Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Sunday, February 20, 2011

ചിറകൊടിഞ്ഞ കിനാവുകള്‍


വന്ദന മോഹന്‍ദാസ്‌ എഴുതിയത്


എന്‍റെ ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള ജീവിതകാലത്തിനു വേദിയായത്ഉടായിപ്പുകളെയുംപുസ്തകപ്പുഴുക്കളെയുംബുദ്ധിജീവികളെയും 3:6:1 എന്നപ്രോപോഷനില്‍ വാര്‍ത്തെടുക്കുന്ന നവോദയ എന്ന രാജ്യത്തായിരുന്നു. അതേതു രാജ്യം എന്നാണോ? 


നവോദയ എന്താണ് എന്നറിയാത്തവര്‍ക്ക്:
(ഇത് ഒരു അധികപ്രസംഗമാണ്നവോദയ അറിയാത്തവര്‍ ബ്ലോഗുലകത്തിലോ! കഥകളുമായി അത്രയേറെ നവോദയന്‍ പാണന്മാര്‍പാണികള്‍സിങ്കങ്ങള്‍ഇവിടെയൊക്കെയുണ്ടല്ലോ.)
എന്നാലും ജസ്റ്റ്‌ഫോര്‍  സേക് ഓഫ് ഹൊറര്‍എനിക്കത് പറയണംമലപ്പുറംനവോദയ വിദ്യാലയ അഥവാ ഊരകം മൊട്ടക്കുന്നിന്‍ മുകളിലെ സാമ്രാജ്യംകേന്ദ്രഗവണ്മെന്റിന്റെ ചെലവില്‍ ഏഴു കൊല്ലം ഉണ്ടും ഉറങ്ങിയും വളരാന്‍ നിര്‍ബന്ധിതഅനാഥത്വം സ്വീകരിക്കുന്ന പത്തെഴുപത്‌ പേര്‍ ബാല്യവും കൌമാരവുംചെലവഴിക്കുന്ന ഒരു ഭയങ്കര സെറ്റപ്പ്ഓരോ ബാച്ചിലും പത്തെഴുപത്‌ പേര്‍ വച്ച് ആറുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കുറെയെണ്ണം -- പല സൈസുംപ്രോപര്‍ടീസുംഉള്ളവഇവറ്റകളെ മേയ്ക്കാന്‍ പത്തമ്പത് ടീച്ചര്‍മാര്‍ (സാറന്മാരും ഉണ്ടേവീടും കുടിയുംഒക്കെയായി ഇതിനകത്ത് തന്നെ. കയറിവരുന്ന മുതലുകള്‍ക്ക് കൈയ്യില്‍ ഒരു പട്ടാളപ്പെട്ടിയും, രണ്ടു ബക്കറ്റും അനുവദനീയം. 
ട്രങ്കിനകത്തു ഉടുതുണി കണ്ണാടിചീപ്പ്,എന്നിവ മാത്രമേ കാണാവൂ എന്നാണു ചട്ടംഭക്ഷണ വസ്തുക്കള്‍ banned ആണ്.അഥവാ ഉണ്ടെങ്കില്‍ ഹൌസിലെത്തുമ്പോഴേക്കും അത് ഇല്ലാതാകുംപിന്നെ,മറുതുണി (യുണിഫോം)സോപ്പ്എണ്ണപേസ്റ്റ്ഷൂപുസ്തകംപേനമഷിചൂല്,പ്ലേറ്റ്ഗ്ലാസ്സ്സ്പൂണ്‍തുടങ്ങി ഒരാള്‍ക്ക്‌ ജീവിച്ചു പോകാനുള്ളതെല്ലാം സര്‍ക്കാര്‍വക റേഷന്‍അപ്പനും അമ്മയും റേഷനിലില്ല.

