Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Wednesday, June 26, 2019

പതിനൊന്നാം ക്ലാസും കലാ പാതകങ്ങളും

പതിനൊന്നാം ക്ലാസ്സിൽ നമ്മൾ കഴിഞ്ഞ കാലം സുവർണ/ ദുരന്ത കാലമായി കരുതുന്നവർക്ക് വേണ്ടി ഞാൻ ഒരു മിഡ്‌ഡിൽ പാത എടുക്കുകയാണ്.....ഒരു നാണയത്തിന്റെ രണ്ടു വശങ്ങളല്ലോ അവ എന്ന് പറഞ്ഞു ആശ്വസിക്കാം .ലിസ്റ്റ് എടുക്കുകയാണേൽ ദുരന്തം എന്ന് പറയാൻ .... ആ ...സൗദാമിനി ടീച്ചർ നമ്മുടെ ഗണിത ശാസ്ത്രത്തിന്റെ നട്ടെല്ല് ഒടിച്ചു ......ബാക്കി അദ്ധ്യാപകർ (പുഷ്കു അടക്കം ) നമ്മുടെ ശരീര ഭാഗങ്ങൾ ഉടക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു.... പൈ മാഡം തന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പെണ്പടെയേ പുരുഷ കേസരിമാരുടെ നോട്ടത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം തുടർന്ന് കൊണ്ടേയിരുന്നു.നല്ല കാര്യങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ഒരു പാടുണ്ടാവും..... അത് കൊണ്ട് ആ സീന് ഞാൻ വിടുകയാണ്...


രംഗം ഒന്ന് ... ഹിന്ദി ഡ്രാമ ...

കൊഴിഞ്ഞു പോക്ക് വലിയ തോതിൽ നടന്ന ഒമ്പതാം ക്ലാസിനും പത്താം ക്ലാസിനും ശേഷം നീലഗിരി ഏഴു അലമ്പന്മാരായി ചുരുങ്ങി... എല്ലാം സൗദാമിനി മാഡത്തിന്റെ ശിഷ്യന്മാർ..... ദശമൂലം ദാമുവിനെ സ്നേഹിക്കുന്നവർ ഞങ്ങളുടെ കൂട്ടത്തിൽ കുറവായിരുന്നു.....എല്ലാ cca പരിപാടികളിലും തല കാണിക്കുക എന്നത് പതിനൊന്നാം ക്ലാസ്സിന്റെ അവകാശമായതു കൊണ്ട്... ഒന്ന് വിടാതെ എല്ലാ സ്റ്റേജ് പെർഫോമൻസിലും ഞങ്ങൾ ഏഴു എണ്ണത്തിനെയും കാണാമായിരുന്നു... അങ്ങനെ ഹിന്ദി ഡ്രാമ കോമ്പറ്റിഷൻ വന്നു... പാണ്ടിനാട്ടിൽ പഠിച്ച മൂന്നെണ്ണം ഉണ്ടായിട്ടും സംഭവം വന്നപ്പോൾ ഞങ്ങൾക്ക് പണി കിട്ടിയത് പോലെയായി....

ഉദയഗിരി ഹൗസ് മാസ്റ്റർ ദശമൂലം ദാമു ഈ സംഭവം പ്രസ്റ്റീജ് പ്രശ്നമായി ഏറ്റെടുത്തു ... അവിടെയാവട്ടെ... മാഡ്... വിലമന്ന് എന്നിങ്ങനെയുള്ള അഭിനയ പ്രതിഭകളും... ശിവാലിക്കിലാകട്ടെ ... ആടിന് ഒടുക്കത്തെ ഇന്റെരെസ്റ്റ്...പിന്നെ അവിടെ  ദാമുവിന്റെ പ്രിയ ശിഷ്യനും ഉണ്ട്  (വട്ടൻ ) ..... ആടിന്റെ ഇന്റെരെസ്റ്സ് ആണ് മെയിൻ .. പിന്നെ അവന്മാർക്ക് കാലി ബിനുവിന്റെ സപ്പോർട്ടും... ഞങ്ങളുടെ ഹൌസ് മാസ്റ്റർ മാത്തന് നോ ഇന്റെരെസ്റ്റ്... ആരവല്ലി ഹൗസ് മാത്രം ഉണ്ട് ഒരാശ്വാസം... KRP യും മാത്തനെപ്പോലെ  വലിയ ഇന്റെരെസ്റ്റൊന്നും എടുത്തു കണ്ടില്ല ....സമാധാനം ..

