveen
 • Shafeeq Sha
 • Shiljith
 • Syam Prasad
 • Vandana Mohandas