**************************************************

ആഗോള പ്രശസ്തി കാരണം തല്ലു കൊണ്ട് ചാവാറായ പരുവത്തിലാണ് പൂതന എന്നഞാന്‍ നവോദയ എന്ന പ്രസ്ഥാനത്തെപ്പറ്റി കേള്‍ക്കുന്നത്വീട്ടുകാര്‍ ശല്യംഒഴിവാക്കാനുംഞാന്‍ ഇനി അമ്മയുടെ തല്ലു കൊള്ളാതിരിക്കാനുംഎന്നെകാണാതെ 'തള്ള' പശ്ചാത്തപിക്കട്ടെ എന്ന് കരുതിക്കൊണ്ടും, 'എന്‍റെ സൂര്യപുത്രിയ്ക്ക്'എന്ന സിനിമയുടെ സ്വാധീനം കൊണ്ടും, ( സ്വാധീനം കുറേക്കാലം മുമ്പേ ഉള്ളില്‍ഉണ്ടായിരുന്നുഅതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഒരിക്കല്‍ ഇടാംഅതിലെഅമലയെപ്പോലെ ഹോസ്റ്റലിന്റെ മതില് ചാടാം എന്നുള്ള ആഗ്രഹം കൊണ്ടും,പഠിക്കാന്‍ തീരെ ഇന്ടരസ്റ്റ്‌ ഇല്ലാഞ്ഞിട്ടും പുറത്തൂര്‍ പഞ്ചായത്തിലെ ഗര്‍ജ്ജിക്കും സിംഹമായ സാക്ഷാല്‍ രാഘവന്‍ പിള്ള മാഷിന്റടുത്ത് ട്യൂഷന് പോയും, മാഷ്‌ പേപ്പര്‍ കാണില്ല എന്നറിയാമായിരുന്നിട്ടും കറക്കിക്കുത്തിയാല്‍ കൊന്നു കളയും എന്ന് ഭയന്നും മറ്റും വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഞാന്‍ അര-ജീവപരന്ത്യത്ത്തിനു എത്തുന്നത്.
അങ്ങനെ ഫോണിലൂടെ പ്രവാസിയായ പിതാവ് ശ്രീമാനോടും, വീട്ടിലിരിക്കുന്ന പിതാമഹി കല്യാണിയമ്മയോടും, രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിപ്പിശാശിനോടും, ജട്ടി ഇട്ടു, ഇട്ടില്ല മട്ടില്‍ ഹാപ്പിയായി നടക്കുന്ന ഏറ്റവും ഇളയ കുട്ടിപ്പിശാശിനോടും യാത്ര പറഞ്ഞ്‌, ഇതായിരിക്കും പൂതനാമോക്ഷം എന്ന് പ്രതീക്ഷിച്ചു, അമ്മയുടെ അച്ചന്റെ ട്രങ്ക് പെട്ടിയെ പച്ച കളറടിപ്പിച്ചു പുത്തനാക്കി പാക്ക് ചെയ്തു, 'അടിച്ചുപൊളിയുടെ' സുന്ദര സ്വപ്നങ്ങളുമായി ഞാന്‍ വീട് വിട്ടിറങ്ങി. പറയാന്‍ വിട്ടു, നവോദയയിലേക്ക് കൂടെ ഒരു കൂട്ടുകാരി കൂടി ഉണ്ട്. ട്യൂഷന്‍ ക്ലാസിലെ കൂട്ടുകാരി മണ്ടുമോള്‍ സി. പി. ഞങ്ങള്‍ അത്ര ക്ലോസായ ഫ്രന്‍സ് അല്ലെങ്കിലും ഇനിയങ്ങോട്ട് ക്ലോസാകുമല്ലോ.
മണ്ടുമോളും ഞാനും വരാന്‍ പോകുന്ന ദിവസങ്ങളില്‍ 'രാപ്പാടി പക്ഷിക്കൂട്ടം' പാടി തുള്ളിച്ചാടി നടക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാന്‍ യാത്രയുടെ ദൈര്‍ഖ്യം അറിഞ്ഞതേയില്ല.
വഴിയ്ക്ക് വെങ്ങരയില്‍ വണ്ടി നിര്‍ത്തി അമ്മയും ഞാനും ഒരു ബേക്കറിയില്‍ കയറി.പരിചയമില്ലാത്തത്ര സ്നേഹത്തോടെ അമ്മ 'വാഎന്ന് വിളിച്ചപ്പോ,എന്നെത്തന്നെയാണോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കിഅതെഎന്നെത്തന്നെ.ചാടിയിറങ്ങി അകത്തേയ്ക്ക് ചെന്നപ്പോള്‍ഇന്നും രോമാന്ജമുണ്ടാക്കുന്ന വാക്കുകള്‍ ഞാന്‍ കെട്ടു.
"പൂതന മോളെഎന്ത് വേണമെങ്കിലും പറഞ്ഞോ, വാങ്ങിത്തരാം." ഞങ്ങളുടെകണ്ണുകള്‍ കൂട്ടിമുട്ടിരണ്ടും നിറഞ്ഞിരുന്നു
അമ്മയുടേത് പുത്രീദു:ഖം കൊണ്ടുംഎന്റേത്അവിശ്വസനീയത കൊണ്ടും (മുമ്പൊരിക്കല്‍ ബേക്കറിയിലേക്ക് നോക്കി വെള്ളമിറക്കിനിന്നതിനു പൊതുജനമധ്യത്തില്‍ വെച്ച് എനിക്ക് മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍പല്ലിരുമ്മുകയും, വീട്ടിലെത്തിയപ്പോള്‍ എന്‍റെ കണ്ട്രോളില്‍ ഉണ്ടായിരുന്നകുട്ടിപ്പട്ടാളത്തിന്റെ മുമ്പിലിട്ടു എന്നെ കേരള പോലീസ് സ്റ്റൈലില്‍ പോതുക്കുകയുംചെയ്ത മൈ ഓണ്‍ മദര്‍ തന്നെയാണോ ഇത്അമര്ത്തിച്ച്ചിരിക്കുന്ന ഗാംഗ് മെംബേഴ്സിനെ അന്ന് തന്നെ ഞാന്‍ പിരിച്ചു വിട്ടുവി ആര്‍ എസ്സും എടുത്തു). ഏതായാലുംഅമ്മയുടെ ഔദാര്യത്തെ ഞാന്‍ മാക്സിമം ചൂഷണം ചെയ്തു എന്ന്പറയേണ്ടതില്ലല്ലോഒരു ശ്വാസം ഉള്ളിലെക്കെടുത്തു ഞാന്‍ പറഞ്ഞു തുടങ്ങി -- "ഒരു കിലോ ലഡ്ഡു, ഒരു കിലോ മിക്സ്ചര്‍, രണ്ടു...." -- "മോളെ.." - വിളറിയ മുഖത്തോടെ അമ്മ. "ങേ, പിന്നേം മൂഷികസ്ത്രീ ആയോ?" അതല്ല. അമ്മയ്ക്ക് ഒരു സംശയംസംഗതിസ്മഗ്ലിംഗ് ആണ്. ലിസ്റ്റില്‍ ഈ വക തീറ്റസാമാനങ്ങള്‍ നിരോധിതമാണ്.പിടിക്കപ്പെട്ടാല് പ്രശ്നമാകും.
"തല്‍കാലം ലഡ്ഡു പോരെ?"
"മതി"
ലഡ്ഡു എങ്കില്‍ ലഡ്ഡു. ഒരു കിലോ ലഡ്ഡു ഞാന്‍ ട്രങ്കിലെ തുണികള്‍ക്കിടയില്‍ ഭദ്രമായിഒളിപ്പിച്ചു. 45 ഡിഗ്രി ചരിവില്‍ ഞങ്ങളുടെ വാഹനം ഊരകമല കയറി. കൊള്ളാം, നല്ല സെറ്റപ്പ്. പ്രകൃതി രമണീയതയ്ക്ക് ഭംഗം വരുത്താന്‍ ഒരു ചായക്കട പോലുമില്ല. ഇടയ്ക്ക് രണ്ടായിത്തിരിയുന്ന ഒരു റോഡ്‌. ഒരെണ്ണം താഴേക്കു, വേറൊരെണ്ണം മുകളിലേക്ക് -- മഞ്ഞ ബോര്‍ഡില്‍ കറുത്ത അക്ഷരങ്ങള്‍ --
Ministry of Human Resources Development 
Jawahar Navodaya Vidyalaya
Malappuram
Oorakam
Keezhmuri

മണ്ടുമോളുടെ മുഖത്തൊരു ഞെട്ടല്‍. താഴോട്ടു പോകുന്ന മറ്റേ റോഡിലൂടെ 'രാക്കോലം വന്നതാണേ' പാടിക്കൊണ്ട് എന്‍റെ മനസ്സ് തുള്ളിച്ചാടി പോയി.
പ്രവേശനോല്‍സവ കാഴ്ചകള്‍
നവോദയയുടെ പരിസരത്ത് കടുകുഭരണി വീണു പൊട്ടിയ കണക്കു പത്തുംപതിനൊന്നും വയസ്സുള്ള ആണും പെണ്ണും ഒരു ട്രങ്ക് പെട്ടിയുടെയും രണ്ടുബക്കറ്റിന്റെയും ഒരു മഗ്ഗിന്റെയും രണ്ടു ഉടമകളുടെയും കൂടെ അന്തം വിട്ടു എങ്ങോട്ട്പോകണംഎന്ത് ചെയ്യണം എന്നറിയാതെ ചിതറിത്തെറിച്ചു കിടക്കുന്നുഉടമകള്‍സ്ഥലം വിടുന്ന മുറയ്ക്ക് ഉറുമ്പുകള്‍ ചുമന്നു കൊണ്ട് പോകുന്ന പോലെ അഞ്ചാറു പേര്‍ചേര്‍ന്ന് ഒരു കടുക്മണിയെ പൊക്കിയെടുത്തു കൊണ്ട് ഹോസ്റ്റല്‍ (ഹിയരാഫ്ടര്‍ഹൌസ്ലക്ഷ്യമാക്കി നീങ്ങുന്നുബാക്ക് ഗ്രൗണ്ടില്‍ 'അയ്യോഅമ്മേഎന്നെയിട്ടിട്ട്പോവല്ലേ... ഞാനും വരണേ... എന്നെ വിടടാ...' തുടങ്ങിയ ലിറിക്സ് ഉള്ള ഒരു ഗാനവുംചിലയിടത്ത് സ്പെഷ്യല്‍ എഫക്ട്സും. ഇതൊക്കെ കണ്ടും കേട്ടും അടക്കിച്ചിരിക്കുന്നപഴുത്ത പ്ലാവിലകളെയുംകണ്ണുരുട്ടി കരയാന്‍ മുട്ടി നില്‍ക്കുന്ന പച്ചപ്ലാവിലകളെയും കാണാംഇതിനൊക്കെ ഇടയില്‍ പുതിയവന്റെ ട്രങ്ക് പെട്ടിയുംബക്കറ്റും ചുമന്നു കൊണ്ട് വേറൊരു ഗ്രൂപ്പ്‌ മുമ്പരുടെ പിറകെ പോകുന്നു.

കരയുന്നവരെയും കണ്ണീരടക്കുന്നവരെയും പുച്ചിച്ചുകൊണ്ട് കാഴ്ചകളൊക്കെ കണ്ടു 'സുജായി'യായി നടക്കുകയാണ്വെളുത്തു മെലിഞ്ഞ മംഗ്ലീഷു പറയുന്ന ടീച്ചറാണ്ഹൌസ് മിസ്ട്രസ്സ് -- സുജാത മിസ്സ്‌കൊള്ളാംനല്ല ഭംഗിയുള്ള ചിരിഇവരെ പറ്റിച്ചുമതില് ചാടാന്‍ എളുപ്പമാണ്എവിടെയായിരിക്കും  ഹൌസ്ട്രങ്കുംബക്കറ്റുമൊക്കെയെടുത്തു മുമ്പേ നടന്നു ഏഴാം ക്ലാസ്സിലെ 'ചേച്ചിമാര്‍എന്നേം അമ്മയെയും മണ്ടുമോളെയും അമ്മയെയും ഹൌസിലേക്ക് ആനയിച്ചു.

രണ്ടു-രണ്ടര ഏക്കര്‍ വിസ്താരമുള്ള ഒരു ഗ്രൌണ്ട് (എന്തിനാണാവോ?). അതിന്റെ ഒരു വശത്ത് ഒരു കുഞ്ഞു കുന്ന് (അതെനിക്കിഷ്ടപ്പെട്ടു, വലിഞ്ഞു കയറാം). ഭൂപ്രദേശം അത്ര പോര. മണ്ണ് കാണുന്നില്ല, കമ്പ്ലീറ്റ് പാറകള്‍. നേരെ നടക്കാന്‍ തന്നെ വിഷമം. പൂഴിമണ്ണില്‍ ഓടിക്കളിച്ചു കൊണ്ട് ഒരു കടലോരഗ്രാമത്തില്‍ കഴിഞ്ഞിരുന്ന പൂതുമോള്‍ പറിച്ചു നടലിന്റെ വേദന അറിഞ്ഞുതുടങ്ങുകയായിരുന്നു. (സെന്റി, സെന്റി)
അത് വിട്, ഞങ്ങളുടെ നടത്തം അവസാനിച്ചത്‌ മൈസൂര്‍ പാക്ക് അടുക്കി വെച്ചിരിക്കുന്നത് പോലെ കിടക്കുന്ന കുറേ മഞ്ഞ കെട്ടിടങ്ങള്‍ക്ക് മുമ്പിലാണ്. വല്ല ഗോഡൌനും ആയിരിക്കും.
ചേച്ചിമാര്‍ കയറിപ്പോകുന്നത്‌ അങ്ങോട്ടാണല്ലോ! എനിക്കെന്തോ പന്തികേട്‌ തോന്നി. പുറകെ ഞങ്ങള്‍ വെച്ചു പിടിച്ചു. ഉണങ്ങാത്ത തുണികളുടെയും തലമുറകളുടെ മൂത്രത്തിന്റെയും, 
അതിനു മുകളില്‍ ഒഴിച്ച ഫെനോയിലിന്റെയും പിന്നെ തിരിച്ചറിയാന്‍ പറ്റാത്ത എന്തിന്റെയൊക്കെയോ 'മണ' മുള്ള ഒരു ഒരു ചെറിയ വരാന്തയുടെ ഇരുവശത്തുമായി വാതിലുകള്‍. അവയ്ക്ക് മുകളില്‍ സ്കെച്ച് കളറുകളുടെ ഒരു കൊളാഷ് -- ഇന്ദിരാ ഹൌസ് . ഡോര്‍മെട്രി 1, ഡോര്‍മെട്രി 2.
ഒന്നാമത്തെ മുറിയിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. നേരത്തെ മണം ഡബിള്‍ സ്ട്രോങ്ങില്‍. വാഹ്‌! വാട്ട് എ സീന്‍! 14 ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍. അവയ്ക്കിടയിലൂടെ ഒരാള്‍ക്ക് (പത്ത് വയസ്സുള്ള ഒരാള്‍ക്ക്‌) നെഞ്ച് വിരിച്ചു നടക്കാം, രണ്ടാമന്‍ എതിരെ വരുമ്പോള്‍ ചെരിഞ്ഞു നിന്ന് ഇത്തിരി ഭവ്യതയാവാം. ഇല്ലെങ്കില്‍ രണ്ടു പേരും പോകില്ല. ജനല്‍ക്കമ്പികളില്‍ airholes ഉള്ള ജട്ടികളുടെയും, കഴുകി വെളുക്കാത്ത സോക്സുകളുടെയും മഞ്ഞ പെറ്റിക്കോട്ടുകളുടെയും കര്‍ട്ടന്‍. തുളകളിലൂടെ അരിച്ചിറങ്ങുന്ന പകല്‍ വെളിച്ചത്തില്‍, മുമ്പ് കണ്ട 'പുറപ്പാട്' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗം -- അതിലെ ഉരുള്‍ പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവരെപ്പോലെ ട്രങ്ക് പെട്ടികള്‍ക്കു മുകളില്‍ വിഷണ്ണരായിരിക്കുന്ന 'നവ ഉദയങ്ങള്‍' (വിത്ത് 2 ബക്കറ്റ്സ്, മഗ്ഗ്).
മരണത്തിനു തൊട്ടു മുമ്പ് സീസര്‍ ബ്രൂട്ടസ്സിനെ നോക്കിയ അതേ നോട്ടം ഞാനെന്റെ അമ്മയെ നോക്കി -- വിത്തൌട്ട് ഡയലോഗ്. ഒരു നിമിഷം ആരും ഒന്നും മിണ്ടിയില്ല. പിന്നെ അവിടെ കേട്ടത് കരിങ്കല്‍ഹൃദയരെപ്പോലും പോട്ടിക്കരയിക്കുന്ന ഒരു ശോകഗാനമാണ്. "അയ്യോ... അമ്മേ... എന്നെക്കൊണ്ട്പോണേ... ഞാനും വരണേ..."പിന്കുറിപ്പ്: 
എന്‍റെ സ്വപ്‌നങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു. എന്‍റെ സ്വന്തം റൂമിന്റെ ചുമരിലോട്ടിക്കാന്‍ വേണ്ടി ഞാനെന്റെ ട്രങ്ക് പെട്ടിയില്‍ കൊണ്ട് വന്ന ബാലഭൂമിയിലെ 'സിംബ'യുടെ ചിത്രം കുറേക്കാലം കഴിഞ്ഞപ്പോ ചിതല് തിന്നു പോയി. ഹൌസിനു ചുറ്റും മതിലില്ലെന്നും ജയില്‍മതില്‍ക്കെട്ടിന്റെ ഒരു വശം കൊക്കയാണ് എന്നും ഏറെത്താമസിയാതെ ഞാനറിഞ്ഞു. 'എന്‍റെ സൂര്യപുത്രി' യുടെ ക്ലൈമാക്സ് രംഗം പോലെ ചുമര് ചാരി വിദൂരതയിലേക്ക് നോക്കി ഞാന്‍ അമല മോഹം പൂര്‍ത്തീകരിച്ചു.

**************************************************

സമര്‍പ്പണംഅന്ന് സന്ധ്യയ്ക്ക്, എന്‍റെ ഒരു കിലോ ലഡ്ഡു 'ടീച്ചര്‍മാര്‍ കൊണ്ടുപോകും' എന്ന് പറഞ്ഞു വിതരണം ചെയ്തു സാപ്പിട്ട കണ്ടാലറിയാത്ത ചേച്ചിമാര്‍ക്കു ഈ പോസ്റ്റ്‌സമര്‍പ്പിക്കുന്നു. പിറ്റേന്ന് മുതല്‍ ആര്‍ക്കും വീതം വെക്കാത്ത പലഹാരങ്ങള്‍ പലരും സ്വന്തം പെട്ടിയില്‍ നിന്നെടുത്തു തിന്നു, എന്‍റെ ദയനീയ സാന്നിധ്യത്തില്‍.

22 comments:

 1. അനാഥത്വം എന്ന വാക്ക് പിന്‍വലിക്കണം എന്ന് അപേക്ഷ. അവിടെ നമ്മളൊക്കെ അനാഥര്‍ ആയിരുന്നു എങ്കില്‍ ഇന്നുള്ള ഈ സൌഹൃദ കൂട്ടായ്മ നമുക്ക് ഉണ്ടാവില്ലായിരുന്നു. അവിടെ നമുക്ക് നമ്മളൊക്കെ ഉണ്ടായിരുന്നില്ലേ അര്‍ജുനാ..തടവുപുള്ളികള്‍ എന്ന് പറഞ്ഞോളൂ..പക്ഷെ അനാഥത്വം അനാവശ്യമല്ലേ?

  ReplyDelete
 2. ഷേബീം പൈക്കാട്ട്February 20, 2011 at 10:14 PM

  da........70 alla........ exactly 80 students per year.....

  ReplyDelete
 3. അതും കറക്റ്റ്..കുറച്ചു പേര്‍ വെയിറ്റിംഗ് ലിസ്റ്റ് ആണെന്നല്ലേ ഉള്ളൂ.. പിന്നെ , ഞങ്ങളുടെ ബാച്ചില്‍ എന്പതി രണ്ടു പേര്‍ ഉണ്ടായിരുന്നു. രണ്ടു സ്റ്റാഫ്‌ വാര്‍ഡ്‌സ് എക്സ്ട്രാ. മോളി ചേച്ചിയുടെ മകന്‍ വിനു തോമസും, ഷീലാ മിസ്സിന്റെ മകള്‍ പ്രീതാ ജോണും

  ReplyDelete
 4. വന്ദന മോഹന്‍ദാസ്‌February 20, 2011 at 10:16 PM

  നമുക്ക് നമ്മളുണ്ടായത് പല നാളുകള്‍ കൊണ്ടാണ്. നവോദയയില്‍ വരുമ്പോള്‍ അത് 'നിര്‍ബന്ധിത അനാഥത്വം' തന്നെയായിരുന്നു.

  ReplyDelete
 5. അര്‍ജുന്‍February 20, 2011 at 10:20 PM

  അമ്ജിതെ അതെന്റെ വരികള്‍ അല്ല അതും ഞാന്‍ അവിടു നിന്ന് കടം കൊണ്ടതാണ്.

  ReplyDelete
 6. നമുക്ക് നമ്മളുണ്ടെന്നു നമ്മള്‍ തിരിച്ചറിഞ്ഞത് പല നാളുകള്‍ കൊണ്ടാണെന്ന് ഞാന്‍ പറയും. നമുക്ക് നമ്മള്‍ അന്നും ഇലായിരുന്നു എങ്കില്‍ ഇന്നും ഉണ്ടാവുമായിരുന്നില്ല. അന്നുള്ളത് കൊണ്ട് ഇന്നും ഉണ്ട്. ക്ഷമിക്കണം അര്‍ജുനാ..ഞാന്‍ കരുതി അത് നിന്റെ മൌലിക സൃഷ്ടി ആണെന്ന്

  ReplyDelete
 7. ചോദിക്കാതെ പബ്ലിഷ് ചെയ്തതിനു വന്ദനയോട്‌ ക്ഷമ ചോദിക്കുന്നു

  ReplyDelete
 8. ‎@ arjun: kshama nee vecho. dhaaraalam kshamayundaakatte. :)

  ReplyDelete
 9. നിഖില്‍ പരോളിFebruary 20, 2011 at 10:26 PM

  But vandana bringd a mood, thankz vandana for giving me such good nostalgic mood, WRITE MORE AND MORE,..

  ReplyDelete
 10. ഷബീമിക്ക പറഞ്ഞത് ഞാനും ശരി വെക്കുന്നു.. അതായിരുന്നു ഏറ്റവും നല്ല നാളുകള്‍ .. മാവേലി നാടെന്നോ ഉട്ടോപ്പിയ എന്നോ വിളികാവുന്ന നവോദയയില്‍ ആത്മാര്‍ഥത ഉള്ള സുഹൃത്തുക്കളുടെ കൂടെയുള്ള ജീവിതം. നവോദയക്ക് പുറത്തു ആത്മാര്‍ഥത ഉള്ള സൗഹൃദം മഷിയിട്ടു നോക്കിയിട്ടും കിട്ടിയിട്ടില്ല

  ReplyDelete
 11. മുകളിലുള്ള കമന്റുകള്‍ എല്ലാം തന്നെ ഈ എഴുത്തിന് ഫേസ് ബുക്കില്‍ ലഭിച്ച മറുപടി ആണ്. ദയവു ചെയ്തു അഭിപ്രായങ്ങള്‍ ഇനി മുതല്‍ ബ്ലോഗില്‍ കമന്റ്‌ ബോക്സില്‍ രേഖപെടുതുമല്ലോ.
  നന്ദി ,
  നിങ്ങളുടെ സ്വന്തം നവോദയന്‍ .

  ReplyDelete
 12. Mr.Navodayan...this is rubbish.. these wer not the comments for the post, at least comments under my name. and you have not included all the dialogues over there too.. foul frm ur side.

  ReplyDelete
 13. അംജിത് ചോദിക്കാതെ പോസ്റ്റ്‌ ചെയ്തതിനു ക്ഷമ ചോദിക്കുന്നു.താങ്കള്‍ക്കു താങ്കളുടെ കമന്റ്‌ ഒഴിവാക്കണം എന്നുണ്ടെങ്കില്‍ ദയവായി ഒരു മെയില്‍ അയക്കുമല്ലോ.വേണ്ടത് ചെയ്യാം.

  ReplyDelete
 14. Bade bade shehron mein aisi chhoti chhoti baatein hoti rehti hai, so forgiven for the time being. dont repeat this smartness. my comments for this post is ther under the original post.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. Dosti Main No Sorry No Thank you..courtesy: main ne pyar kiya .. so no need to apologize on such silly things,

  ReplyDelete
 17. mr navodayan....too good a blog ..hope she will write more about the navodayan life...
  dormitory has 10 coats-20 persons

  ReplyDelete
 18. ഞാന്‍ ഏറ്റവും ആദ്യം വായിച്ച നവോദയന്‍ ബ്ലോഗ്‌. എഴുത്തിന്‍റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കിയത് ഈ ബ്ലോഗ്ഗിലൂടെയായിരുന്നു. മൌരിഷ്യസ്സിലെ race cource ന് മുഖാമുഖം നില്‍ക്കുന്ന എന്‍റെ ഹോട്ടല്‍ മുറിയില്‍ അന്ന് തുടങ്ങിയ(2009) എഴുത്ത് ഇന്നും തുടരുന്നു. പൂതനയോട് എന്‍റെ നന്ദി ( നന്ദി മാത്രമേ ഉള്ളൂ!) പിന്നെയും പിന്നെയും പ്രകാശിപ്പിക്കുന്നു എന്ന് മാത്രമല്ല, കിട്ടുന്ന അവസരങ്ങളില്‍ എല്ലാം ഈ കലാപരിപാടി തുടരും എന്ന് സവിനയം ഇതിനാല്‍ ഇവിടെ ഉണര്‍ത്തിച്ചു കൊള്ളുന്നു.

  ReplyDelete
 19. ഹാ ഹാ ഹാ.കൊള്ളാം.ഒരു രസമൊക്കെയുണ്ടാരുന്നു വായിക്കാൻ.

  ReplyDelete

Please do not forget to comment

Authors in this blog

 • Adarsh
 • Amjith.T.S
 • Anil Raj
 • Aravind
 • Arjun A Bhaskaran
 • Divya Gokul
 • Navodayan
 • Praveen
 • Shafeeq Sha
 • Shiljith
 • Syam Prasad
 • Vandana Mohandas