ദാമു ലൈബ്രറിയിൽ നിന്നാണ് സ്ക്രിപ്റ്റ് ഉണ്ടാക്കുന്നതെന്ന് മനസിലാക്കി ഞങ്ങളും പോയി ബുക്കെടുത്തു...... ബുക്ക് തുറന്നതും ഒമ്പതാം ക്ലാസ്സിൽ പ്ളേഡ്‌ജും സിനിമ ഡയലോഗ് ഉം എഴുതി കഷ്ടിച്ച് കിണ്ടി പാസ്സായ ഞങ്ങളുടെ കിളി പോയി.....ബുക് മൊത്തം ഹിന്ദി.....:)

പണി പാളി .... അവസാനം ഒരു തീരുമാനമങ്ങെടുത്തു... നമ്മുക്ക് മനസിലാവുന്ന ഹിന്ദിയിലാങ് ഒരു കഥയും സ്ക്രിപ്റ്റും ഉണ്ടാക്കിയേക്കാം...

Fizaa ... മിഷൻ കാശ്മീർ... തുടങ്ങിയ സിനിമ കണ്ടത് കൊണ്ട്...തീവ്രവാദം മെയിൻ വിഷയമായി..രാജ്യ സ്നേഹം കണ്ടു ദയ തോന്നി ജഡ്ജ്  മാർകിട്ടാലോ എന്ന സൈക്കോളജിക്കൽ മൂവും ഉണ്ടായിരുന്നു... പല സിനിമയിലെ കഥകൾ കോപ്പിയടിച്ചു കഥയുണ്ടാക്കി കഥാപാത്രങ്ങളുണ്ടാക്കി... ഷോലെ സിനിമയില്ലേ ഒറ്റക്കയ്യൻ താക്കൂറിനെ പോലും വെറുതെ വിട്ടില്ല (സെന്റിമെന്റ്സ് ഉണ്ടാക്കണ്ടേ)...

