Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Friday, December 11, 2015

ആ നല്ല നാളുകൾ

നവോദയ ക്കാലത്തെ സ്പോര്ട്സ് ആൻഡ്‌ ഗെയിംസ് ദിനങ്ങളെ ക്കുറിച്ചാണ് ഈ കുറിപ്പ് .
ഗാർഡൻ wise competitions തുടങ്ങുന്നതിനു മുൻപ്‌, girls നു രണ്ടേ രണ്ട് houses ( ലക്ഷ്മി & ഇന്ദിര ) മാത്രമുള്ള കാലം.
അപ്പൊ ഏതു ഗെയിം ആണെങ്കിലും ഡയറക്റ്റ് ഫൈനൽ ആണ്. ജയിച്ചാൽ ഫസ്റ്റ് തോറ്റാൽ second . 4 ഹൗസെസ് ഉള്ള പുരുഷകേസരികൾക്ക് വിയർത്തു കളിച്ചാലേ finals കാണാൻ പറ്റു . നമ്മക്ക് ജയിച്ചാലും തോറ്റാലും സമ്മാനം ഉറപ്പ് !!!
കാണുമ്പൊ ഇത്തിരി ആരോഗ്യക്കൂടുതൽ തോന്നിയിരുന്നത് കൊണ്ടാവും ലക്ഷ്മി ഹൌസ് ൻറെ എല്ലാ ഗെയിംസ് ടീം ലും ഞാൻ എക്സ്ട്രാ ആയിട്ടെങ്കിലും ഉണ്ടാവും .അങ്ങനെ കിട്ടിയ കബഡി , ഖോ-ഖോ, ഹാൻഡ്‌ ബോൾ ( ഭാഗ്യം ഫുട് ബോൾ ഇല്ലാതിരുന്നത് ) certificattukal ഞാൻ വലിയൊരു സ്പോര്ട്സ് താരമാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ വല്ല്യ സഹായമായിരുന്നു !!!
പിന്നീടാണ് athletics ടീമിലൊക്കെ വരുന്നത്. സ്വാഭാവികമായും ആരോഗ്യക്കൂടുതലുള്ളവർക്ക് പറഞ്ഞിട്ടുള്ള Discus throw , ഷോട്ട് പുട്ട് മുതലായവയായിരുന്നു ഐറ്റംസ്. ഒരു കാര്യം കൂട്ടിച്ചേർക്കട്ടെ , ആരോഗ്യക്കൂ ടുതൽ ഇപ്പോളും തോന്നുമെങ്കിലും ഇപ്പറഞ്ഞ ഡിസ്കും ഷോട്ടും ഒന്നും എടുത്തു പൊക്കാനുള്ള ആവതു പോലും ഇപ്പൊ നഹി നഹി ...
20 ആം തീയതിയിലേക്ക് മനസ്സ് ചേർക്കുന്നു ...ആ നല്ല നാളുകളെ വീണ്ടും വീണ്ടും ഓർക്കുന്നു ...

എഴുതിയത്: സൗമ്യ വിനീഷ് 

No comments:

Post a Comment

Please do not forget to comment

Authors in this blog

  • Adarsh
  • Amjith.T.S
  • Anil Raj
  • Aravind
  • Arjun A Bhaskaran
  • Divya Gokul
  • Navodayan
  • Praveen
  • Shafeeq Sha
  • Shiljith
  • Syam Prasad
  • Vandana Mohandas