Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Friday, December 11, 2015

ചീട്ടുകളി

നവോദയൻ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഓർമ്മക്കുറിപ്പ്....
അന്ന് ഞങ്ങൾ 9 ൽ പഠിക്കുന്ന കാലം ഞാൻ ടാഗോർ (ഇപ്പഴത്തെ ശിവാലിക് ) ഹൌസിൽ ആയിരുന്നു. അപൂർവമായി മാത്രം ലഭിക്കുന്ന കരണ്ട്‌ ഇല്ലാത്ത ഒരു ഈവനിംഗ് സ്റ്റഡി ടൈം... അങ്ങനെ ലഭിക്കുന്ന ദിവസങ്ങളിലെ പ്രധാന വിനോദം കത്തി തന്നെ . ഞാൻ ഹൊസ്റ്റലിൽ ആരൊടോ കത്തി വച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ട്‌ ഷാജി എട്ടനും പരിവാരങ്ങളും കയറി വരുന്നു.. നേരെ പൊയത്‌ സ്റ്റോർ റൂമിലേക്കായിരുന്നു .. (ആ ദിവസങ്ങളിൽ ഞങ്ങളിൽ പലരുടേയും പ്രധാന വിനോദങ്ങളിൽ ഒന്നായിരുന്നു ചീട്ടുകളി ) അവിടെ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എല്ലാവരേയും അവരു പൊക്കി..
കുറച്ചു പേരെ പൊക്കിയാൽ പിന്നെ പറയണ്ടല്ലോ ഞങ്ങൾ എല്ലാവരും പെട്ടു. ചീട്ട് കൈകൊണ്ട് വെറുതെ തോട്ടവരടക്കം. ഉടനെ അവരുടെ കല്പന വന്നു. എല്ലാരും ഓരോ അപ്പോളജി എഴുതി റൂമിലേക്ക് കൊണ്ട് വരാൻ. അങ്ങനെ വെള്ള കടലാസ്സിൽ വൃത്തിയായി എഴുതി ഞങ്ങൾ മുകളിലെ റൂമിലേക്ക് നടന്നു...
കോണിപ്പടി കയറിക്കൊണ്ടിരിക്കുന്ന ഞങ്ങളെ നോക്കി ഒരു അലർച്ച "പഠിക്കാനുള്ള സമയത്ത്എല്ലാം കൂടെ എങ്ങോട്ടാടാ" എന്ന് . തിരിഞ്ഞു നോക്കിയ ഞങ്ങളെ വരവേറ്റത് ജ്വലിച്ച കണ്ണുകളുമായി നില്ക്കുന്ന സുരേഷ് സാറും ശ്രീകുമാർ സാറും ആയിരുന്നു. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി (ശരിക്കുള്ള തല കറക്കം പിന്നെ ആണ് വന്നത്).. പിന്നെ എല്ലാം ഒരു ദുസ്വപ്നം പോലെ....
ടാഗോർ ഹൌസിന്ടെ മുന്നില് ഒരു ടാങ്ക് ഉണ്ട് അവിടേക്ക് എല്ലാവരേയും വിളിപ്പിച്ചു. ഇരു കവിളുകളിലും ആയി ഒരു 8 എണ്ണം വരെ ഞാൻ എണ്ണി ... പിന്നെ കണക്കു പിഴച്ചു... അത് പോലെ എല്ലാവര്ക്കും. ഇപ്പഴും ചീട്ട് കാണുമ്പോ ആദ്യം മനസിലേക്ക് ഓടി വരുന്ന സീൻ അത് തന്നെ ആണ്. പക്ഷെ സന്ഗടകരമായ വസ്തുത അതല്ല, അന്നും ഇന്നും എനിക്ക് ചീട്ട് കളിയ്ക്കാൻ അറിയില്ല എന്നതാണ്....

എഴുതിയത്: ഹരീഷ് കെ. വി 

No comments:

Post a Comment

Please do not forget to comment

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas