ഒരിത്തിരി വെട്ടോം ..മാഷിന്റെ വിസിലും ചേര്‍ന്നാല്‍ പുലര്‍ച്ചയായി..
കാപ്പി, കുളി, നന കഷ്ടി അരമണിക്കൂര്‍
എണ്ണമെടുപ്പ് ...
ക്ലാസ്സ് മുറിക്കു നാല് ചുമര് ..
ഓട്ടം ..വരി .. തീറ്റ
വീണ്ടും ക്ലാസ്സ് മുറിക്കു നാല് ചുമര്..
ഇടയ്ക്കു പരോള്‍ തരും.. കളിക്കാന്‍ ..
ചായ, കുളി, നന ..കഷ്ടി അര മണിക്കൂര്‍
ക്ലാസ്സ് മുറിക്ക് നാല് ചുമര്..
ഓട്ടം..വരി ... തീറ്റ
എണ്ണമെടുപ്പ് ..
രണ്ടു നില കട്ടിലില്‍ വലിഞ്ഞു കേറല്‍ ..
രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് പിറ്റേന്നത്തെ സാറന്മാരുടെ മുഖമായിരുന്നു...
എന്നാലും ഒരു കണക്കിന് ഉറങ്ങും ..
ശോ അപ്പോഴേക്കും ദേ വരുന്നു വീണ്ടും...
ഇത്തിരി വെട്ടവും, മാഷിന്റെ വിസിലും..
നമ്മള്‍ സമയം മറന്നിരുന്നു...വീടും നാടും വിശ്വാസങ്ങളും മറന്നിരുന്നു...ഒരു ബെല്ലിനു ശേഷം അടുത്ത ബെല്ലു മാത്രം കേട്ടിരുന്നു....
ReplyDeleteഇതൊക്കെ ഇപ്പോഴാ കാണുന്നത്.
ReplyDeleteമാഡ് പറഞ്ഞത് ശരിയാണ്.ഹോസ്റ്റല്‍ ജീവിതം ബെല്ലുകളുമായുള്ളൊരു അഡജെസ്റ്റ്‌മെന്‍റ് ആണ്.