അങ്ങനെ തട്ടിക്കൂട്ടി കഥയായി... പിന്നെ പ്രശനം ഡയലോഗ്...
ആദ്യം മലയാളത്തിലെഴുതി...പിന്നെ കട്ട ട്രാന്സലേഷൻ... നമ്മള് മലയാളികള് കാണുന്ന ഡ്രാമ അല്ലെ... അപ്പൊ സ്ക്രിപ്റ്റും നമ്മുക്ക് മനസിലാകുന്നത് പോലെ എഴുതണമല്ലോ... മംഗ്ലീഷ് എന്നൊക്കെ പറയുന്ന പോലെ... ഒരു മന്ദി സെറ്റപ്പ് ....
എഴുതി എഴുതി ഡയലോഗ് കിട്ടാതായപ്പോൾ ... സിനിമ ഡയലോഗ് വരെ കടമെടുത്തു.... മൊഹബത്തേൻ സിനിമയിലെ " ഏക് ലഡ്കി തീ ദീവാനി സി......" അങ്ങനെ പലതും.... അതും കഴിഞ്ഞപ്പോൾ തോട് ഫോർ ദി ഡേ ആയി... "പാപ് സെ ഘൃണാ കരോ പാപി സെ നഹീ " എന്ന സ്ഥിരം ഫില്ലർ...ഒന്ന് മാറ്റി എഴുതി... " തീവ്രവാദ സെ ഘൃണാ കരോ ... തീവ്രവാദി സെ നഹീ " ( ആതങ്കവാദി എന്നൊന്നും നമ്മൾക്കറിയില്ലലോ... പിന്നെ ഇതിന്റെ ശരിയായി ഉള്ള അർഥം അറിഞ്ഞു പാണ്ടികളും ഹിന്ദി ടീച്ചർമാരും ഞങ്ങളെ തല്ലി kollathathu ഭാഗ്യം)........ അങ്ങനെ ഡയലോഗ് ഒക്കെ കാണാപാഠം പഠിച്ചു തട്ടേൽ കയറി... ഡയലോഗ് ഒക്കെ മറന്നു പോയെങ്കിലും....ഉള്ള കിണ്ടി വച്ചങ്ങു തട്ടി... അവസാന രംഗമെത്തി... സ്വയം വെടി വെച്ച് ആത്മഹത്യ ചെയ്യുന്ന രംഗം.... സാസുവും, ഒടുവും തോക്കു പൊട്ടും മുൻപേ വെടി കൊണ്ട് മരിച്ചു....(പിറകിൽ നിന്ന് മൈക്ക് സത്തൻ കളിച്ചതാണോ എന്ന് സംശയം ഉണ്ട്... ട്രിഗർ വലിച്ചെങ്കിലും സൗണ്ട് വരാൻ കുറച്ചു സമയം എടുത്തു ) 330 m/s ട്രാവൽ ചെയ്യുന്ന സൗണ്ടിനു മുൻപേ... എന്തായാലും സാസുവും ഒടുവും വീരചരമം പ്രാപിച്ചു....

ഞങ്ങളുടെ ഹിന്ദി മനസിലാവാത്തത് കൊണ്ടാണോ എന്നറിയില്ല ... ഫസ്റ്റ് ദാമു (ദാമുവിന്റെ സ്വാർത്ഥത) ഉദയഗിരിക്ക് കൊടുത്തു....വെടി പൊട്ടും മുൻപ് മരിച്ചു വീഴുന്ന കിടിലൻ അഭിനയം കാഴ്ച വെച്ചിട്ടും ..... യൂണിറ്റ് ടെസ്റ്റിന് പഠിക്കുന്നതിൽ കൂടുതൽ ഹിന്ദി ഡയലോഗ് പഠിച്ചു ഡയലോഗ് ഡെലിവറി നടത്തിയ ഒടുവിനും സാസുവിനും ... ഒരു സ്പെഷ്യൽ ജൂറി മെൻഷൻ പോലും കൊടുത്തില്ല.....

എന്തായാലും... കിട്ടിയത് പോക്കറ്റിൽ വച്ച് പോവുംബോളാണ് ... കാലി ബിനു പൊക്കുന്നത് ..." അല്ല മക്കളെ... ആ dialogueil ഉപയോഗിച്ച വാക്കിന്റെ അർഥം എന്തുവാ...".... നമ്മളെ ഹിന്ദി പഠിപ്പിച്ചു നല്ല നിലയിലാക്കിയത് കൊണ്ടാണോ എന്നറിയില്ല....പറഞ്ഞ ഉത്തരം കേട്ടിട്ടു മറുപടി വാക്കായും  അടിയും കിട്ടിയില്ല.....

Thursday, June 7, 2018

ആത്മവിശ്വാസം എന്ന പാഠം

അച്ഛന്റെ കൈപിടിച്ച് നവോദയയിലെ ആദ്യ ദിവസം പ്രിൻസിപ്പൽ സാറിന്റെ മുറിയിലേക്ക് കയറുമ്പോൾ ഒരുപാട് സംശയങ്ങളും അല്പം ഭയവും ഉണ്ടായിരുന്നു എനിക്ക്. അദ്ധേഹം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി അറിയാമായിരുന്നെങ്കിലും അത് അദ്ധേഹത്തിന്റെ മുഖത്ത് നോക്കി പറയാൻ എനിക്ക് എന്തോ മടി ആയിരുന്നു. കേവലം ഒരു ആറാം ക്ലാസുകാരന്റെ നിസ്സംഗതയും സാമർത്ഥ്യക്കുറവും ഭയവും എല്ലാം കൊണ്ട് പ്രിൻസിപ്പൽ സാറിന്റെ കണ്ണുകളിലേക്ക് ഞാൻ നോക്കിയില്ല. അങ്ങനെ തന്നെ ആയിരിക്കും എല്ലാ നവോദയക്കാരന്റെയും ആദ്യ ദിനം. പിന്നെ പ്രധാനപ്പെട്ട മറ്റൊരു ദിനം ആയിരുന്നു എന്റെ ആദ്യത്തെ അസംബ്ലി പ്രോഗ്രാം. എറ്റവും ചെറിയ പരിപാടി ആയ ചിന്താവിഷയം ആയിരുന്നു ഞാൻ അവതരിപ്പിക്കേണ്ടിയിരുന്നത് പറയേണ്ട ചിന്താവിഷയവും വളരെ ചെറുതായിരുന്നു "രാഷ്ട്രീയം രക്തച്ചൊരിച്ചിൽ ഇല്ലാത്ത യുദ്ധമാണ് രക്തത്തോടു കൂടിയ രാഷ്ട്രീയം യുദ്ധവും - മാവോ" പിന്നെ എല്ലാത്തിന്റെയും അവസാനം ജയ് ഹിന്ദും. പക്ഷേ അതു വരെ ഒരു വേദിയിലും കയറിയിട്ടില്ലാത്ത എന്നെ സംബന്ധിച്ചടുത്തോളം ഇത്  വളരെ കഠിനമായിരുന്നു. ഈ ഒരു വാക്യം തന്നെ ഞാൻ ഒരാഴ്ച്ച മുഴുവൻ ഉരുവിട്ടു കൊണ്ടിരുന്നു എങ്കിലും പഠിച്ചതു പോലെ ഒരു സമാധാനം എനിക്ക് കിട്ടിയില്ല. ഒടുവിൽ അസംബ്ലിയുടെ സമയത്തെ എന്റെ ഭയം കണ്ട് ചേട്ടന്മാരും ഹൗസ് ക്യാപ്റ്റനും കുറേ നിർദേശങ്ങൾ തന്നു ഒടുവിൽ ഒരു ചേട്ടൻ പറഞ്ഞു " ടാ നീ പേടിക്കണ്ട നീ ആരുടെയും മുഖത്തു നോക്കണ്ട .നീ ചിന്താവിഷയത്തിനുള്ള കമാന്റ് കൊടുക്കുമ്പോ നേരേ മൈക്കിനു മുന്നിൽ ചെന്ന് നിന്ന് ദൂരേക്ക് നോക്കിയാൽ മതി. ഗ്രൗണ്ടിന്റെ അറ്റത്ത് നമ്മടെ സ്പോർട്ട്സ് പവലിയൺ കാണാം അവിടെ നോക്കി പറഞ്ഞാ മതി". അങ്ങനെ ആ ചേട്ടൻ പറഞ്ഞതനുസരിച്ച് ഒരു റോബോട്ടിനെ പോലെ മൈക്കിന് മുന്നിൽ നിന്ന് മറ്റാരെയും നോക്കാതെ പവലിയണിലേക്ക് നോക്കി കാണാതെ പഠിച്ച് പറയുന്നത് പോലെ കാര്യം പറഞ്ഞ് തീർത്തിട്ട് ഞാൻ പോന്നു. കാണുന്നവർക്ക് അത് ഒരാൾ ഒരു വേദിയിൽ നിന്ന് സംസാരിക്കുന്നത് പോലെ തോന്നും എങ്കിലും എന്നെ സംബന്ധിച്ചടുത്തോളം അത് ഞാനും ആ പവലിയണും തമ്മിലുള്ള ഒരു സ്വകാര്യസംഭാഷണം മാത്രം ആയിരുന്നു.

പിന്നീട് എഴു വർഷം കഴിഞ്ഞ് ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയം ഒരു ദിവസം ഡിന്നറിന്റെ സമയത്ത് അടുത്തിരുന്ന പ്ലസ്‌വൺകാരുടെ മുഖത്ത് ഒരാശങ്ക. കാര്യം തിരക്കിയപ്പോളാണ് അറിഞ്ഞത് നാളെ അസംബ്ലിയിൽ മലയാളം പ്രസംഗം ചെയ്യെണ്ട പയ്യന് കണ്ണസുഖം ബാധിച്ച് വീട്ടിൽ പോയത്രെ .ഇനി ആര് ഈ ഒറ്റ രാത്രി കൊണ്ട് ഇത് ചെയ്യും എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല ഒടുവിൽ വലിയ സന്തോഷത്തോടെ അല്ലെങ്കിലും ഞാൻ ചെയ്യാം എന്ന് സമ്മതിച്ചു. അന്നൊക്കെ നമ്മുടെ ഉള്ളിൽ നുരഞ്ഞു പൊന്തിയ ഹൗസ് സ്പിരിറ്റ് നമ്മളെ കൊണ്ട് അങ്ങനെ ചെയ്യിച്ചു എന്ന് വേണം പറയാൻ. അങ്ങനെ പിറ്റേ ദിവസം യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ സ്റ്റേജിൽ കയറി നിന്ന് ഞാൻ ഒരു വിഷയത്തെക്കുറിച്ച് അങ്ങ് സംസാരിച്ചു. എന്തായാലും ഇറങ്ങി വരുമ്പോൾ നല്ല കൈയ്യടി ഉണ്ടായിരുന്നു.

ഇന്ന് ഒന്നു പുറകോട്ടു നോക്കുമ്പോൾ ഒരു വേദിയിൽ കയറാൻ ഒരാഴ്ച്ച അധ്വാനം എടുത്തിട്ടും നേരേ നോക്കാൻ പറ്റാഞ്ഞ എന്നെ ഒരു രാത്രിയുടെ മാത്രം തയ്യാറെടുപ്പിൽ പ്രസംഗിക്കാൻ പഠിപ്പിച്ച സംവിധാനമാണ് നവോദയ. ഇങ്ങനെ ഒരോരുത്തരെയും ഒരോ രീതിയിൽ മികച്ചവരാക്കി മാറ്റിയ വിദ്യാലയം ആണ് അത്. ചിലർ നല്ല പ്രാസംഗികർ ആകുമ്പോൾ ചിലർ ഗായകരും നർത്തകരും മിമിക്രിക്കാരും ആകുന്നു .ഇന്ന് NDA യിൽ ഒരു ഗ്രൂപ്പിന് ഒട്ടാകെ കമാന്റ് കൊടുക്കാൻ എന്നോടു ആവശ്യപ്പെടുമ്പോളും എന്റെ കൂടെ ഉള്ളവരെക്കാൾ ഒരു തരിമ്പെങ്കിലും ആത്മവിശ്വാസം എനിക്ക് കൂടുതൽ ഉണ്ടെങ്കിൽ അതിന്റെ രഹസ്യം ആണ് നവോദയ. ഇത് വരെ ഒരു നവോദയനും ആറാം ക്ലാസിൽ വന്നതു പോലെ കണ്ണുകളിൽ നോക്കാൻ ഭയപ്പെട്ട് നിന്നല്ല പ്ലസ് ടു വിന് ശേഷം ടിസി വാങ്ങാൻ വരുന്നത്. ഒരു പാഠപുസ്തകത്തിലും ഇല്ലാത്ത ഈ പാഠമാണ് നവോദയ നമുക്ക് തന്ന എറ്റവും മികച്ച സ്വത്ത്

             - അൻഷിൽ ഷാ 18th Batch

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas