Attention Please


If you are interested to become an author in this blog please send your name to " navodayakut@gmail.com".Your name will be added and you will get a confirmation mail and can start posting your write ups in any language. Thanking you for being an author in this community blog.

Friday, September 28, 2012

മഹാനഗരങ്ങളുടെ നീതി....


ബോംബെ നഗര൦ എന്നും എന്നെ അല്ഭുതപ്പെടുതിയിട്ടെ ഉള്ളൂ!
ശരിക്കും പറഞ്ഞാല്‍ സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ പറയാന്‍ മാത്രമുപയോഗിക്കുന്ന ബോംബയുടെ നല്ലതും ചീത്തയുമായ പല വശങ്ങളുടെയും യഥാര്‍ത്ഥ വശം ഞാന്‍ നേരില്‍ കണ്ടു, എന്നിട്ടും അവശേഷിച്ചത് ആരാധന മാത്രം!

കാമുകിയുടെ കയ്യില്‍ പിടിച്ചു നടന്നാലോ,നടുറോട്ടില്‍ അവളെ കുസൃതിയോടെ ഒന്ന് ചുംബിച്ചാലോ ആരും ഒന്നും ശ്രദ്ധിച്ചു എന്ന് വരില്ല, അതെ സമയം ഫുട്പാത്തില്‍ അര്‍ദ്ധ പ്രാണനുമായി ഞരങ്ങുന്ന പാവത്തിനും ഇത് തന്നെ ഗതി!

രഹസ്യമായി മാത്രം കേട്ടുവന്ന, മുന്പൊരിക്കലും കാണാത്ത വേശ്യതെരുവിലൂടെ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ട കാഴ്ചകള്‍ കണ്ണിനും മനസ്സിനും ഏറെ അലോസരം ഉളവാക്കി. റോഡിന്‍റെ ഇരുവശങ്ങളിലും, വെവ്വേറെ എന്ന് പറയാന്‍ ചുമരുകളില്ലാത്ത വീടുകള്‍, ഇടുങ്ങിയ വാതിലും അതിന്‍റെ രണ്ടു വശങ്ങളിലും ഓരോ അടി വീതം മാത്രം വീതി, ഫുട്പാത്തില്‍ നിന്നും ഒന്നോ അല്ലെങ്കില്‍ രണ്ടോ പടി ഉയരം മാത്രം, തുപ്പിച്ചുവപ്പിച്ച ചുമരുകളും, ദീപക്കാലുകളും, വീടിന്‍റെ പടികളില്‍ കുശലം പറഞ്ഞും, പേന്‍ നോക്കിയും, മുറുക്കിയും, ഇന്നത്തെ അന്നദാദാവിനെ നോക്കിയും ഇരിക്കുന്ന പെണ്ണുങ്ങള്‍, പത്തു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ കാണും, ആദ്യം കാണുന്നത് വിലകുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും, പൌഡറും റൂഷുമിട്ട മുഖവും പിന്നെ കാണിക്കണമെന്നുകരുത്തുന്നതൊക്കെയും കാണിക്കുന്ന കുപ്പായങ്ങളും!. മുഖത്ത്  കാണിക്കുന്ന പ്രസന്നത വെറും യാന്ത്രികം എന്ന് ആരും പറഞ്ഞുപോകും.

നടന്നു പോകുന്ന ആരെയും കണ്ണുകാട്ടി വിളിക്കുന്നു, എന്നിട്ടും നില്‍ക്കാത്ത ഒരു പയ്യന്‍റെ കൈ പിടിച്ചു നിര്‍ത്തുന്നു, വെറുപ്പോടെ, അവജ്ഞയോടെ, ആ കൈ തട്ടിമാറ്റി ഒന്ന് കൂടി തന്റെ നടത്തത്തിന്റെ വേഗത കൂട്ടിയ അവന്‍റെ പുരുഷത്വത്തിനെ അവഹേളിക്കുന്ന ചോദ്യങ്ങള്‍ വിളിച്ചു ചോദിക്കുന്നു, പിന്നെ അവനെ പ്രാകി ഒന്ന് കാര്‍ക്കിച്ചു തുപ്പുന്നു വീണ്ടും, അടുത്ത ഇരയെ തേടുന്നു!

പത്തു വയസ്സുപ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ പിന്നാലെ, ഒരു വീട്ടിലേക്കു കയറിപ്പോകുന്ന മധ്യവയസ്കന്‍,

 നടന്നു പോകുന്ന വഴി തിരിഞ്ഞുനില്‍ക്കുന്ന ഒരു പെണ്ണിന്‍റെ പുറകില്‍ തലോടിയതിന് കണ്ണുപൊട്ടുന്ന തെറി കേട്ടിട്ടും പുഞ്ചിരിയോടെ നടന്നുപോകുന്ന യുവാവ്,

 സിനിമാക്കൊട്ടകകളും, അതിനു പുറത്ത് സിനിമക്കിടെ നിറം പകരാന്‍ തയ്യാറായി നില്‍ക്കുന്ന യുവതികളും,

 ഇറചിക്കടയിലെന്ന പോലെ മനുഷ്യ മാംസത്തിനും വിലപേശുന്ന കാഴ്ചകള്‍, ഒടുവില്‍ മനസ്സില്ലാമനസ്സോടെ വഴങ്ങിക്കൊടുക്കുമ്പോള്‍ ചുണ്ടത്ത് വിടരുന്ന പുഞ്ചിരി, കുറച്ചു നേരത്തിനുശേഷം ഇടുങ്ങിയ മുറിയില്‍ നിന്നും ഇറങ്ങിവരുമ്പോള്‍ മുഖത്തെ നിരാശ, പിന്നാലെ ഇറങ്ങി വന്ന അവളുടെ മുഖത്തെ പുച്ഛം!

ഇതും ഒരു ലോകം!

വിലകൂടിയ കാറിന്‍റെ പുറകിലെ വാതില്‍ ഡ്രൈവര്‍ തുറന്നു തരുന്നതും കാത്ത് ഇരിക്കുന്ന യാത്രക്കാര്‍, വടിവൊത്ത വെള്ളക്കുപ്പായവും, തൊപ്പിയും വച്ച സുമുഖനായ ഡ്രൈവര്‍ വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ മുഖത്തെ യാന്ത്രികമായ പുഞ്ചിരിയും, നന്ദി പറച്ചിലും, കൂടെയുള്ള ആളുടെ കയ്യില്‍ , വീഴാതിരിക്കാന്‍, എന്നാ മട്ടില്‍ മുറുക്കിപ്പിടിച്ച് തറയില്‍ നിന്നും നാലഞ്ച് ഇഞ്ച്‌ ഉയരത്തില്‍ തലയുയര്‍ത്തി നടക്കുന്ന യുവതി, അനുഗമിക്കുന്ന ഭര്‍ത്താവിനെക്കാള്‍ നാലടിമുന്പില്‍ തന്‍റെ സുഹൃത്തുക്കളോടോത്ത്ചേരാന്‍ വെമ്പി നടക്കുന്ന മധ്യവയസ്ക, പെട്ടന്ന് തിരഞ്ഞ്, പെട്ടന്നുനടക്കാന്‍ ഭര്‍ത്താവിനോടാന്യാപിച്ചു!

ഇതും അതെ ലോകം, പക്ഷെ മറ്റൊരു കോണ്‍,

അംബരചുംബികളും, ചാല്‍ എന്ന കോളനികളും, കക്കൂസുകള്‍ പോലുമില്ലാത്ത, ദുര്‍ഗന്ധം പരന്നുനില്‍ക്കുന്ന ചേരികളും അങ്ങനെ ജീവിതത്തിന്‍റെ എത്രയെത്ര മുഖങ്ങള്‍., ഈ മഹാനഗരത്തിന്റെ ഹൃദയത്തില്‍ ഞാനും കുറെ നാള്‍ ജീവിതം ആഘോഷിച്ചു, എങ്കിലും ബോംബെ എന്ന പേര്‍ ഇന്നും എനിക്ക് ആദ്യം ഒരു നടുക്കം തന്നെയാണ് സമ്മാനിക്കാറുള്ളത്! ഈ കണ്ട ജീവിതങ്ങളൊക്കെയും ഒരു ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു!

രണ്ടായിരാമാണ്ടിന്റെ ആദ്യത്തിലാണ് ഞാനും ഇന്റെര്‍നെറ്റിന്റെ ലോകത്തില്‍ പിച്ചവെക്കുന്നത്, വല്ലപ്പോഴും ജോലിസംബന്ധമായി ബോംബയ്ക്ക് പോകുമ്പോള്‍, കൊളാബയുടെ ഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കഫെയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഞാന്‍, ടൂറിസ്റ്റ്കളുടെയും, കാപ്പിരികളായ മയക്കുമരുന്നുകാരുടെയും, വഴിവാണിഭക്കാരുടെയും, ഒട്ടനവധി മലയാളികളുടെയും ആസ്ഥാനം, മണിക്കൂറുകള്‍ കാത്തുനിന്നാലെ ഒരു മണിക്കൂര്‍ ലഭിക്കൂ, അങ്ങനെയുള്ള ഒരു കാത്തിരിപ്പിനിടയിലാണ് ഞാന്‍ ഡോളിയെ പരിചയപ്പെടുന്നത്.

അഞ്ചടി ഉയരം, മെലിഞ്ഞ ശരീരം, ഭംഗിയുള്ള കൂര്‍ത്ത മുഖം, ഗോതമ്പിന്‍റെ നിറം, ഒട്ടിച്ചു വെച്ച പോലത്തെ പുഞ്ചിരി, കുലീനമായ പെരുംമാറ്റം, നവീനമായ വസ്ത്രധാരണം, ഇംഗ്ലീഷ് പറയുന്നത് കേട്ടാല്‍ അറിയാം വളരെ നല്ല വിദ്യാഭ്യാസവും ഉണ്ടെന്ന്!

മണിക്കൂറുകളുടെ കാത്തിരിപ്പില്‍, ഞങ്ങള്‍ കുറെ നേരം സംസാരിച്ചു, കഫെ ഉടമ മോഹനോട് തനിക്ക് ആദ്യം അവസരം തരണം എന്ന് അഭ്യര്‍തിച്ചപ്പോള്‍ അയാള്‍ എന്നെ ചൂണ്ടിക്കാണിച്ചു.  ഉറക്കമല്ലാതെ വേറെ അത്യാവശ്യമൊന്നും ഇല്ലാത്തതുകൊണ്ട് ഞാനും വഴങ്ങി, അവളെ കൊണ്ടുപോകാന്‍ കൂട്ടുകാരന്‍ വരും എന്നായിരുന്നു അവള്‍ പറഞ്ഞ കാരണം. അത് സത്യമാണ് എന്ന് അര മണിക്കൂര്‍ കൊണ്ട് തന്നെ മനസ്സിലായി, സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അവളെ അവിടെ നിന്നും എഴുന്നേല്‍പ്പിച്ചു കൊണ്ടുപോയി.

ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായി ഞങ്ങള്‍ കണ്ടു മുട്ടി, ജീവിതം ആസ്വദിച്ചു തന്നെ ആഘോഷിക്കുകയായിരുന്നു അവള്‍!!........, ചില രാത്രികളില്‍ കൂട്ടുകാരുടെ കൂടെ ആടിയും പാടിയും കാല്‍നടയായി നഗരപ്രദക്ഷിണം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, ഇതു തിരക്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കും ഡോളി!

മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം ബോംബെ എന്ന മുംബൈയില്‍ ജോലിക്ക് വരുമ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു, വീട് വിട്ടുള്ള താമസം, ഭക്ഷണം, എല്ലാം എന്നെ ആലോസരപ്പെടുത്തി. ഓഫീസിലെ ജോലിക്കുശേഷം, ഒരു നഗരപ്രദക്ഷിണം ഒരു പതിവാക്കിയിരുന്നു, ഗംഗാധര്‍ നായ്ക്ക് എന്ന ബാബയുടെ, പാനിപൂരിയും, പിന്നെ വിനോദ് കുമാര്‍ എന്ന ബീഹാരിപ്പയ്യന്റെ കടയിലെ കരിമ്പ്‌ ജ്യൂസും, (അതും പട്യാല ഗ്ലാസ്‌ എന്ന വലിയ ഗ്ലാസ്‌നിറയെ!) ഒരു ശീലമായി മാറിയിരുന്നു

ആ യാത്രയില്‍ റിസര്‍വ് ബാങ്കും, സ്റ്റോക്ക്‌ മാര്‍ക്കറ്റും, ഫോര്‍ട്ടും, ഫൌണ്ടനും, പബ്ലിക്‌ ലൈബ്രരിയും, ആര്‍ട്ട് ഗാലറിയും, എല്ലാം പെടുമായിരുന്നു, ചില ദിവസങ്ങളില്‍ ഗേറ്റ് വേയുടെ ചുവട്ടില്‍ കാറ്റുകൊണ്ടിരിക്കാനും പോകാറുണ്ടായിരുന്നു.

എന്റെ ഏറ്റവും നല്ല സായാഹ്നങ്ങള്‍ റാം നരേഷ് ആപ്ടെ എന്ന സുഹൃത്തിന്‍റെ  വഴിയോരക്കച്ചവടശാലയില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാനും ( റാം നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു, ഈ ജീവിതത്തിനിടയില്‍ അയാള്‍ വായിച്ചു കൂട്ടിയ പുസ്തകങ്ങള്‍!! എണ്ണിയാല്‍ തീരില്ല, ഇതൊരു പുസ്തകത്തിനും ശരിയായ ഒരഭിപ്രായം പറയാനും നല്ലപുസ്തകങ്ങള്‍ പറഞ്ഞുതരാനും ഉള്ള കഴിവാണ് അയാളെ എന്‍റെ സ്ഥിരം കടക്കാരനാക്കി മാറ്റിയത്!) പിന്നെ താജിന് പുറകിലെ അപ്പോളോ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ ചിലവാക്കിയിരുന്നു.

അങ്ങനെ ഒരു സായാഹ്നം എന്‍റെ ജീവിതത്തെ ആകെ ഉലച്ചു!

പുസ്തകങ്ങള്‍ വാങ്ങി അപ്പോളോയിലേക്ക് നടക്കുകയായിരുന്നു ഞാന്‍

ആര്‍ട്ട് ഗാലറിക്കു തൊട്ടു മുന്‍പത്തെ ബസ്‌ സ്റ്റോപ്പ്‌, രണ്ടു മൂന്നു പേര്‍ അക്ഷമരായി ബസ്‌ കാത്തു നില്‍ക്കുന്നു, തൊട്ടപ്പുറത്ത് പ്രാകൃത വേഷത്തില്‍ ഒരു ഭിക്ഷക്കാരി, ഒരു കയ്യില്‍ ഒരു പ്ലാസ്റ്റിക്‌ കവര്‍ മറുകയ്യില്‍ ഒരു പഴയ വാനിറ്റിബാഗ്‌, ഞാന്‍ അടുത്ത്‌ എത്തിയതും അവര്‍ എന്‍റെ അടുത്തേക്ക് നീങ്ങിവന്നു
" ഏക്‌ പാഞ്ച് രൂപയാ ദേഗക്യാ സാബ് "

കൈ നീട്ടിക്കൊണ്ടാണ് ചോദ്യം,

ആദ്യം വന്നത് ദേഷ്യമാണ്, വേണ്ടത്ര കാശ് ചോദിച്ചു വാങ്ങുന്ന ഭിക്ഷക്കാരികളെ ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അമര്‍ഷം അടക്കാന്‍ വയ്യാതെ ഞാന്‍ ഒരുനിമിഷം നിന്ന് അവരുടെ മുഖത്തേക്ക് തുറിച്ചുനോക്കി!

എന്റെ മനസ്സില്‍ മിന്നല്‍പിണരുകള്‍ പാഞ്ഞു, പക്ഷെ ഇത്തവണ അത് കോപത്തിന്റെതായിരുന്നില്ല!

എന്‍റെ മുന്‍പില്‍ നില്‍ക്കുന്നത് ഡോളി ആണ്എന്ന സത്യം എന്നെ ഞെട്ടിച്ചു!

" r u not dolly? " അല്ല എന്ന ഉത്തരമാണ് എനിക്കാവശ്യമെങ്കിലും ചോദ്യം ഇങ്ങനെ യാണ് പുറത്തു വന്നത്

അവള്‍ക്കെന്നെ മനസ്സിലായോ എന്തോ, പക്ഷെ അവസാനത്തെ കച്ചിത്തുരുമ്പ് വിടാന്‍ പറ്റില്ലല്ലോ!

അവളുടെ ഇന്ഗ്ലീഷിലുള്ള സംസാരം കേട്ടപ്പോള്‍ പലരും ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി, ഞാന്‍ മെല്ലെ കുറച്ചു മാറിനിന്നു.
അവള്‍ പറഞ്ഞ കഥകള്‍ ഒരു സിനിമയെ വെല്ലുന്നത് തന്നെ യായിരുന്നു

എങ്ങനെ അവള്‍ ചെറുതായി മയക്കുമരുന്നിനും മദ്യത്തിനും അടിമയായി എന്നും, ഒരു നശിച്ച രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതും, അവളുടെ കൂട്ടുകാരനും വീട്ടുകാരും തള്ളിപ്പറഞ്ഞതും, ഒരു പ്രതികാരം പോലെ പിന്നെ മദ്യത്തിനടിമയായതും, കയ്യിലുള്ള പണം തീര്‍ന്നപ്പോള്‍ കാപ്പിരികളോട് കൂട്ടുകൂടിയതും, മയക്കുമരുന്നിന്റെ മയക്കത്തില്‍ അവര്‍ അവളെ ഉപയോഗിച്ചതും, പിന്നെയും പിന്നെയും മയക്കുമരുന്നിനുവേണ്ടി അവള്‍ തന്നെ തന്നെ വിറ്റതും, വീട്ടുകാര്‍ മാനം രക്ഷിക്കാന്‍ വീടും സ്വത്തുക്കളും വിറ്റ് നാട് വിട്ടു പോയതും, വഴിവക്കില്‍ മാസങ്ങള്‍ തള്ളിനീക്കിയതും ഒക്കെ !

വഴിയരുകില്‍ കിടന്ന അവളെ ഒരു പത്തുരൂപ നോട്ടോ, അതോ ഒരു പൊതി ബാക്കിവന്ന ചോറോ കാണിച്ച് പോലും പ്രാപിച്ച കാട്ടുനീതിയുടെ കഥ!

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവള്‍ വിതുമ്പിക്കരഞ്ഞു! ദൈവത്തിന്‍റെ നീതിയെ പഴിച്ച എന്‍റെയും കണ്ണുകള്‍ നനഞ്ഞു.
അവളെ കൊണ്ടുപോയി അടുത്ത കടയില്‍ നിന്നും ഒരു ചോറുപൊതി വാങ്ങി കൊടുത്തതും, കയ്യിലാകെയുണ്ടായിരുന്ന അന്പതുരൂപയും ഒരു പിടി ചില്ലറയും വാരിക്കൊടുക്കുമ്പോള്‍ മനസ്സ് ഒരു തരം മരവിപ്പിലായിരുന്നു!

ഭക്ഷണം ഞാന്‍ പിന്നെ കഴിച്ചില്ല, മനസ്സുവന്നില്ല എന്നതാണ് സത്യം!

തിരിച്ച് മുറിയിലെത്തിയപ്പോള്‍ എന്‍റെ സുഹൃത്ത് നിരഞ്ജന്‍ എന്റെ മുഖഭാവം വായിച്ചെടുത്തു!

" ക്യാ ഹുവ? , ബടെ ഉദാസ് ലാഗ് രേഹെ ഹോ"

കഥകള്‍ കേട്ടപ്പോള്‍ നിരഞ്ജന്‍ ഒന്ന് നെടുവീര്‍പ്പിട്ടു, നാലഞ്ചു കൊല്ലമായി അവന്‍ ഈ നഗരത്തിന്‍റെ ചൂടും ചൂരും ഏറ്റ് കഴിയാന്‍ തുടങ്ങിയിട്ട്, പിന്നെ എന്നെ ആശ്വസിപ്പിക്കാനായി പറഞ്ഞു. ഇതെല്ലാം ഇവിടെ നിത്യ സംഭവങ്ങളാണ്, നമുക്ക് ഇതിനെ മാറ്റാന്‍ കഴിയില്ല, പിന്നെ കഴിയുന്നത് ഒന്ന് മാത്രം, അറിയാതെ പോലും ഇതിന്റെ ഒന്നും ഭാഗമാവാതിരിക്കുക!

" ഐസേ ജമേലെ മേം നഹി പടെ തൊ അച്ഛാ ഹൈ  ക്യോം കി,

"ബടെ ബടെ ശഹരോം മേം ചോട്ടെ ചോട്ടെ ബാതേം ഹോറെ രേഹ്തെ ഹൈ!"

മഹാനഗരങ്ങളില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടെ ഇരിക്കും എന്ന്!

ഒരു സ്ത്രീയുടെ മാനം
ഒരു കുടുംബത്തിന്റെ നാശം
ഒരു പുതു തലമുറയുടെ നഷ്ടം
മൂല്യച്യുതി,

എല്ലാം ചെറിയ കാര്യങ്ങള്‍!, ശരിയാണ്, ഇങ്ങനെ ചിന്തിക്കുന്നവരുടെ ഇടയില്‍ എന്ത് ചെയ്യാനാകും, ഡോളി വെറുമൊരു വില്പ്പനച്ചരക്ക് മാത്രമാണ്,

ശരിയാണ്, അവളുടെ പാപങ്ങള്‍ അവള്‍ തന്നെ അനുഭവിച്ചു തീര്‍ക്കട്ടെ, ഈ ഭൂമിയില്‍ വച്ച് തന്നെ, പിന്നെ യാത്ര സ്വര്‍ഗത്തിലേക്ക്, അതൊരു ഉറപ്പാണ്‌, കാരണം ഈ മഹാനഗരത്തിലെ ദുരനുഭവങ്ങളെക്കാള്‍ ഏറെ അവള്‍ക്ക് ഏതു നരകത്തിനു നല്‍കാന്‍ കഴിയും!!

പിന്നെ ഞാന്‍ ഡോളിയെ കണ്ടിട്ടില്ല, ഒരു തരത്തില്‍ അതൊരു ആശ്വാസം തന്നെ , എങ്കിലും ഇന്നും ബോംബെ എന്ന പേര് എനിക്ക് ആദ്യം  തരുന്നത് വിഷാദത്തിന്റെ കണികകള്‍ തന്നെയാണ്!


സമര്‍പ്പണം :- എന്‍റെ നിസ്സഹായതകൊണ്ട്, നിനക്ക് തിരിച്ചു കിട്ടുമായിരുന്ന നിന്‍റെ ജീവിതം, നഷ്ടപ്പെട്ടു എന്ന് നിനക്ക് തോന്നുന്നെങ്കില്‍ എങ്കില്‍ എനിക്ക് മാപ്പ് തരിക!. ഈ എഴുത്ത് നിനക്ക് വേണ്ടി മാത്രമാണ് ഡോളി, നിന്‍റെ പഴയ ഒരു സുഹൃത്തിന്‍റെ കുംമ്പസാരമായിക്കരുതി മാപ്പ് തരിക !

Wednesday, September 26, 2012

കീചക വധം ഒന്നാം പര്‍ വം ​!അസൂയാലുക്കളും ഒട്ടനവധി ശത്രുക്കളും നിറഞ്ഞു നിന്നൊരു കാലം ! മൊട്ടക്കുന്നിന്‍റെ പച്ചപ്പിനു പോലും ഞങ്ങളുടെ ഒരുമയിന്മെല്‍ അസൂയ തോന്നിയിരുന്നു എന്ന് തോന്നിയ  കാലം ,ആ കാലത്താണീ കഥ അരങ്ങേറുന്നത്.കീചകനെ ദീപുട്ടന്‍ ആദ്യം കാണുന്നത് അടുത്ത ബെഡ്ഡില്‍ കിടക്കുന്ന അഗ്രജനായിട്ടാണ്.

 " തിന്നാനൊന്നുമില്ലേടെ!"

ഭയഭക്തി ബഹുമാനത്തോടെ കനിഷ്ടനായ ഞാന്‍ എന്‍റെ തകരപ്പെട്ടി  തുറന്ന് അതിലുണ്ടായിരുന്ന  രണ്ട് ഓറ്ഞ്ജ് എടുത്തു സമര്‍പ്പി ച്ചു. ക്ഷ്ണനേരം കൊണ്ട്  എന്‍റെ അര്‍പ്പണം സ്വീകരണവും ഭോജനവും കഴിഞ്ഞു!

" ഹൊ ഭയങ്കര പുളി, എന്താഡെ പുളിങ്കുരു കൊടുത്താണോ ഓറഞ്ജ് വാങിയേ! അപ്പ്ന്റെ കയ്യില്‍ കാശൊന്നുമില്ലായിരുന്നോ ?"

എനിക്കിതു വേണം  കാശു കൊടുത്തു വാങിയ അടിയല്ലെ ഇത് ! അഗ്രജ ബഹുമാനം കൊണ്ടും , പിന്നെ  കീചകന്ടെ തടിയും വണ്ണവും  കണ്ടും ഞാന്‍ പല്ലുകടി പോലും മനസ്സിലൊതുക്കി!. പക്ഷെ ദീപുട്ടെന്ടെ ഡയറിയില്‍ കീചകനൊരു പേജ് ഡെഡിക്കേറ്റ് ചെയ്തു........

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി, കീചകന്‍ പ്രകൃതിയെ വെല്ലുന്ന വിധം നീചനായ്ക്കൊണ്ടിരുന്നു, ദീപുട്ടന്റെ ഡയറിയില്‍ കൊള്ളാത്ത വിധം !

കീചകനൊരു പുതിയ നേരം  കൊല്ലി കിട്ടി, ആല്ബര്‍ട്ട് ഐന്സ്റ്റീനെ ഗുരുവായി മാനിച്ചു വാങ്ങിയ ഒരു ടെസ്റ്റെര്‍ ! മൊട്ടക്കുന്നിന്ടെ ഓരൊ സ്വിചിന്റെയ്യും സ്പന്ദനങ്ങളളന്നു നെഞ്ചും വിരിച്ചു നടക്കുന്ന നേരം മൈന്‍ സ്വിച്ചുകള്‍ പോലും ഭയന്നൊളിച്ചു.

അങ്ങനെ ആ നാള്‍ വന്നെത്തി, കീചകന്റെ, ദൈവം കുറിച്ച നാള്‍ ....!

ക്ലാസ്സില്‍ നിന്നും ഭക്ഷണം വിളമ്പി കൊടുക്കാന്‍ ഡൈനിംഗ്  ഹാള്ളില്‍  പോകുന്ന വഴി  ഹോസ്റ്റലില്‍  എത്തിയ ദീപുട്ടന്ടെ കണ്ണുകള്‍ ഒരു ടെസ്റ്റെറിന്‍ മേലുടക്കി..

ഇതു തന്നെ അവസരം ..

ചുറ്റും ഒന്നു കണ്ണോടിച്ച് ആരും കാണുന്നില്ലെന്നുറപ്പു വരുത്തി ദീപുട്ടന്‍ ടെസ്റെര്‍ കൈക്കലാക്കി. ക്ഷണനേരം കൊണ്ട്  പുറകുഭാഗം  തുറന്ന് കുടലും മാലയും വലിച്ചു പറിച്ചു കളഞ്ജു. പിന്നെ ഒരു ഭിഷഗ്വരന്റെ     കൈവഴക്കത്തോടെ സ്പ്റിങ് വലിചു നീട്ടി തിരിച്ചു വച്ച് അടച്ചു! സങ്ങതി ക്ലീന്‍ , വല വച്ചു  മൃഗത്തെ  കാത്തിരിക്കുന്ന വേ ടന്റെ സംതൃപ്തി  ദീപുട്ടന്ടെ കണ്ണുകളില്‍ ഒളി മങ്ങിയൊ !...

അയ്യ്യ്യൊ........

ഒരാര്‍ത്ത നാദം തിലക്‌  ഹൌസിലാകെ മുഴങ്ങിക്കേട്ടു, തിലകന്ടെ മീശ ഒന്നു വിറച്ചുവൊ!?!? ബള്‍ബുകള്‍ ഒന്ന്  വിറച്ചു  കത്തിയൊ?? എല്ലാവരും  അങ്ങോട്ടു കുതിച്ചു.

ദാ കിടക്കുന്നു നമ്മുടെ കീചകന്‍ കൊണിപ്പടിയിലെ മൈന്‍ സ്വിച്ചിന്ടെ താഴെ!!! കുറച്ചപ്പുറത്തായി ദീപുട്ടന്റെ വല!!!

 എന്താടാ പട്ടികളെ നോക്കി നില്ക്കുന്നത്, ഓടടാ..!

കീചകന്റെ അലര്‍ച്ച  എം പി ഹാളിനെ കുലുക്കിയൊ...........!

വാല്‍ കഷ്ണം  : ദീപുട്ടന്‍ കുറച്ചു കാലം സന്യാസ ജീവിതം നയിച്ചു! പാപങ്ങളൊക്കെ കഴുകിക്കളയണ്ടേ !!!?

കീചകന്‍ ഇത്തിരി നന്നായെങ്കിലും എകദേശം അതുപൊലെ തന്നെ തുടര്‍ന്നു

സമര്‍ പ്പണം : ദീപുട്ടനിതൊന്നും ചെയ്യാനുള്ള കാലിബര്‍ ഇല്ലെന്നു കീചകനൊരു അഭിപ്രായമുള്ളതിനാല്‍ സമ്ശയത്തിന്റെ  നിഴലില്‍ പീഡിപ്പിക്കപ്പെട്ട ചിലര്ക്ക്!
to b continued...

കീചകവധം രണ്ടാംപര്‍വ്വം


ഠേ.......സ്ദ്ഫ്ഗ്വ്ബ്യുബെന്യ്ഫ്ദ്ബ്ഖ്വ്ന്മ്........ ദീപുട്ടന്‍ ശ്വാസം  കിട്ടാതെ പിടഞു. ആദ്യം കിട്ടിയ ആ ഠേ യില്‍ ചെവിക്കല്ലിന്റെ വേരിള്കിയ പോലെ തൊന്നി, കൂഊഊഊഒ................................ ഒരു ശബ്ദം മാത്രം കുറെ നേരത്തേക്ക്....
എന്തെ ശ്വസം മുട്ടാന്‍ .......... വെള്ള ടീ ഷര്ടിന്ടെ മുന്നിലെ വലിയ കാല്പാട് ഉത്തരം പറഞു, പിന്നെയങൊട്ടു ത്രിശ്ശുര്‍ പൂരത്തെ വെല്ലുന്ന വെടിക്കെട്ടാണ്...!!! ഇടക്കു പുലഭ്യങളും !!(അന്നവര്ക്കു വിവരം കുറവായിരുന്നു എന്നിപ്പോഴാണു മനസ്സിലാകുന്നത്, ഈവിഷയത്തിലെ   ഡോക്ടര്‍ മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ഈ യുള്ളവനു  പില്ക്കാലതുന്ടായി എന്നും ഉണര്‍ ത്തിക്കുന്നു!)
സ്തലകാല ബോധം തിരിചു വന്നപ്പൊഴാണു ഞാന്‍ ചുറ്റും കണോടിക്കുന്നത്.. കീചകനും അവന്റെ നീചന്മാരയ കുറേ ചങാതിമാരും പിന്നെഈയുള്ളവന്റെ  ചില ആത്മ സുഹ്രുതുക്കളും കാണപ്പെട്ടു!. കിങ്കരന്മാരില്‍ ചിലരെങ്കിലും ക്ഷീണിതരായിരുന്നു. കൂമ്ബ് ഇടിചു വാട്ടുക എന്ന പ്രക്രിയ ഇത്രയും അധ്വാനം തരുമൊ!!!!
എന്ടെ സന്ദത  സഹചാരികളാകട്ടെ, തന്‍ റ്റേതല്ലാത്ത തെറ്റിനു തന്ത്ക്കു വിലി കൊണ്ട നിന്ദയില്‍  നിശബ്ദം തേങിക്കൊന്ടിരിക്കുകയായിരുന്നു!!!
 എന്താ ഒരു വ്രിത്തി കെട്ട ശബ്ദം ?, അതാ ഒരുമൂലക്ക് കുഞുട്ടന്‍ ഇരുന്നു മോങുന്നു. അവനെ പിടിച്ചൊരു നല്ല കൈ നോട്ടക്കരന്ടെ അടുത്തു പൊയാല്‍ കീചക്കന്ടെ ഭാവി ഭൂതം വര്‍ ത്തമാനമെല്ലാം മുഖം നോക്കി പരയുമെല്ലൊ എന്നു
ഞന്‍ ഓര്‍ ത്തു.
""  നീയൊക്കെ സീനിയറിനെ ഷോക്കടിപ്പിക്കും അല്ലേഡാ ".... പീഡനം പിന്നെയും തുടരുകയാണ്..
അപ്പൊ അതാനു കാര്യം ! സങതി പുറത്തായിരിക്കുന്നു, ഇപ്പൊ എല്ലം പകല്‍ പൊലെ വ്യക്തം !
 "  ഞാന്‍ അല്ല ചെട്ടാ..".
ദീപുട്ടന്‍ അലറി വിളിചു,
പിന്നെ ഈ നായിന്ടെ മൊന്‍ കള്ളംപറയുകയാനോടാ...
കുഞുട്ടനു പിന്നെം ഒന്നു പെരുപ്പിചിട്ടൊരു ദുഷ്ടന്‍ !!
"  ശരി, സത്യം പരഞാല്‍ നിന്നെ വെറുതെ  വിടാം ""
ദീപുട്ടന്‍ പിന്നെയും കരഞു,   "  ഞാനല്ലെ.................."
പിന്നെം കിട്ടി രന്ടുമൂന്നെന്ണ്ണം .അപ്പൊ ഒരു കാര്യം തീരുമാനമായി, ഇവന്മാര്‍ എന്തു പറഞാലും വിടില്ല!!!
സത്യം പറഞാല്‍ ഇപ്പൊഴതെ സ്തിതി വചു കൊല്ലാനും ഇവര്‍ മടിക്കില്ല..
പിടിചു നില്ക്കാന്‍ തന്നെ തീരുമാനിചു.
അപ്പൊഴാണു കിങ്കരന്മാരില്‍ ബുദ്ദിയുന്ടെന്നു സ്വയം വിശ്വസിക്കുന്ന മന്ടൂകന്‍ ഇട പെട്ടത്.
"  നിര്ത്തെട.."
""  ഈ മണ്ടനതുചെയ്യോ, അല്ലെങ്കിലും,ഇവനതിനുള്ള  ധൈര്യമോന്നുമില്ല ,അല്ലേടാ  ?"
"  ഞാന്‍  പറയാം  എന്താ  നടന്നിട്ടുണ്ടാവുക   എന്ന്‍,"  ബുദ്ടിക്കുട്ടന്‍  പറഞ്ഞു .

"  ഞാന്‍ സത്യം പരയിക്കം ഇവനെകൊണ്ട് ,"

"  അയ്യൂ …............... "

കുത്തിനു  കേറി   പിടിച്ചപ്പോ   ദീപുട്ടന്‍  പുളഞ്ഞുപോയി,
"  സത്യം പറയടാ  കള്ളപ്പന്നീ നീ  മെയിന്‍  ആവാനായി  കള്ളം  പറഞ്ഞതല്ലേ !
എടാ എട്ടുകാലി  മംമൂഞ്ഞേ ! നീ  വെറുതേ  ചെത്താന്‍  പറഞ്ഞതല്ലേന്"?
 ദീപുട്ടെന്റെ തലയില്‍  ഒരു  ബള്‍ബ്‌  മിന്നി ,150 വാട്ട്ന്റെ ഒരു  ബള്‍ബ്‌ !!

"  അതെ   ചേട്ടാ , എന്നെ  ഒന്നും  ചെയ്യേല്ലേ " , ദീപുട്ടന്‍  നിലവിളിച്ചു .
" ഇപ്പൊ  എന്തായി? ഞാന്‍  പറഞ്ഞില്ലേ ?, ഇവന്‍  ഒരു  മനുന്ഗൂസാ , ഇവനെക്കൊണ്ടോന്നും   പറ്റില്ല  ഇത്, ഇതിനു  കുറച്ചു  ബുദ്ദിയൊക്കെ വേണം" 

ബുദ്ടിക്കുട്ടന്‍ സത്യം കണ്ടുപിടിച്ച ആവേശത്തില്‍  പുളകംകൊണ്ട്  പറഞ്ഞു.
(ദീപുട്ടന്‍   നാലഞ്ചു  കൊല്ലമായി  സയന്‍സ്  എക്സിബിഷന്  പോയിരുന്നത്   ബുദ്ടിക്കുട്ടന്‍  സൌകര്യപൂര്‍വ്വം  മറന്നോ , അതോ   പെട്ടന്ന്   ബുദ്ദി  കാശിക്കു  പോയോ ?)
"  എന്തായാലും  ഇതിങ്ങനെ   വിട്ടാല്‍  പറ്റില്ല , ഇവനെ  ഒക്കെ  വെറുതെ  വിട്ടാല്‍  നാളെ  നമ്മടെ  ചെവീ  കേറി  മൂത്രമൊഴിക്കും ,ഇവിനെ  നമുക്ക്   വീരപ്പന്‍  സാറിന്റെ  അടുത്ത്   കൊണ്ടുപോകാം ! "

ദീപുട്ടന്റെ ഉള്ളൊന്നു  കാളി , വീരപ്പന്‍  സര്‍  പേരുപോലെ  തന്നെ   ഭീകരന്‍ ! ഒറ്റയടിക്ക്   മണ്ണ്   തീറ്റിക്കും !!

സ്കൂളിലെ  പല   വില്ലന്മാരും , വീരപ്പന്‍  സാറിന്റെ  അടി   കൊണ്ട്  മൂത്രമോഴിച്ചിട്ടുണ്ട് !  
പലരുടെയും   മൂത്രം  സാറിനെ  ക്കണ്ട്പ്പോ   നിന്നുട്ടുമുണ്ട് , 
 .ഒറ്റയടിക്ക്   പറഞ്ഞാല്‍  ഭീകരന്‍ , ഭയങ്കരന്‍ , എന്തിനേറെ  പറയുന്നു , ക്രൂരന്‍ !.
എന്റമ്മോ  , ഇതൊന്നും   വേണ്ടായിരുന്നു , 
ഇനിയിപ്പോ  അപ്പനേം  അമ്മയേം , എല്ലാരേയും  വിളിപ്പിക്കും , ആകെ  പുലിവാലായല്ലോ , ദീപുട്ടന്‍  ഓര്‍ത്തു .
 ഇനിയിപ്പോ   പറഞ്ഞിട്ടെന്താ കാര്യം ?, സഹിക്കുകതന്നെ  ! ദീപുട്ടന്‍  മനസ്സിലോര്‍ത്തു .
കീചകനും  കൂട്ടുകിങ്കരന്മാരും  ദീപുട്ടനേം  കുഞ്ഞുട്ടനേം  തൂക്കി ,ഹൈലോ ,ഹൈലൊ, ഹൈലോ , ഹൈലോ  എന്നും  വിളിച്ചു  ടീച്ചേര്‍സ് കോര്റെര്സിലോട്ട് . 
ഭയങ്കര  സംഭവം  തന്നെ   ,അതാ   ഗേള്‍സ്‌  ഹോസ്റെലിന്റെ  ജനുലകളെല്ലാം  തലകള്‍  കൊണ്ട്  നിറയുന്നു ! ഒരു  നിമിഷം  ദീപുട്ടന്അഭിമാനം  തോന്നി !
" സാര്ര്‍ .., സാര്ര്‍ ….",
" യാരടാ അത്  ?"  
തമിള്‍   കലര്‍ന്ന മലയാളത്തില്‍   വീരപ്പന്‍  സാറിന്റെ  മറു  ചോദ്യം  ദീപുട്ടനെ  ഞെട്ടിച്ചു !
" സാര്‍ .. ഞങ്ങളാണ് ," 

"  എന്താ ..,  എന്തുപറ്റി ?,"  വാതില്‍  തുറന്നു  വീരപ്പന്‍  സര്‍  ചോദിച്ചു!

കീചകനും  കൂട്ടുകാരും  കഥ  പറഞ്ഞ്നു  തുടങ്ങി , വീരപ്പന്‍  മാഷിന്റെ  മുഖ  ഭാവം   മെല്ലെ  മെല്ലെ  മാറിത്തുടങ്ങി , 
നവരസങ്ങളില്‍ , സൃങ്ങാരവും  ഹാസ്യവും   ഒഴിച്ച്  ബാക്കിയെല്ലാം  അവിടെ   മാറിമാറി  വന്നുകൊണ്ടിരുന്നു , എല്ലാം  കേട്ട്  കഴിഞ്ഞപ്പോള്‍  വീരപ്പന്‍  സര്‍  ഒരു  ധീര്‍ഗ്ഹ നിശ്വാസം  വിട്ടു 
 “അടെ എന്ഗപ്പ, ദേ , ഇവന്‍  ശോന്നതെല്ലാം    നിജമാ ?, നീ  ഇപ്പടി  എല്ലാം  പണ്നിയോ?"
" ആമ  സര്‍ , ഇവര്‍  രുംബ  സല്യം  പന്നിട്റെന്‍  സര്‍ !"
, രജനീകാന്തിനെ  മനസ്സില്‍  ധ്യാനിച്ച്  ദീപുട്ടൊനും  തമിഴില്‍ തിരിച്ചു  തട്ടി . 
"എന്നാടാ  ഇത് , ഇത്  attempt to murder, ഏതാവത്  ആച്ച്  നാ  …? " "
വീരപ്പന്‍  സാറിന്റെ   ശബ്ദം   ഒന്ന്   മുറിഞ്ഞു . " വെറുത്ഹെയൊന്നും ഇവന്‍  ഇപ്പടി  പണ്നില്ല  നീ  ഏതാവത്   പന്നി  വിട്ടിട്ടുണ്ടാകും ",

 ഇത്തവണ   ഞെട്ടിയത്  കീചകനും  സംഘവുമായിരുന്നു !

" സോല്ലപ്പ , എന്ട  പറ്റിയേ ? " വീരപ്പന്‍  സര്‍  മുരിമലയാളത്തില്‍  കുഞ്ഞുട്ടനോട്  ….
മു ഈ .................. ഒറ്റക്കരചിലായിരുന്നു    എല്ലാവരും  ഞെട്ടി  വിറച്ചു , വീരപ്പന്‍  സര്‍  അവനെ  അടിമുടി  ഒന്ന്  നോക്കി , ആ   മുഖത്തെ  മ്യുരല്‍   ചിത്രങ്ങള്‍  അദ്ദേഹം  കണ്ടോ  ആവോ ?

കീചകനും  കൂട്ടരും   നിന്ന്   പരുങ്ങി ..
" എന്നാച് ?"
…, ഇത്തവണ  ചോദ്യം  ദീപുട്ടനോടയിരുന്നു , കിട്ടിയ  അവസരം  പാഴാക്കാതെ   ദീപുട്ടന്‍ തന്റെ  കഥാപ്രസംഗം  തുടങ്ങി , വീരപ്പന്‍  സര്‍  അന്തം  വിട്ടു , ഈ  ക്രൂരതക്കൊരു  അവസാനമില്ലേ  എന്നദ്ദേഹം  ചിന്തിച്ചു  കാണുമോ? 

കാണുമായിരിക്കും , അതുകൊണ്ടല്ലേ  അദ്ദേഹം  അലിവോടെ  ഞങ്ങളെ  നോക്കിയത് !.എന്തായാലും  ദീപുട്ടന്‍  വള്ളി  പുള്ളി  വിടാതെ  എല്ലാം  വിളമ്പി , കീചക  വൃന്ദം  ഞെട്ടി  വിറച്ചു ,

ദൈവമേ , ഇത്  പണിയാവുമോ ? പലരും  വെലാംകന്നിക്ക്  നേര്‍ന്, ചിലര്‍  പലനിക്കും , ശബരിമലക്കും നേര്‍ന്നു , ശേഷിച്ചവര്‍  അപ്പനേം  അമ്മയേം , ഗുരുകാരനവന്മാരെയും  വിളിച്ചു  മനസ്സുരുകി  പ്രാര്‍ത്ഥിച്ചു …!

എല്ലാം  കേടു  കഴിഞ്ഞപ്പോള്‍  വീരപ്പന്‍  സര്‍  പറഞ്ഞു ,
 " എടാ  ഇനിയോരുതവണ   നീയൊക്കെ  ഇവരെയോ  ഇനി  ആരെയെങ്ങിലുമോ  കൈവച്ചാല്‍ , അന്ത  കൈ  ഞാന്‍  വെട്ടുവേന്‍ , ടൈ   ഇന്ഗെ വാടാ ..,"
 അദ്ദേഹം  കീചകനെ  കണ്ണ്   കാട്ടി   വിളിച്ചു , നീയും  വാടാ  അടുത്ത   ഊഴം  എന്ടെതയിരുന്നു , അറച്ചറച്ച്  ഞാനും  ചെന്ന് 
" കൊടടാ കൈ … !"
അങ്ങനെ  ഞങ്ങള്‍  അന്ന്   കൈ  കൊടുത്തു  പിരിഞ്ഞു !


വാല്‍ :- വര്‍ഷം  കഴിഞ്ഞപ്പോള്‍  കീചകന്‍  സ്കൂള്‍  വിടുകയായി , എല്ലാവരോടും യാത്രാ മൊഴിയുമായി   ഒരു  പറ്റം  ആളുകള്‍ ,ഓടോഗ്രഫിന്റെ  ബഹളം , വിരഹ  വേദന , കാമ്പുസ്സ്സിലാകെ  ഒരു  ദുഖച്ച്ചവി , കീചകന്‍  ദീപുട്ടന്റെ  അടുഹ്ടു  വന്നു … കേട്ടിപ്പിടിച്ചുപറഞ്ഞു ,
” ക്ഷമിക്കട , ഞാന്‍  നിനെ  കുറെ  ഉപദ്രവിച്ചിട്ടുണ്ട് ,   മാപ്പ് ,  ഒന്നും  മനസ്സില്‍  വക്കരുത് ”, 
കീചകന്‍റെ  കണ്ണില്‍  നിന്നുതിര്‍ന  രണ്ടു  കണ്ണുനീര്‍  തുള്ളികള്‍  ആ  അപേക്ഷയുടെ   നിഷ്കളങ്ക്ട  അറിയിച്ചു , ദീപുട്ടനും  കരഞ്ഞു , കെട്ടിപ്പിടിച്ചു  തന്നെ , അവിടമാകെ  കണ്ണീര്‍  നിറഞ്ഞൊഴുകി , പാപങ്ങളെല്ലാം  കഴുകിക്കളഞ്ഞു  കീചകന്‍  ആ  കണീര്‍  പുഴയിലൂടെ  കാമ്പസിന്റെ  പുരത്തോട്ടോഴുകി   നീങ്ങി … നേരിന്റെ  കടലിലോടുള്ള    നിലക്കാത്ത   യാത്ര ! ഒരായുസ്സ്   മുഴുവന്‍  നീളുന്ന   യാത്ര……!! 

സാമൂഹ്യ വിരുദ്ധരും ഒരു ബിരിയാണിയും!!


കലാപങ്ങളും , രാഷ്ട്രീയ  ചേരിപ്പോരുകള്ഉം , , കുത്തും , വൈരവും , പത്രതാളുകളില്‍ നിറഞ്ഞു നിന്നിരുന്ന കാലം !രാജ്യത്തിന്‍റെ മുക്കിലുംമൂലയിലും രഹസ്യമായും പരസ്യമായും തോക്കും, ബോംബും വടിവാളും പരിശീലനങ്ങള്‍ നിലനിന്നിരുന്നു. ഇതിനെല്ലാം ഇരയാവുന്നത് നിഷ്കളങ്കരും നിരപരാധികളുമായ ഒരു പറ്റം കുടുംബങ്ങളാണ്. 
 ദീപുട്ടനും, ഉറ്റ സുഹൃത്തും മോണോ ആക്ട്‌ വിദഗ്ധനുമായ  സുധ്ധുമോനും  സാമൂഹ്യ പ്രതിബദ്ധതയുള്ള രണ്ടു പൌരന്മാരായി വളരേണ്ട ആവശ്യകതയെപ്പറ്റി ഗാഡമായി ആലോചിച്ചുകൊണ്ടിരുന്ന കാലം. ആ കാലത്താണ്ഈ കഥ അരങ്ങേറുന്നത്!
കുറെ നാളായി ദീപുട്ടനും കൂട്ടുകാരനും ശ്രദ്ധിക്കുന്നു, വൈകുന്നേരങ്ങളില്‍ കുന്നിന്‍ ചെരുവിലെതെങ്ങിന്‍ തോപ്പില്‍ പറ്റം ആളുകള്‍ വന്ന് റാന്തലിന്റെ വെളിച്ചത്തില്‍ എന്തൊക്കെയോ ഒരുക്കങ്ങള്‍ നടത്തുന്നു! ഇടക്കിടക്ക് ഒരു പടയോട്ടത്തില്‍ എന്ന പോലെ ആയുധങ്ങള്‍ കൂട്ടി മുട്ടുന്ന ശബ്ദം.
" ഇത് സംഗതി അത് തന്നെ, ഇവരെ ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല", അവര്‍ മനസ്സിലോര്‍ത്തു. എന്ത് ചെയ്യാന്‍ സാധിക്കും?!, 

"മാഷോട്പറഞ്ഞു കൊടുത്താലോ?? "

"അതോ പോലീസില്‍ അറിയിക്കണോ? "

"അല്ലെങ്ങില്‍ വേണ്ട, ഇതൊക്കെ വെറും ചീള് കേസല്ലേ, നമുക്ക് തന്നെ ഡീല്‍ ചെയ്യാം" എന്നവര്‍ തീരുമാനിച്ചു.

ഹോസ്റെലിന്റെ ടെറസ്സില്‍കിടന്ന ഒരു  ഇഷ്ടിക കഷ്ണംഎടുത്ത് ആഞ്ഞു തന്നെ ഒന്ന് പെരുംമാറി!             
   ശൂ.................................................
.അതാ പോണു റോക്കെറ്റ്‌ പോലെ, ......
ഇന്ത്യ വിട്ട റോക്കെറ്റ്‌ പോലെ എന്ന് പറയുന്നതാകും ശരി!, കാരണം ലക്‌ഷ്യം കാണാന്‍ കഴിഞ്ഞില്ല എന്നത് തന്നെ!!
അടുത്ത ഊഴം സുധുമോന്റെതായിരുന്നു. ഭഗവാന്‍ ശ്രീ ഹനുമാനെ തന്നെ മനസ്സില്‍ ധ്യാനിച് അവനും ഒന്ന് വീശി എറിഞ്ഞു..
 ഹോ ... എന്തൊരു പുരോഗതി!! ഒരു പത്ത് അടി മുന്നോട്ടു പോയി ആ റോക്കെറ്റ്‌ തകര്‍ന്നു വീണു. 
അങ്ങനെ ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് നമ്മുടെ സ്വന്തം " മൃഗം" അവിടെ എത്തുന്നത്, ആറടി ഉയരം,അതിനൊത്ത ശരീരം, പിന്നെ ബുദ്ധി!, അങ്ങനെ ഒരു സാനം (സാധനം) അടുത്തുകൂടെ പോയിട്ടില്ല.
 ഓ ... പിന്നെ പറയാന്‍ വിട്ടു പോയി.. സാധനം ഇറക്കുമതിയാണ്! ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ കാള പൂട്ടി നടന്ന ഇവനെ  ഗ്രാമീണ വിദ്യാഭ്യാസ പരിപാടി വഴി പൊക്കി കൊണ്ടുവന്നതാണ്!!.( ഇന്ന്‍ അദ്ദേഹം ഡല്‍ഹിയിലെ ഒരു പ്രശസ്ത  യുനിവെഴ്സിടിയില്‍ പ്രോഫെസ്സര്‍ ആണെന്ന് കേള്‍ക്കുന്നു!!)
 എന്തായാലും സംഗതിയുടെ കിടപ്പുവശം മുറി ഹിന്ദിയിലും ആഗ്യാഭിനയത്തിലും ( എല്ലാം സുധ്ദുമോന്ടെ നൈപുണ്യം!!) അവനെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍, ആശാന്‍റെ ഉള്ളിലെ ദേശസ്നേഹം ഉണര്‍ന്നു!!.   
ഒരു  ഇഷ്ടികയുടെ പകുതി മുറി കൈക്കലാക്കി , കൈ രണ്ടു വട്ടം ചുഴറ്റി  അവന്‍ ഒരു കാച്ചു കാച്ചി....
സൂം................ചില്‍ ......................................!!!!! എന്തോ ഉടഞ്ഞ പോലൊരുശബ്ദം, വെളിച്ചം അണഞ്ഞു, ആകെ ഒരു കലപില, പിന്നെ നിശബ്ദത!!!, എല്ലാരും തീര്‍ന്നോ??!?..
ഏതായാലും മിഷന്‍ സക്സസ് ആയത്കൊണ്ട്‌ മൃഗരാജവിനോട് നന്ദി പറഞ്ഞ് രണ്ടു പേരും ടറസില്‍ നിന്നും ഇറങ്ങി. കുറച്ചു വെള്ളം കുടിക്കാനും പിന്നെ ഒന്ന് കാറ്റുകൊണ്ടു നടക്കാനും വേണ്ടി പുറത്തോട്ടിറങ്ങി ഡൈനിങ്ങ്‌ ഹാളിനെ ലക്‌ഷ്യം വെച്ചു  നടക്കുമ്പോള്‍ ആണ് അവര്‍ ആ കാഴ്ച കണ്ടത്!!

വെളുത്ത കുപ്പായവും കാല്‍സ്രായിയും നടുക്ക് തുണി കൊണ്ട് ബെല്‍റ്റും (ചിലത് കറുപ്പും, പിന്നെ ഒന്ന് രണ്ടു കാപ്പി നിറവും ബെല്‍റ്റുകള്‍ !!) ധരിച്ച നാലഞ്ചു പേര്‍ എന്ടോ തിരഞ്ഞു കൊണ്ട് കുന്നു കയറി വരുന്നു, എല്ലാവരുടെയും കയ്യില്‍ കുറുവടിയും ചങ്ങലയും നിഞ്ചക്കുമൊക്കെയായി എന്തെങ്കിലും ഒക്കെ ആയുധങ്ങള്‍ ഉണ്ട്!!
ദൈവമേ.... പുലിവാലായോ??!
തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി!
''നില്‍ക്കു''....!!! 
ആകെ വിറച്ചു പോയി എന്നാലും ധൈര്യം സംഭരിച്ച് തിരിഞ്ഞു നിന്നു.
"ഇപ്പൊ ആരെങ്ങിലും ഇതുവഴി പോകുന്നാട് കണ്ടോ ?" 
കൂട്ടത്തില്‍ കറുത്ത  ബെല്‍റ്റ്‌ കെട്ടിയ ഒരാള്‍ ചോദിച്ചു .
"ഇല്ലലോ ഏട്ടാ, എന്ത് പറ്റി?"
ഇത്തവണ ഞെട്ടിയത് ദീപുട്ടനായിരുന്നു, കാരണം ചോദ്യം മറുചോദ്യം വന്നത് സുധ്ദുമോന്‍റെ വായില്‍ നിന്നും!.
ദൈവമേ..... ഇവന്‍ ഇത്കുളമാക്കും!, ദീപുട്ടന്‍ മനസ്സിലോര്‍ത്തു.
"ഞങ്ങള്‍ കരാട്ടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു, അപ്പോഴാണ്‌ ആരോ കല്ലെറിയുന്നത്" നേതാവ് പറഞ്ഞു.
"നിങ്ങള്‍ക്കാരെയെങ്കിലും സംശയമുണ്ടോ? ശത്രുക്കലാരെങ്കിലും??"
സുധ്ദുമോന്‍  നിര്‍ത്താനുള്ള ഭാവമില്ല!!
"ഈ RSS കാരന്മാര്‍ ആണെന്ന്ആണു തോന്നുന്നത്, ഇവന്‍ മാരെ കൊണ്ട് വല്യ ശല്യമാ!" കറുത്ത ബെല്‍റ്റ്‌കാരന്‍ പറഞ്ഞു. "
" ഏതായാലും മക്കള്‍ പൊയ്ക്കൊള്ളു" എന്നും പറഞ്ഞ്അവര്‍ തിരച്ചില്‍ തുടര്‍ന്നു.
അപ്പോഴേക്കും സീനിയര്‍ വൃന്ദങ്ങള്‍ ചിലര്‍ കാഴ്ചക്കാരായി എത്തിയിരുന്നു.
ഡൈനിങ്ങ്‌ ഹാളില്‍ നിന്നും വെള്ളവും കുടിച്ചു തിരിച്ചു വരുമ്പോള്‍ അതാ നില്‍ക്കുന്നു മുന്‍പില്‍ വഴിമുടക്കിക്കൊണ്ട് ഒരു സാധനം
"സാക്ഷാല്‍""" വൃത്തിതങ്കപ്പന്‍"""" " (ഇദ്ദേഹത്തിന്‌ വൃത്തി വളരെ കൂടുതലാണ്, ദിവസം ഒരു മൂന്നു പ്രാവിശ്യമെങ്കിലും  കുളിക്കും!)
" സത്യം പറയടാ തെണ്ടികളെ, നീയൊക്കെ അല്ലെ കല്ലെറിഞ്ഞത്?!, സത്യം പറയുന്നതാ നിനക്കൊക്കെ നല്ലത്, അല്ലെങ്ങില്‍ ഞാന്‍ ............." തങ്കപ്പന്‍ ഭീഷണിയിലെത്തി!.
" അയ്യോ, അതെ ചേട്ടാ, ആരോടും പറയല്ലേ പ്ലീസ്...." ദീപുട്ടന്‍ തങ്കപ്പനോട്‌ കെഞ്ചി , 
" നിനക്കൊക്കെ നല്ല പൂശിന്ടെ കുറവാ, അത് ഞാന്‍ ശരിയാക്കിത്തരാം"
തങ്കപ്പന്‍ പല്ല് ഞെരിച്ചു
"ചതിക്കല്ലേ പോന്നു ചേട്ടാ..." ദാ കിടക്കുന്നു രണ്ടാളും തങ്കപ്പന്റെ തങ്കപ്പെട്ട കാലില്‍!! !!!... ..
" ശരി  ശരി, എനിക്കെന്തു  ഗുണം പറയാതിരുന്നാല്‍?"................................
അടുത്ത ഞായറാഴ്ച തങ്കപ്പന്‍ ശരിക്കും മുതലാക്കി, അടിവാരത്തിലെ ടൗണിലെ ഏറ്റവും നല്ല ഹോട്ടലിലെ സുപ്രസിദ്ധമായ ചിക്കന്‍ ബിരിയാണി ഒറ്റക്കിരുന്നു തട്ടി, 
  പാവങ്ങള്‍ക്കെവിടുന്നാ ഇത്ര കാശ്!! ഒരു ബിരിയാണി തന്നെ വാങ്ങാന്‍ സാധിച്ചത് ഭാഗ്യം എന്ന് വിചാരിച്ചു, തങ്കപ്പന്‍റെ വീട്ടുകാരെ ഒന്നൊഴിയാതെ പ്രാകി ദീപുട്ടന്‍ ആ കാഴ്ച കണ്ടിരുന്നു!!
നയനമനോഹരമായ ഒരു ബിരിയാണി കാഴ്ച!!


വാല്‍കഷ്ണം : വായനക്കാരുടെ താല്പര്യത്തെ മുന്‍നിര്‍ത്തി ചില മസാലകള്‍ കഥയില്‍ ചേര്‍ത്തിരിക്കുന്നു, അതിലുപരി വിദ്യാലയത്തിന്റെ സല്പ്പേര്‍ കളയാതിരിക്കാന്‍, തങ്കപ്പന്‍ ദിവസവും കുളിക്കും എന്നും തട്ടിവിട്ടിരിക്കുന്നു! തങ്കപ്പന്‍റെ ശത്രുക്കളായ സജ്ജനങ്ങള്‍ ക്ഷമിക്കുക!!

ബന്ധനകൌതുകം!
പുതിയ ട്രങ്കും മറുകയ്യിലൊരു ബക്കെറ്റുമായി അഛന്‍ നടക്കുന്ന സ്പീഡിനെപ്പറ്റി ആലൊചിചപ്പൊ എനിക്കു സങ്കടം തോന്നി. 
പാവം, ഇന്നലെ മുതല്‍ ഉറങ്ങീട്ടില്ല.

 തന്‍റെമകന് നവൊദയ പരീക്ഷ എന്ന കടമ്പ കടക്കാനായിലെന്നതിനെക്കാള്‍, അവന്‍റെ ക്ലാസിലെ രണ്ടു കുട്ടികള്‍ക്ക് കിട്ടിയുട്ടുണ്ടെന്ന വിവരം അദ്ദെഹത്തിനെ ഉലചിരുന്നൊ! 
 (എന്‍റെ കഥ തുടങ്ങുന്നത് ശരിക്കും പറഞ്ഞാല്‍ കഴിഞ്ഞ ആഴ്ചയാണ്) 

നവോദയ മോഹങ്ങളൊക്കെ വിട്ട് പിന്നെയും ക്ലാസ്സിലെ ഒന്നാമനായിതുടര്‍ന്ന ഞാന്‍ (ഒന്നാമനായിട്ടും നവോദയയില്‍ കിട്ടാത്തതിന്റെ ചമ്മല്‍ ഉണ്ടായിരുന്നു കേട്ടോ!)വീട്ടില്‍ വന്നപ്പൊള്‍ കാണുന്നത് ആഹ്ളാദതിലാറാടി അല്ല, എഴാടിനില്ക്കുന്ന അമ്മയെയാണ്. 
വെയ്റ്റിംഗ് ലിസ്റ്റ് വന്നത്രെ!.
 നാലാമനായി എന്‍റെ പേരും ഉണ്ടത്രേ!

പ്രിന്സിപ്പലിന്ടെ മുറിയുടെ മുന്നില്‍ ഇരിക്കുഇരിക്കുമ്പോള്‍ അഛന്‍ ഇടയ്ക്കിടെ ദീര്‍ഘ നിശ്വാസം വിട്ടുകൊണ്ടിരുന്നു . അമ്മ എന്നെ ചേര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു

"എല്ലാം ശരി തന്നെ പക്ഷെ ഇതിന്‍റെ പേരില്‍ ഒരു കേസ് വന്നാല്‍ എന്നെ കുടുക്കരുത്" പ്രിന്‍സിപ്പല്‍ പറഞ്ഞ് നിര്‍ത്തി.

പുറത്തു വന്ന് എന്നെ കെട്ടിപ്പിടിക്കുമ്പോള്‍, കണ്ണുകളില്‍ ഒരു മാപ്പിന്ടെ കണ്ണുനീര്‍ തുള്ളിയും ചുണ്ടില്‍ ലോകം കാല്‍ കീഴിലായ സന്തോഷവും കണ്ടു.

അപേക്ഷ പൂരിപ്പിച്ചതില്‍ ഉണ്ടായ തെറ്റിന് മകന് നല്‍കേണ്ടി വന്ന വില!!

ഒരു വലിയ ഹാളും രണ്ടു ചെറിയ ഹാളുകളും അതിനോട് ചേര്‍ന്ന്‍ ഒരൊലപ്പുരയും വലിയൊരു മൊട്ടക്കുന്നില്‍ ഫിറ്റു ചെയ്തിട്ട് ഇതാണ് ജില്ലയിലെ എറ്റവും വലിയ അത്ഭുതം എന്നു പറഞ്ഞാല്‍ അതില്‍ തെറ്റൊന്നുമില്ല, അതുകൊണ്ട് തന്നെ ഞാന്‍ അത്ഭുതങ്ങള്‍ക്കായി കാത്തിരുന്നു ദേ കിടക്കുന്നു ആദ്യത്തെ അത്ഭുതം!

ഒറ്റയടിക്ക് രണ്ടുപേര്‍ക്ക് കിടക്കാന്‍ പറ്റുന്ന കട്ടില്‍ !അതോ, ഒന്നും രണ്ടുമല്ല ഒരു ഒരു 10- 80 എണ്ണം !അതിങ്ങനെ നിരത്തിയിട്ടിരിക്കുകയാണ് ആ വലിയ ഹാള്‍ നിറയെ!

അതിന്‍റെ നാല് മൂലക്കും ഓരോ ക്ലാസുകള്‍,! നല്ല ബെഞ്ചും ഡസ്കും ഡെസ്കില്‍ ആകട്ടെ, പുസ്തകങള്‍ വെക്കാനുള്ള അറകള്‍ !ഓ,ഞാന്‍ ആകെ ത്രില്‍ അടിച്ചു പോയി!

പിന്നെയും അത്ഭുതങ്ങള്‍  തുടര്‍ന്നു,  വെള്ളമില്ലെങ്കിലും ഒരു അഞ്ചു കിണറിന്റെ വലുപ്പമുള്ള ഒരു വലിയ കിണര്‍ (പില്‍ക്കാലത്ത് ആ കിണറ്റില്‍ നിന്നും ഒരു സഹപാഠിയെ വലിച്ചു മുകളില്‍ കയറ്റാനുള്ള അവസരവും ദീപുട്ടന് ലഭിച്ചു!) , നീണ്ടുപരന്നു കിടക്കുന്ന മണല്‍ കൂമ്പാരങ്ങള്‍, പിന്നെ വലിയ വാട്ടര്‍ ടാങ്ക് നിറച്ച വണ്ടി, ഒറ്റയടിക്ക് അരി ആട്ടുകയും തേങ്ങ ചിരണ്ടുകയും ചെയ്യുന്ന യന്ത്രം, അങ്ങനെ എന്തെല്ലാം....!

  വൃത്തിയുള്ള യൂണിഫോറം ധരിച്ച കുറെ കുട്ടികളും, അവര്‍ക്കിടയില്‍ കുറെ മുതിര്‍ന്ന ആളുകളും.  ഇടക്കൊക്കെ കുട്ടികള്‍ അവരെ സര്‍ എന്നും മിസ്സ്‌ എന്നും  വിളിക്കുന്നു! മാഷും ടീച്ചറും വിളിച്ചു ശീലിച്ച  നമുക്കെന്ത്‌ മിസ്സും, മിസ്സിസ്സും!

അച്ഛനും അമ്മയും ചേച്ചിയും അനിയത്തിയും  എന്നെ ഒരു കട്ടിലില്‍  ഇരുത്തി, അതിന്‍റെ അടിയില്‍ തന്നെ എന്റെ തകരപ്പെട്ടിയും വെച്ചുതന്നു. ഉപദേശത്തിന്റെ കൂമ്പാരം അഴിച്ചു വച്ച് അവര്‍ തിരിച്ചുപോയപ്പോള്‍  ആകെ ഒരു ശൂന്യത!

ആദ്യത്തെ ദിവസം തന്നെ കാര്യങ്ങളെല്ലാം  ഏകദേശം മനസ്സിലായി, ഇനിയിപ്പോ അടുത്ത മാസമാവാതെ വീട്ടില്‍ നിന്നും ആരെയും പ്രതീക്ഷിക്കേണ്ട്! ദീപുട്ടന് കരച്ചില്‍ വന്നു പോയി, അപ്പോളതാ വരുന്നു തന്‍റെ പഴയ സ്കൂളിലെ ചങ്ങാതിയും, പില്‍ക്കാലത്ത് കിണറ്റില്‍ കുടുങ്ങിപ്പോയവനുമായ സുഹൃത്ത്!

" സാരമില്ലെട, രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാം ശരിയാകും, ഇവിടെ വന്നപ്പോള്‍  എനിക്ക് നിന്നെക്കാളും സങ്കടമായിരുന്നു"

നിയന്ത്രിച്ചിട്ടും അനുസരിക്കാത്ത കണ്ണുനീരിനെ പുറം കൈ കൊണ്ട് ശാസിച്ചു കൊണ്ട് ദീപുട്ടന്‍ പറഞ്ഞു
 " നിങ്ങളൊക്കെ ഇവിടെ ഉള്ളപ്പോ എനിക്കെന്തു സങ്കടം", വിങ്ങല്‍ മനസ്സില്‍ നില്‍ക്കാതെ ദീപുട്ടന്റെകണ്ണുകള്‍ നിറഞ്ഞൊഴുകി, കണ്ഠം ഇടറി  കഴുത്ത് വേദനിച്ചു. പ്രിയസുഹൃത്ത്‌ തോളില്‍ പിടിച്ചപ്പോഴേക്കും എല്ലാ അതിര്‍ത്തികളും ഭേദിച്ച് കണ്ണുനീര്‍ പുറത്തേക്കൊഴുകി, കുറേനേരം..!

അതാ വരുന്നു അടുത്ത ആള്‍, ദീപുട്ടന്റെ കൂടെ ഒരേ ക്ലാസ്സില്‍  ഒരേ ബെഞ്ചില്‍  മത്സരിച്ചിരുന്നു പഠിച്ച സുഹൃത്ത്, ഉണ്ണിക്കുട്ടന്‍!!!, വലിയ ആവേശത്തിലാണ് വരവ്, "എടാ വേഗം വാ , ഇന്ന് ചായക്ക് റസ്ക് ഉണ്ട്" കേട്ട പാതി കേള്‍ക്കാത്ത പാതി, ദീപുട്ടനും, ടിന്റുവും ചാടി എണീറ്റു, പരസ്പരം നോക്കി ഒരു ചിരിയോടെ  മൂന്നുപേരും ഓടി, ഡൈനിങ്ങ്‌ ഹാളിലേക്ക്!

" മാങ്ങാത്തോലു  മാങ്ങിക്കൊളീ.... ,  മാങ്ങാത്തോലു  മാങ്ങിക്കൊളീ.... " താത്ത അനൌണ്‍സ് ചെയ്തുകൊണ്ടിരുന്നു, വലിയ സ്റ്റീല്‍ ഗ്ലാസില്‍ ചായയില്‍ മുക്കി റസ്ക് തിന്നുമ്പോള്‍ അവര്‍ പഴയ സ്കൂളിലെ  വിശേഷങ്ങള്‍ പങ്കുവച്ചു.

താത്തയും, ദാമോരേട്ടനും, ലീലചേച്ചിയും, ബാലകൃഷ്നേട്ടനും, പ്രേമാവല്ലി,കോമളവല്ലി , ജയലക്ഷ്മി മിസ്സ്‌ മാരും, ജോര്‍ജ്സര്‍, സിജിസര്‍ ,ശശിധരന്‍സര്‍ , പിന്നെ പേരുമറന്നു പോയ ഒട്ടനവധി ആളുകളും ചേര്‍ന്ന്‍ അവിടം ഒരു സ്വര്‍ഗമാക്കി മാറ്റി. ദീപുട്ടന്‍ പലപ്പോഴും പിന്നീട് ഇതിനെപ്പറ്റി ആലോചിച്ച് ആനന്ദിച്ചിട്ടുണ്ട്.

കാലങ്ങള്‍ കടന്നു പോയതും ഋതുക്കള്‍  മാറിയതും, മുഖങ്ങള്‍ മാറി മാറി പോയതും, പുതിയ മുഖങ്ങള്‍ വന്നതും എല്ലായ്പ്പോഴും മുന്നറിയിപ്പോടെ തന്നെയാണെങ്കിലും ഇത്രയും പെട്ടന്ന് ആ ദിനം വരും എന്ന് ദീപുട്ടന്‍ കരുതിയില്ല!

" ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
 ബന്ധനം ,ബന്ധനം തന്നെ പാരില്‍"": ""

കവിക്ക് എന്തറിയാം ബന്ധനത്തിന്റെ സുഖം!

അവസാനമായി ആ ഗേറ്റ് കടക്കും മുന്‍പ് ദീപുട്ടന്‍ ഒന്നു തിരിഞ്ഞു നോക്കി,  ആ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീര്‍ ( ഒരിക്കലും ഒഴുകില്ലെന്നു കരുതിയ കണ്ണുനീര്‍!)!,  !!!) വീണ്ടും ആ മണ്ണിനെ നനച്ചു, അവസാനമായി......!

കുറ്റവും ശിക്ഷയും!


      വര്‍ഷങ്ങള്‍ അഞ്ചാറു കഴിഞ്ഞു, സ്കൂളിന്റെ മുഖച്ചായയില്‍ വളരെ വ്യത്യാസങ്ങള്‍ വന്നിരിക്കുന്നു, കുന്നിന്‍ മുകളില്‍ നിറയെ കെട്ടിടങ്ങള്‍ നിരന്നു, ക്ലാസ്സുമുറികളും, ലാബും, ഹോസ്റ്റല്‍, താമസസൌകര്യാദികളും, ഓടിട്ടൊരിയവും,ഡൈനിങ്ങ്‌ ഹാളും മറ്റു  അനുബന്ധസൌകര്യങ്ങളും പിന്നെ കളിസ്ഥലങ്ങളും, കലാകായിക ഉപാധികളും, ഒട്ടനവധി മരങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ മുളച്ചുപോങ്ങിക്കൊണ്ടിരുന്നു.

 അതുപോലെ തന്നെ കുട്ടികളുടെ എണ്ണവും വര്ഷം തോറും വര്‍ധിച്ചു വന്നു. 

'എടാ' എന്നു വിളിക്കുന്നതിനേക്കാള്‍ ഏറെ 'ഏട്ടാ' എന്ന് വിളിക്കുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ദീപുട്ടനും കൂട്ടുകാര്‍ക്കും സ്വന്തം വലുപ്പതിനെപ്പറ്റി ഒരു മതിപ്പോക്കെ തോന്നിത്തുടങ്ങി.

 ചെറിയ വഴക്കുകളും മറ്റും തീര്‍പ്പാക്കുന്നതിനുള്ള  അദ്ധ്യാപകരുടെ മൌനാനുവാദവും ഇതിനു വളംവെക്കുന്നതായിരുന്നു!
               
  "ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല ചേട്ടാ, എന്തെങ്കിലും ചെയ്തേ പറ്റൂ, ഇവന്‍മാര്‍  ഈ ചെയ്യുന്നതൊന്നും സമ്മതിച്ചുകൊടുക്കരുത്"
ശബ്ദം തൊട്ടു താഴത്തെ ബാച്ചിലെ കുമാരന്‍റെ ആയിരുന്നു.

"എന്താ, എന്തുണ്ടായി?, ദീപുട്ടന്റെ സ്വരത്തില്‍ തികഞ്ഞ ഔദ്യോഗികത!

" ഇന്നലെ രാത്രി ക്ലാസ്സില്‍ നിന്നും തിരിച്ചു വന്നപ്പോള്‍ ഞങ്ങളുനെ യൂനിഫൊമ് ആരോ കക്കൂസില്‍ കൊണ്ടിട്ടിരിക്കുന്നു " "ആരോ അല്ല, ഇത്  അവന്മാര്‍ തന്നെ, ആ ഉത്തര്‍പ്രദേശുകാരന്‍,മിശ്ര തന്നെ,
 ആ സുഭാഷിലെ പഹയന്‍, ആ രാഘവനെ കാണാന്‍ എന്നും പറഞ്ഞ് ഇടയ്ക്കിടെ വരാറുണ്ട്, മഹാ ചെറ്റയാ ", കുമാരന്‍ കൂട്ടിച്ചേര്‍ത്തു.

"അവന്മാരെ നന്നായി ഒന്നു പൊട്ടിക്കണം, കുറെ നാളായി ഞങ്ങള്‍ അവനെ ഓങ്ങിവക്കുന്നു, പക്ഷെ, അതെങ്ങിനെ, എപ്പൊഴും ആ ഗുസ്തിക്കാരന്‍ ചെക്കനും അവരുടെ കൂടെ അല്ലെ!, അവന്‍ ഒറ്റയാളുടെ ധൈര്യത്തിലാണ് ഇവന്മാര്‍ കളിക്കുന്നത്",

 പറഞ്ഞത് ചെള്ളുപോലിരിക്കുന്ന, രാമനായിരുന്നു, "ഇവന്‍ ഇത്രക്കൊക്കെ ആയോ?!?!," ദീപുട്ടന്‍ മനസ്സിലോര്‍ത്തു, 

ആ അരവിന്ദിന്‍റെ മസ്സില്‍ കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും, അവന്‍ ഗ്രൗണ്ടില്‍ ഒറ്റക്കൈകൊണ്ട് നടത്ത്ന്ന കസര്‍ത്തിനു നമുക്ക് രണ്ടുകൈ തികയാതെ വരും, പിന്നെ ആകെ ആശ്വാസം അവനു ചേട്ടന്മാരെ ഇത്തിരി ബഹുമാനം ഉണ്ട്‌ എന്നത് മാത്രമാണ്!

ഏതായാലും ആശ്രിതവത്സലര്‍ ആയിപ്പോയതിനാലും പിന്നെ സ്വന്തം ഹൌസില്‍ ഇമേജ് നിലനിര്‍തെണ്ടതിനാലും, ഈ കുരുക്കില്‍ തല വെക്കാതെ പറ്റില്ല!, പുലിവാല്‍ തന്നെ, പക്ഷെ പിടിച്ചില്ലെങ്കില്‍ പിന്നെ സ്വന്തം ഹൌസില്‍ തന്നെ എന്ത് വില?!!

ഉടനെതന്നെ, ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി, സൂത്രധാരന്‍ നമ്മുടെ ശ്രീക്കുട്ടന്‍ തന്നെ!

ആളൊരു പിടുങ്ങയാനെങ്ങിലും, ബുദ്ധിക്കട്ടയാണ്, പഠിത്തത്തില്‍ മുന്പന്‍, പിന്നെ സൂത്രക്കാരനും, ചതുരന്‍, കൂര്‍മബുദ്ധിക്കാരന്‍, എന്നൊക്കെ പറഞ്ഞാലും അധികമാകില്ല!

" ഒരു കാരണവും തെളിവും ഇല്ലാതെ ഒരാളെ തല്ലിയാല്‍ ആകെ പ്രശ്നമാകും, അതുകൊണ്ടുതന്നെ നമ്മള്‍ വളരെ സൂക്ഷിക്കണം, " 
 " അപ്പൊ ആദ്യം ഒരുകാരണം ഉണ്ടാകണം അല്ലെ ?" 

കൂട്ടത്തില്‍ ഇത്തിരി മുഷ്കനും ശുദ്ധനുമായ ഹരിക്കുട്ടന്‍!!!!! ഇത്തിരി നിഷ്കളങ്കമായിതന്നെ ചോദിച്ചു.

" ഹഹ, അതെയതെ," 

സ്വത സിദ്ധമായ ശൈലിയില്‍ ചിരിച്ച് ശ്രീക്കുട്ടന്‍ തുടര്‍ന്നു

" അതൊന്നും വേണ്ടടാ, ഇത്തവണ നമുക്ക്, അവനെ ഒന്നുവിളിച്ചു വിരട്ടിവിടാം, ഇനി ഈ ഹൌസില്‍ കാലുകുത്തിയാല്‍ കാലുതല്ലി ഒടിക്കും എന്ന് തന്നെ തട്ടാം"

പ്രസുട്ടന്‍ തന്‍റെ പക്വമായ അഭിപ്രായം അവതരിപ്പിച്ചു.

അതാണ് ഇപ്പൊ നല്ലത്, ദീപുട്ടന്‍ തന്‍റെ യോജിപ്പ് പ്രകടമാക്കി.

"എന്നാലും നമ്മള്‍ ഒന്നു നന്നായി പ്ലാന്‍ ചെയ്തു തന്നെ വേണം പോവാന്‍"" " ", ശ്രീക്കുട്ടന്‍ തന്‍റെ നയം വ്യക്തമാക്കി"

"ഇവന്‍ മാര്‍ രാത്രി ഊണുകഴിഞ്ഞ് ആ മെറ്റലിന്‍റെ കൂമ്പാരത്തിനു മോളിലിരുന്നു കട്ടയടിക്കാറുണ്ട്", കുഞ്ഞുട്ടന്‍ തന്‍റെ നിരീക്ഷണ പാടവം അവതരിപ്പിച്ചു,

"ഓക്കേ അപ്പൊ അവിടെ തന്നെ തുടങ്ങാം, നമുക്ക് അവിടെപ്പോയി മെല്ലെ അവനെ നമ്മുടെ അടുത്തേക്ക് വിളിച്ചു വരുത്തി നൈസ് ആയി കാര്യം പറയാം, പിന്നെ അവന്‍ എതിര്‍ത്തു വല്ലതും പറഞ്ഞാല്‍ മാത്രം ഒന്നു തലോടി വിടാം", പ്രസുട്ടന്‍ തന്‍റെ പ്ലാന്‍ പറഞ്ഞു,

" ഇനി അവന്‍ വേറെ എന്തെങ്കിലും തറുതല പറഞ്ഞാല്‍ അവനെ അവിടെ ഇട്ടു പൊട്ടിക്കണം, " ഹരിക്കുട്ടന്‍ പല്ല് ഞെരിച്ചു!

" അപ്പൊ, അങ്ങനെ വല്ലതും അവന്‍ പറഞ്ഞാല്‍ ആദ്യത്തെ അടി ഞാന്‍ അടിക്കും, അപ്പൊ മല്ലന്‍ ( പ്രാസുട്ടന്റെ ഇരട്ടപ്പേര്‍!)), അക്കാലത്ത് അതായിരുന്നു, രാവിലെയും വൈകുന്നേരവും കസര്‍ത്ത് നടത്തി ഇത്തിരി മസ്സില്‍ ഒക്കെ ഉണ്ടാകിയെടുതിരുന്നു !)എന്നെ ഒന്നു കവര്‍ ചെയ്തേക്കണം, ആ അരവിന്ദനെ നോക്കിയാല്‍ മതി, ബാക്കി ചീലുകളെ ഒക്കെ, ദീപുട്ടനും, ഹരിക്കുട്ടനും പിടിച്ചു വെച്ചേക്കണം, അപ്പോഴേക്കും ഞാന്‍ അവനു മതിയവുന്നോളം കൊടുത്തോളാം"

ശ്രീക്കുട്ടന്‍ ആവേശം കൊണ്ടു.

അങ്ങനെ ആ ദിവസം വന്നു, എല്ലാവരും രാവിലെ മുതല്‍ ആകാംഷഭരിതരായിരുന്നു!
ക്ലാസ്സില്‍ പോലും ആരെയും അറിയിക്കാടെ ഉള്ള ഓപറേഷന്‍!!, എങ്ങേനെയെങ്ങിലും ഒന്നു രാത്രിയായിക്കിട്ടിയിരുന്നെങ്ങില്‍ എന്നും ആലോചിച്ചായിരുന്നു എല്ലാവരുടെയും നടപ്പ്.

അങ്ങനെ ആ സമയം വന്നെത്തി, 8A യില്‍ പഠിക്കുന്ന ടിങ്കു വിനെ മെറ്റല്‍കൂനക്ക് കാവല്‍ ഏല്‍പ്പിച് ദീപുട്ടന്‍ എല്ലാവരുടെയും കൂടെ കുറച്ച് മാറി നിന്നു.

ഒരു 20മിനിറ്റ് ആയിക്കാണും, അതാ വരുന്നു ടിങ്കു ഓടിച്ചാടി!

" ചേട്ടാ,ആ ചേട്ടന്മാര് വന്നിട്ടുണ്ട്"
" ആരൊക്കെ ഉണ്ടെടാ?", കുഞ്ഞുട്ടന്റെ ആകാംഷ,
" ആ അരവിന്ദും,മിശ്രയും, രാഘവനും, പിന്നെ വേറെ ഒരു ചേട്ടനും", ടിങ്കു പറഞ്ഞ് നിര്‍ത്തി.
രാഘവന്‍റെ പേര് പറഞ്ഞത് ദീപുട്ടന് അത്ര പിടിച്ചില്ല, ( രാഘവനും  ദീപുട്ടനും നല്ല ദോസ്തുക്കള്‍ ആയിരുന്നു, മാത്രമല്ല കളി കൈവിട്ടു പോയാല്‍ രാഘവനും ഇട്ടു കോട്ടെണ്ടി വരും,ഇനിയിപ്പോ പറഞ്ഞിട്ടെന്താ !കാര്യം,വരാനുള്ളത് വഴിയില്‍ തങ്ങില്ലെല്ലോ!,
" കുഞ്ഞുട്ടാ, നീ മെല്ലെ പോയി ആ മിശ്രക്കുഞ്ഞിരാമനെ ഇങ്ങു വിളിക്ക്,നീ ആകുമ്പോള്‍ സംശയമൊന്നും തോന്നില്ല", പ്രസുട്ടന്‍ പറഞ്ഞു.

അങ്ങനെ കുഞ്ഞുട്ടന്‍ മെല്ലെ മെറ്റല്‍ കൂനയെ ലക്ഷ്യമിട്ട് നടന്നു

" മിശ്ര ഒന്നിങ്ങു വന്നേ,ഒരു കാര്യം പറയാനാ, കുഞ്ഞുട്ടന്‍ മയത്തില്‍ പറഞ്ഞു, കുഞ്ഞുട്ടനെ ഭയമില്ലഞ്ഞിട്ടാണോ അതോ സംസാരം മുറുകിയ നിമിഷത്തില്‍ രസച്ചരടുകള്‍, പൊട്ടുമെന്ന് കരുതിയാണോ, അതോ ഇനി എന്തെങ്കിലും അപകടം മണത്തിട്ടാണോ എന്തോ, മിശ്രക്കുഞ്ഞിന്റെ വായില്‍ നിന്നു വന്നത് തറുതലയാണ്, ഹിന്ദി മലയാളീകരിച്ചു വരുമ്പോള്‍ ഏകദേശം

 " എന്ത് പറയാനുണ്ടെങ്കിലും ഇവിടെ എല്ലാരുടെയും മുന്‍പില്‍ വച്ച് മതി" എന്നാകും

കുഞ്ഞുട്ടന്‍ ഒന്നു കൂടി ഉറച്ചുവിളിച്ചപ്പോള്‍ അടുത്ത ഉത്തരം പറഞ്ഞത് പിന്നെ കയ്യൂക്കുള്ള അരവിന്ദന്‍ ആയിരുന്നു, ദൂരെ മാറി നിന്ന എല്ലാര്ക്കും പണി പാളി എന്ന് മനസ്സിലായി, ഇനി ഇപ്പൊ പ്ലാന്‍ B തന്നെ രക്ഷ!,

എല്ലാവരും കളത്തിലെക്കിറങ്ങി, ആദ്യത്തെ അടി പറ്റിക്കാന്‍ മുന്നില്‍ തന്നെ ശ്രീക്കുട്ടനും, അവന്‍റെ  തടി രക്ഷിക്കാന്‍ പിന്നെ മല്ലനും, അതിനു പിന്നില്‍, ദീപുട്ടനും,ഹരിക്കുട്ടനും കുഞ്ഞുട്ടനും, ഏറ്റവും പുറകില്‍ സുദുട്ടനും.

ശ്രീക്കുട്ടന്‍ കത്തികയറാന്‍ തുടങ്ങി, പിന്നില്‍ നിന്നും പ്രോമടിംഗ് നടക്കുന്നു,

എന്തൊക്കെയായിട്ടും, സംസാരം അടിക്കാന്‍ മാത്രം മുറുകുന്നില്ല, മലയാളത്തില്‍ ആലോചിച്ച്, ഹിന്ദിയില്‍ പറയുമ്പോഴേക്കും, ഡയലോഗിന്റെ  പഞ്ച് പോകുന്നു.
" ഇതെന്താ ഇങ്ങനെ, അങ്ങ് കേറി പൂശെടാ", 

ഹരിക്കുട്ടന്‍, പിറകില്‍ നിന്നും,പറഞ്ഞത് ശ്രീക്കുട്ടനോടാനെങ്കിലും,  കാര്യം ആദ്യം പിടികിട്ടിയത് ദീപുട്ടനായിരുന്നു,

 ഒറ്റച്ചാട്ടത്തിന്, പ്രസുട്ടനെയും, ശ്രീകുട്ടനെയും തള്ളി മാറ്റിയതും,മിശ്രപ്പയ്യന്റെ ചെവിക്കല് നോക്കി ഒന്നു കീറിയതും ഒരു മിന്നലുപോലെ എല്ലാവരും കണ്ടു, 

ദേ കിടക്കുന്നു പയ്യന്‍ താഴെ,

 എന്ത് പറ്റി എന്ന് മനസ്സിലാകുന്നതിനു മുന്‍പ് തന്നെ പ്രസുട്ടനും ഹരിക്കുട്ടനും മറ്റുള്ളവരെ പൂട്ടിക്കഴിഞ്ഞു,

മിഷന്‍ ഓക്കേ എന്ന് പറയാനാകും മുന്‍പേ, രാഘവന്‍ ഓടി,  

ചെന്ന്പെട്ടതോ, വീരപ്പന്‍ മാഷടെ മുന്‍പില്‍,

അയ്യോ, പണി പാളിപ്പോയല്ലോ!

"എടാ പ്രസൂ, നീയല്ലേ മൂപരുടെ ഇഷ്ടപ്പെട്ട തരാം, നീ തന്നെ ഇത് ഡീല്‍ ചെയ്തോ" , ശ്രീക്കുട്ടന്‍ മെല്ലെ ഊരി!

"ഏതായാലും അവന്‍ എല്ലാം വിളമ്പുന്നതിനു മുന്‍പേ നമുക്ക് സാറേ വളക്കാം", ദീപുട്ടന്‍ പ്രസുട്ടനോട്!

അങ്ങനെ പ്രസുട്ടന്‍ നേരെ വീരപ്പന്‍ മാഷിനോട് കാര്യങ്ങള്‍ വിവരിച്ചു, കുറച്ച് വളച്ചും തിരിച്ചും, കക്കൂസ് കഥ കൂട്ടിയും പറഞ്ഞതും പ്രസുവിന്റെ മൂക്കിനു മുന്‍പിലൂടെ ഒരു കാറ്റ് കടന്നു പോയി, 

എന്ത് സംഭവിച്ചു എന്ന് അറിയും മുന്‍പേ, രാഘവന്‍ ചെവിക്കല്ലും പൊത്തി നിലത്തിരുന്നു പോയി!, 

വീരപ്പന്‍ മാഷ്‌ പിന്നെയും രണ്ടു വട്ടം കൈ വീശി, ഇത്തവണ കിട്ടിയത് മിശ്രക്കും, അരവിന്ദനും,

 ദീപുട്ടന്റെ  കളസം നനഞ്ഞില്ല എന്നെ ഉള്ളൂ, അടുത്തത് എനിക്ക് തന്നെ എന്ന് വിചാരിച്ച് മനസ്സിനെ പാകപ്പെടുത്തിയപ്പോഴേക്കും, വീരപ്പന്‍ മാഷ്‌ പ്രസുട്ടനോടായി

" ഇനി ഇവന്മാരെ സ്വന്തം ഹോസ്റ്റലില്‍ അല്ലാതെ കണ്ടാല്‍ ഉടനെ എന്നെ അറിയിക്കണം, ശരി, പോയ്‌ പഠിക്കാന്‍ നോക്ക്"

ഒഹ്... ശ്വാസം നേരെ വീണു, തിരിഞ്ഞു നടന്നതും, പുറകില്‍ നിന്ന്‍ " ഇനി ഇങ്ങനെ അടിപിടി ഉണ്ടായാല്‍ ഒന്നിനെയുന്‍ ഞാന്‍ യാരെയും വെറുതെ വിടില്ല, സൂക്ഷിച്ചോ!" എന്നൊരു വാണിംഗ്!.

ഹോസ്റ്റലില്‍ പോയി എല്ലാരും മാനം രക്ഷപ്പെട്ടതിലും, അടി ഒഴിവാക്കി തന്നതിനും ദൈവത്തിനു നന്ദി പറഞ്ഞു,

 കുമാരന്‍ ഓടി വന്നുദീപുട്ടന്റെ കൈ പിടിച്ചു കുലുക്കി പറഞ്ഞു , " എന്‍റെ, ചേട്ടാ,ആ അടി കലക്കി, അവന്‍ ഈ ജമ്മത് ഇവിടെ കേറില്ല"

പക്ഷെ അപ്പോഴും ദീപുട്ടന്റെ മനസ്സില്‍ വീരപ്പന്‍ മാഷിന്റെ ദേഷ്യത്തിന്റെ ആദ്യ കനി ഏറ്റു വാങ്ങിയ രാഘവനായിരുന്നു.

 ഇവിടെ വിജയാഘോഷം നടക്കുമ്പോള്‍ അപ്പുറത്തെ വിങ്ങില്‍, അരവിന്ദനും, രാഘവനും, അടിയാലും, അപമാനത്താലും, വിങ്ങിപ്പൊട്ടുകയായിരുന്നു,

ദീപുട്ടന്‍, മെല്ലെ രാഘവന്‍റെ കൈ പിടിച്ചു,
 " പോട്ടെടാ, നീ പെട്ടുപോയതല്ലേ, വിട്ടുകള,"

രാഘവന്‍ മോങ്ങിക്കൊണ്ടിരുന്നു, ദീപുട്ടനും ചെറിയ ഒരു സങ്കടം വരാതിരുന്നില്ല, കാരണം, ശ്രീക്കുട്ടന്‍ തന്നെ ഇടപെട്ടിരുന്നെങ്ങില്‍ ഈ അടി ഉണ്ടാവില്ലായിരുന്നു, 

താന്‍ കാരണം പാവം രാഘവനും പെട്ടുപോയി എന്ന ചെറിയ സങ്കടം ദീപുട്ടനും ഉണ്ടായി

എന്തായാലും എല്ലാം ശുഭം, ദീപുട്ടന്റെ തലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി!

വാല്‍ :- കുറെ നാള്‍ എല്ലാവര്ക്കും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു, കാരണം എപ്പോ എവിടെ നിന്നും അടി പ്രതീക്ഷിക്കാമല്ലോ!

      കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ദീപുട്ടന്‍റെ ചാരന്മാര്‍ ഒരു ഞെട്ടിക്കുന്ന വിവരം കൊണ്ടു വന്നു. കുമാരന്‍റെ തലതിരിഞ്ഞ ചില സുഹൃത്തുക്കളുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ചില പിള്ളേര്‍ പകരം വീട്ടിയത് ഒരു യൂനിഫോര്മിനോടായിരുന്നു, കഷ്ടകാലം കുമാരന്‍റെകൂടെ ആയതു ദൈവ വിധി ആണോ അതോ മിശ്രയുടെ മുജ്ജന്മ പാപങ്ങളുടെ , ഭൂമിയിലെ സെറ്റില്‍മെന്‍റ് ആണോ എന്നോര്‍ത്ത് ദീപുട്ടന്‍ ദീര്‍ഘനിശ്വാസം വിട്ടെങ്കിലും, കുഞ്ഞുങ്ങളുടെ ഭാവി ഓര്‍ത്ത് രഹസ്യം തന്‍റെ ഉള്ളില്‍ തന്നെ അടക്കം ചെയ്തു!.


സോഷ്യലിസ്റ്റ്‌ ദംശനം അഥവാ, ഒരു കൊടും ചതി!        ദീപുട്ടന്‍റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഒരു ശാസ്ത്രജ്ഞന്‍ ആവുക എന്നത്!
സ്കൂളിലെ ശാസ്ത്ര ക്ലാസ്സുകളില്‍ അമ്പേ അജ്ഞന്‍ ആയിരുന്നുവെങ്കിലും, എല്ലാ വര്‍ഷവും സ്കൂള്‍ എക്സിബിഷന്‍ വരുമ്പോളേക്കും ദീപുട്ടന്‍ എവിടുന്നെങ്കിലും , എന്തെങ്കിലും കണ്ടുപിടിച്ചു വരുമായിരുന്നു, എന്ന് മാത്രമല്ല, ഇഷ്ടന്‍ കുറെ സമ്മാനങ്ങളും  കരസ്ഥമാക്കിയിരുന്നു.

 ചുരുക്കത്തില്‍ പറഞ്ഞാല്‍ ഷോര്‍ട്ട് കട്ടില്‍ ഒരു ശാസ്ത്രജ്ഞന്‍!.!!  !

എന്തൊക്കെയായാലും സയന്‍സ് അധ്യാപകര്‍ ഒഴിച്ചുള്ള മറ്റുള്ള എല്ലാവരുടെയും കണ്ണിലെ കരടായിരുന്നു ദീപുട്ടന്‍...
 പിന്നെ, സുകുമാര കലകളിലും മറ്റും അല്പം താല്പര്യമുള്ളത് കൊണ്ട് അതിഭീകരനായ ചിത്രകല മാഷിന്റെയും, സാമൂഹിക,ഉപകാരപ്രദ, ഉല്പാതനക്ഷമ ജോലിയുടെ ( ചുരുക്കത്തില്‍ SUPW!) മാഷിന്റെയും, പിന്നെ ഗാനകോകിലം സംഗീത ടീച്ചര്‍ടെയും, പിന്നെ അത്യാവശ്യം കായിക അദ്ധ്യാപകന്റെയും, ചെറിയ തോതില്‍ വായനശാല ടീചെറുടെയും മറ്റും ഒരു പിന്‍ താങ്ങല്‍ ദീപുട്ടന് ലഭിച്ചിരുന്നു.

ദീപുട്ടന്‍റെ ആജന്മ ശത്രുക്കളായിരുന്നു കണക്കു ടീച്ചറും സാമൂഹ്യപാഠം മാഷും.

എന്ന് പറഞ്ഞാല്‍, കണക്കിന് ദീപുട്ടനെയും, ദീപുട്ടന് സാമൂഹ്യപാഠത്തെയും ഇഷ്ടമില്ലായിരുന്നു,
 അതുകൊണ്ടെന്താ, മാര്‍ക്കുവരുന്ന അന്ന്, എല്ലാകുട്ടികളും അതും തോളില്‍ വച്ച് ഹോസ്റ്റല്‍ വരെ എത്തുമ്പോഴേക്കും ക്ഷീണിച് അവശരായിട്ടണ്ടാകും,

പക്ഷെ ദീപുട്ടന്‍ ഒന്നുകില്‍ കയ്യും വീശി, അല്ലെങ്കില്‍  കിട്ടിയ മാര്‍ക്ക് പോക്കെട്ടിന്റെ ഒരു മൂലയ്ക്ക് വച്ച് ഓടിച്ചാടി നടക്കും,

കണക്കിന്റെ ടീച്ചര്‍ ദീപുട്ടനോട് സാമം,ദാനം, ഭേദം , ധണ്ടം, ഇവക്കു പുറമേ പുതുതായി കണ്ടുപിടിച്ച ചില സൂത്രങ്ങള്‍ കൂടി ഉപയോഗിച്ച് നോക്കി!
നോ രക്ഷ എന്ന് പറഞ്ഞാല്‍ മതിയല്ലോ!

സാമൂഹ്യം പുസ്തകം തുറന്നാല്‍ ഉടനെ ദീപുട്ടന് ഉറക്കം വരും, പിന്നെ ബോധം പോയ പോലെ ആണ്, ആ സമയത്ത് ഒരു കിഡ്നി അടിച്ചു കൊണ്ടുപോയാല്‍ കൂടി അറിയില്ല എന്ന് സാരം!

എന്തായാലും പതിവ് പോലെ ഈ വര്‍ഷവും എക്സിബിഷന്‍ വന്നു, പക്ഷെ ആലപ്പുഴയില്‍ആണ് സംഭവം, " കിഴക്കിന്‍റെ വെനിസ്" എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, കേട്ട പാതി കേള്‍ക്കാത്ത പാതി, പണിതുടങ്ങി.
ഇപ്പ്രാവശ്യം പക്ഷെ , മത്സരം മുറുകിപ്പോയി,
 കേട്ട പാതി, കേള്‍ക്കാത്ത പാതി, ക്ലാസ്സിലെ ഔദ്യോഗിക സയന്‍സ്പുലിആയ ടക്കുവിന്‍റെ തലയില്‍ ഒരു ഇരുനൂറിന്റെ ബള്‍ബ് കത്തി,

എന്തിനേറെ പറയുന്നു, രണ്ടു ദിവസം ആയപ്പോഴേക്കും സംഗതി ആകെ കുളം, കുളത്തില്‍ നിറയെ മീനും!

 എല്ലാ മൂലക്കും ഒന്നുരണ്ടു പേര്‍ ചേര്‍ന്നിരുന്നു പണിയുന്നു,

ചന്ദ്രനില്‍ പോവാന്‍ മുതല്‍ ചന്ദനം ചാലിക്കാന്‍ വരെ കണ്ടുപിടുത്തങ്ങള്‍!!!

എന്തായാലും തിങ്കളാഴ്ചയോടെ ഒരു തീരുമാനമായി, ആകെ രണ്ടു പ്രൊജക്റ്റ്‌ മാത്രമേ പോകുന്നുള്ളൂ, അതില്‍ ദീപുട്ടന്റെയും, ടക്കുവിന്റെയും ഉണ്ട്,

പിന്നെ  ഏറ്റവും നല്ല വാര്‍ത്ത എന്തെന്നാല്‍, ഇനിമുതല്‍ ഒരാഴ്ച, ഈ ടീം ആരും ക്ലാസ്സില്‍ പോവണ്ട!

തുള്ളിചാടിപ്പോയി!

എന്താ കാരണം?!, വ്യാഴാഴ്ച സോഷ്യല്‍ പരീക്ഷ ഉണ്ട്, അപ്പൊ രക്ഷപ്പെട്ടു !

ദീപുട്ടന്‍ പൂര്‍വാധികം ശക്തിയോടെ തന്‍റെ മുഴുവന്‍ സമയവും പ്രൊജെക്ടിനായി ഉഴിഞ്ഞു വച്ചു!

ഇനി ഇപ്പൊ ആലപ്പുഴ പോയില്ലെങ്ങിലും വേണ്ട, സോഷ്യല്‍ തുലഞ്ഞല്ലോ!

അങ്ങനെ വ്യാഴാഴ്ച  കടന്നെത്തി, രാവിലെ മുതല്‍ ദീപുട്ടനും കൂടരും അധ്വനിക്കുകയാണ്, മണി 8കഴിഞ്ഞതെ ഉള്ളൂ, ഇത്ര ശുഷ്കാന്തി, ദീപുട്ടന്‍ ഇതിനു മുന്‍പേ ഡൈനിങ്ങ്‌ ഹാലിലെക്കുള്ള ഓട്ടത്തില്‍ മാത്രമേ കാണിച്ചിട്ടുള്ളൂ,

ഏതായാലും, സംഗതി അങ്ങിനെ അത്യുഗ്രനായി നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ ക്ഷണിക്കാതൊരു അതിഥി , വരുന്നു!( അങ്ങിനെ ഒരു സാധനം ഇല്ല എന്ന്, പിന്നീട്, ദീപുട്ടന്റെ പ്രിയ മലയാളം ടീച്ചര്‍ പറഞ്ഞു കൊടുത്തു, അതിഥി എന്നാല്‍ തിഥി നോക്കാതെ വരുന്നവന്‍ എന്നാണത്രേ!)

ഏതായാലും, സോഷ്യല്‍ സര്‍, മിസ്ടര്‍ ഇട്ടിക്കണ്ടപ്പന്‍ ഒരു കുസൃതിച്ചിരിയോടെ  ഞങ്ങളെയും നോക്കി നിന്നു, കുസൃതി ചിരി പിന്നെ ഒരു വികൃതി ചിരി ആയി മാറി!

"  ഡാ, ദീപു... നീ ഇന്ന്‍ പരീക്ഷക്ക് വരണില്യേ? "

ദീപുട്ടന്‍ ഒന്ന് ഞെട്ടി, പിന്നെ നിര്‍വികാരത ഭാവിച്ച്, സാറിനെ ഒന്ന് നോക്കി, ഇപ്പോഴും ഭാവം ചിരിതന്നെ! പക്ഷെ ക്രൂരമായ ഒരു ചിരി!
നിന്നെ ഇപ്പൊ ശരിയാക്കിത്തരാം എന്ന ഭാവം!

"   ഡാ,. നീയങ്ങ് നടന്നേ, എന്തൂട്ടാ ത്ര ആലോചിക്കാന്‍? "

ത്രിശൂര്‍ ഭാഷയുടെ ഒരു കാര്യം!!, അറക്കാന്‍ ആണ് വിളിക്കുന്നത്, എന്നാലും എന്തൊരു സ്നേഹം!

"  അയ്യോ സാറേ, ക്ലാസ്സില്‍ പോണ്ട എന്നാണല്ലോ പ്രിന്‍സിപ്പല്‍ പറഞ്ഞത്!?"

ദീപുട്ടന്‍ തിരിച്ചടിച്ചു, ഇനിയിപ്പോ പ്രിന്‍സിപ്പല്‍ പറയാന്‍ മറന്നതാകും!

"  അയ്യോട.. ക്ലാസ്സീ പോണ്ട ന്നല്ലേ പറഞ്ഞുള്ളൂ, പരീക്ഷ എഴുതണ്ടാ ന്നല്ലല്ലോ?...

പിന്നെ നെന്നെ ഒക്ക്യല്ലേ ശരിക്കും പരീഷിക്കണ്ടേ?! "

  " അയ്യോ സാര്‍.., ഞാന്‍ ഒന്നും പഠിച്ചിട്ടില്ല! "

"  ഹേയ്..., ഒക്കെ ഈസ്യാണെടോ, ഈ ഞാന്‍ അല്ലെ പരേണ...!

നീയിങ്ങട് വന്നേ,"   പറഞ്ഞതും, കയ്യുപിടിക്കലും, അതും കൊണ്ടു നടക്കലും കഴിഞ്ഞു...

ദീപുട്ടനാട്ടെ, മുന്‍പേ ഗമിക്കുന്നൊരു ഗോവു തന്‍റെ, പിന്‍പേ ..... എന്നമട്ടില്‍ ,പക്ഷെ നിസ്സഹായനായി പിന്നാലെ...!

ഇങ്ങേരാര്, അര്‍ജുനന്‍ന്‍റെ കൊച്ചു മോനോ,? , പക്ഷീടെ കണ്ണ് മാത്രം കാണാന്‍!!! !,
ഇക്കണ്ട പിള്ളേരുടെ ഇടയില്‍  നിന്ന് എന്നെ മാത്രം പിടിച്ചോണ്ട് പോവാന്‍!! !!!,!

ദീപുട്ടന്, ദേഷ്യോം, സങ്കടോം, കരച്ചിലും, ഒക്കെ ഒപ്പം വന്നു!!

ക്ലാസ്സില്‍ എത്തിയതും കൂട്ടച്ചിരിയാണ്!

ഇത് വല്യ ചതിയായിപ്പോയി, ആരാണാവോ ഈ വേല എനിക്കിട്ടുവച്ചത?
,ദീപുട്ടന്‍ മനസ്സിലാലോചിച്ചു!,

 ആ തെണ്ടി, കുഞ്ഞുട്ടന്‍  തന്നെ, ഇന്നലെ രാത്രി, കിടക്കാന്‍ പോയപ്പോ, അവന്‍ ഇരുന്നു തലയിലും കൈവച്ച്, ഉറക്കം തൂങ്ങിക്കൊണ്ട്, സോഷ്യല്‍ പഠിച്ചപ്പോ, ലൈറ്റ് ഓഫ്‌ ചെയ്യാത്തതിന് അവന്‍റെ വീട്ടു കാരെ ഒക്കെ തുമ്മിച്ചതാണ്,

 അതോ ഇനി ആ അഭിക്കുട്ടനാണോ, അവന്‍ പ്രൊജെക്ടിനു കൂട്ടുമോ എന്ന് ചോദിച്ചപ്പോ, നീ ആരാ ഐസക്ക് ന്യൂട്ടണോ എന്ന് ചോദിച്ചു പുചിച്ചതാണ്.

അപ്പോഴാണ്‌ മന്ദസ്മിതയെ  ഓര്‍മ വന്നത്, ഇത് അവള്‍ തന്നെ, അവളാണെങ്കില്‍ ഇയാളുടെ പെറ്റ് ആണ്, അവളുടെ SUPW പ്രൊജെക്ടിനു കൂടെ നില്‍ക്കാമോ എന്ന് ചോദിച്ചപ്പോള്‍, നിഷ്കരുണം ആട്ടി ഓടിച്ചതാണ് ഈ ഉള്ളവന്‍!!!! !!

ഏതായാലും ആരാണ് എന്ന് തീരുമാനത്തിലെത്തുന്നതിനു മുന്‍പേ അടുത്ത കമന്റ്‌,

 " ഹേയ്, നീയെന്ത ഈ പുത്യപെണ്ണിന്‍റെ പോലെ തലേം താത്തി നിക്കണേ, പോയ്‌ ഇര്നെട...."

പിന്നേം പൊട്ടിച്ചിരി, ദീപുട്ടന് അരിശം വന്നു, ശരിക്കും ഒരു ബോംബ്‌ കണ്ടുപിടിച് എല്ലാത്തിന്‍റെ ചന്തീടെ അടിയില്‍ വച്ചു പൊട്ടിക്കണം എന്ന് തോന്നിപ്പോയി!

എതായാലും പരീക്ഷ കഴിഞ്ഞു, ചോദ്യങ്ങളെല്ലാം വളരെ സിമ്പിള്‍, ദീപുട്ടന്‍ 8-9 പേജ് എഴുതി നിറച്ചു,

 ഓ ഇതിനാണോ ഞാന്‍ ഇത്രേം പേടിച്ചത്, എന്ന് മനസ്സിലോര്‍ക്കുകയും ചെയ്തു!

പിന്നെയും ശങ്കരന്‍.................. തെങ്ങില്‍.......................,.............! പ്രൊജക്റ്റ്‌ പിന്നെയും പൂര്‍വാധികം ശക്തിയോടെ..............

"എങ്ങിനെ ഉണ്ടായിരുന്നു  ",

ചോദ്യം ടക്കു ആണ് ചോദിച്ചത്, അതില്‍ ഒരു മുള്ള്ഇല്ലേ എന്നൊരു സംശയം തോന്നിയെങ്കിലും അവനായത് കൊണ്ടു വെറുതെ വിട്ടു.

അടുത്ത ആഴ്ച ഇട്ടി സാര്‍ വന്നത് ഒരു കെട്ട് പേപ്പറും ഒരു  കോട്ട ചിരിയുമായാണ്!

"അപ്പൊ, തൊടങ്ങല്ലേ?...."

ഒരു പത്ത് മിനിറ്റ്, അതാ എല്ലാരും, സ്വന്തം ആന്‍സര്‍ ഷീറ്റുമായി, ചിരിക്കാത്ത ഒരു മുഖം പോലും ക്ലാസ്സിലില്ല,

"  സാര്‍, എന്‍റെ പേപ്പര്‍?"

ദീപുട്ടന്‍ ആവേശത്തോടെ എണീറ്റു നിന്നു ചോദിച്ചു

" നീ കോട്ട കൊണ്ടന്നോ?, ഈ മാര്‍ക്കൊക്കെ നീ എങ്ങിന്യാ കൊണ്ടോവാ?!?!

ശൂം.........................................! ദീപുട്ടന്റെ കാറ്റ് പോയി, ക്ലാസ്സില്‍ ആകെ നിശബ്ദത,

"എല്ലാരും ഇതൊന്നു കണ്ടേ, ഒര് ഐന്‍സ്റ്റീന്‍ വാങ്ങിയ മാര്‍ക്ക്, ക്ലാസ്സിലാകെ, ഒരാളെ തോറ്റിറ്റൊള്ളോ..!"

ഒരൊറ്റ ഏറായിരുന്നു, ഒന്‍പതു പേപ്പറും, ഒന്‍പതു വഴിക്ക്!

"നിന്‍റെ എക്സിബിഷന്‍ ഞാന്‍ ശര്യാക്കിതരനുണ്ട്..."

പറഞ്ഞ പോലെ നടന്നു, ദീപുട്ടന്റെ എക്സിബിഷന്‍ ശരിയായി!

സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി, ദീപുട്ടനില്ലാതെ, ഒരു സംഘം എക്സിബിഷന്‍ കൂടാന്‍ പോയി!

എതായാലും ദീപുട്ടന്‍ അതോടെ ഒരു കാര്യം പഠിച്ചു,
ഐന്‍സ്റ്റീന്‍ ആകാന്‍ സയന്‍സ് മതിയെങ്കിലും, ആളുകളെ മനസ്സിലാക്കാന്‍ സോഷ്യല്‍ തന്നെ പഠിക്കണം!

 "നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണല്ലോ"


വാല്‍ : അടുത്ത വര്ഷം പത്താം തരത്തിലായത് കൊണ്ട് ദീപുട്ടന്‍ പഠനത്തില്‍ മാത്രം ശ്രദ്ധ തിരിച്ചു ( പത്തു പോലും പാസ്സാവാതെ, ഇന്നത്തെ കാലത്ത് എന്ത് ശാസ്ത്രഞ്ജന്‍?!?!). അടുത്ത കൊല്ലം പൂര്‍വാധികം ശക്തിയോടെ ദീപുട്ടന്‍ കളത്തിലിറങ്ങി എന്ന് മാത്രമല്ല, ഒന്നാം സമ്മാനം വാങ്ങുകയും ചെയ്തു!


അനുസ്മരണം : നമ്മളുടെ എല്ലാം പ്രിയപ്പെട്ട, അകാലത്തില്‍ നമ്മളെ ,ഒരു പിടി നല്ല ഓര്‍മ്മകള്‍ മാത്രം ബാക്കി വച്ച്, പിരിഞ്ഞു പോയ ഡേവിസ് സാറിന്.

"ഈ കഥ അശ്രുപുഷ്പങ്ങളോടെ, അങ്ങയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു"


കിണറും കിനാവും!


        ഈ കഥയില്‍ ദീപുട്ടന്‍ വെറും ധൃദ്സാക്ഷി മാത്രമാണ്, അതില്‍ കൂടുതല്‍ വേണമെങ്കില്‍ ഒരു കൂലിപ്പണിക്കാരന്റെയും, ഒരു വാച്ച്മാന്റെയും റോള്‍ കൂടി അവന്‍ ചെയ്തിട്ടുണ്ട്. ഇതിലെ നായകന്‍ ടിന്റുമോന്‍ ദീപുട്ടന്റെ സ്കൂളിലെ ഏറ്റവും പഴയ സുഹൃത്തും പിന്നെ ആകെ മൊത്തം സ്കൂളിന്റെ അഭിമാന ഭാജനവും ആണ്.

        ടിന്റുവിനെ കുറിച്ച് ദീപുമോന്‍ പറഞ്ഞാല്‍ അത് 5-6 കൊല്ലം പുറകിലോട്ട്, അതും ഈ സ്കൂളിന്റെ പുറത്ത് 10-14 കി മി ദൂരെ അവര്‍ ആദ്യം പഠിച്ചിരുന്ന സ്കൂളില്‍ എത്തിനില്‍ക്കും.
       കണ്ണൂരില്‍ നിന്നും അച്ഛന്‍ സ്ഥലം മാറി മലപ്പുറത്ത് എത്തിയപ്പോള്‍, ദീപുട്ടനെ പറിച്ചുനട്ടത് ഈ പോലീസ് സ്കൂളില്‍ ആയിരുന്നു. ആദ്യ ദിവസം തന്നെ ആകെ അന്തം വിട്ടു നിന്ന ദീപുട്ടന്റെ അടുത്ത് ഒരു പയ്യന്‍ വന്നുചോദിച്ചു

" എന്താ പേര്?"

       പേര് പറഞ്ഞതും പിന്നെ പരിചയപ്പെട്ടതും, മറ്റു കൂട്ടുകാര്‍ക്കൊക്കെ പരിചയ പ്പെടുത്തിക്കൊടുത്തതും ഒക്കെ ടിന്റു തന്നെ.

"ഞങ്ങളുടെ കൂടെ കളിയ്ക്കാന്‍ കൂടുന്നോ? "

എത്ര പെട്ടന്നാണ് ടിന്റു ദീപുട്ടന് കൂട്ടായത്!.

       വീട്ടിലെ സ്വാമി ഫോട്ടോയുടെ പുറകിലെ കാന്തം കൊണ്ടു വന്നത് ഒരു കരിങ്കല്ലില്‍ വച്ച് കുത്തിപ്പൊട്ടിച്ച് ദീപുട്ടന് ഒരു വെല്‍ക്കം ഗിഫ്റ്റ് ആയി കൊടുക്കുക കൂടി ചെയ്തു ഇഷ്ടന്‍! !!!!!

       അങ്ങനെ രണ്ടു കൊല്ലം അവര്‍ അടിച്ചുപൊളിച്ചു നടന്നു. അഞ്ചാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ദീപുട്ടന് സംസ്കൃതം പഠിക്കാന്‍ ഒരു മോഹം!,

എങ്ങിനെ വരാതിരിക്കും,

 " സമ്പ്രതി വാര്‍ത്തായാം സൂയന്താം,  പ്രവാചകാഹ, ബല ദേവാനന്തസാഗര: "

എന്ന് പറഞ്ഞു തുടങ്ങുന്ന വാര്‍ത്ത മനസ്സില്ലാക്കാന്‍ ഇതില്ലാതെ പറ്റില്ലല്ലോ!

        അങ്ങനെ മലയാളവും സംസ്കൃതവും രണ്ടു ക്ലാസ്സായി മാറിയപ്പോള്‍ ദീപുട്ടനും, കുഞ്ഞുമോനും സുഷമയും, ഷീജയും മറ്റും ഒരുക്ലാസ്സിലും ടിന്റുവും,രാജുക്കുട്ടനും, അമ്മിണിയും, സരിതയും, മറ്റും മറ്റേ ക്ലാസ്സിലും ആകേണ്ടിവന്നു. ക്ലാസുകള്‍ തമ്മിലുള്ള ചേരിപ്പോരില്‍ പലപ്പോഴും അടിവരെ എത്തിയെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ സ്കൂള്‍ വിട്ടാല്‍ ദീപുട്ടന്‍ ടിന്റുവിനെ വീട്ടില്‍ എത്തുമായിരുന്നു. അങ്ങനെ രണ്ടുപേരും പരീക്ഷയൊക്കെ എഴുതി ഈ സ്കൂളിന്റെ ഭാഗമായി മാറി.
ദീപുട്ടന്റെയും ടിന്റുവിന്റെയും കഥ അവിടെ നില്‍ക്കട്ടെ!

നമുക്ക് ഈ കഥയിലെ വില്ലനെ പരിചയപ്പെടാം!

       വീരന്‍, വിക്രസ്, വില്ലാധി വില്ലന്‍, പേര്- കുഞ്ഞു , മുഴുവന്‍ പേര് ചാക്കീരി കുഞ്ഞിമമ്മദ്.
സ്കൂളിലെ വിക്രസ്സുകളുടെ ഉസ്താദ് ആണ് കുഞ്ഞു,
ഓട്ടം, ചാട്ടം, പന്ത് കളി, ക്രിക്കറ്റ്‌,വോള്ളി ബോള്‍, ഇത്യാദി സംഗതികളില്‍ സ്കൂളില്‍ അജയ്യന്‍, മാത്രമോ, ഇതു മരത്തിലും മതിലിലും, കെട്ടിടത്തിലും, വലിഞ്ഞുകേറാന്‍ മിടുക്കന്‍.., അഭ്യാസി!

       സ്കൂളിന്റെ കലാപരിപാടികള്‍ക്ക് മുന്‍പ് കുഞ്ഞുവിന്റെ അപ്പോയന്‍മെന്റും കാത്ത് മാഷുമാര്‍ ഇരിക്കാറുണ്ടായിരുന്നു, എന്ന് പറഞ്ഞാല്‍ കര്‍ട്ടന്‍ താഴാനും പൊന്താനും, ആദ്യം കര്‍ട്ടന്‍ ഒന്ന് കേട്ടിക്കിട്ടണ്ടേ!

      കേട്ട പാതി, കേള്‍ക്കാത്ത പാതി, കുഞ്ഞുവും അനുചരന്മാരും പരിപാടി തുടങ്ങും.
ഹോ, കാണേണ്ട കാഴ്ചതന്നെ, അവന്‍ ആ മേല്കൂരയുടെ മുകളില്‍ കാണിക്കുന്ന കസര്‍ത്ത്!
ദീപുട്ടനും ഹരം കേറി ഒരു വട്ടം കേറിയിട്ടുണ്ട് പക്ഷെ മുകളില്‍ കയറിയപ്പോ മുട്ട് വിറച്ച് ണീറ്റു നിക്കാന്‍ പോലും പറ്റിയില്ല!
ഒരുവിധത്തില്‍ താഴെ ഇറങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

'ഒരു വാശിക്ക് കിണറ്റില്‍ ചാടിയാല്‍...................................................!!!!'............................!!

       അതു പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത്, അങ്ങനെ ഒരു വാശിക്ക് കിണറ്റില്‍ (അതെ, ശരിക്കും കിണറ്റില്‍ !!) ഇറങ്ങിയ കഥയാണ്‌ ഈ പറഞ്ഞു വരുന്നത്.

       ചുരുക്കത്തില്‍ ഈ കഥയിലെ വില്ലനാനെങ്കിലും, കുഞ്ഞു എല്ലാവരുടെയും ഒരു ഹീറോ ആയിരുന്നു, എല്ലാവരും ചെയ്യാന്‍ ആഗ്രഹിക്കുന്നത് ഒക്കെ ചെയ്യാന്‍ കഴിവുള്ള ഒരാള്‍,

 " കുഞ്ഞു കീ ജയ്‌!, കുഞ്ഞു രാജാവ് നീണാള്‍ വാഴട്ടെ!"

ദീപുട്ടനും കുഞ്ഞുവും ടിന്റുവും ഒക്കെ നല്ല കൂട്ടുകാര്‍ തന്നെ ആയിരുന്നു,

       കുഞ്ഞുവിന് ഒരു സൂക്കേടുണ്ട്, എന്താ?, ഇടക്കിടക്ക് തന്റെ കഴിവുകള്‍ ഒക്കെ ഒന്ന് പോടി തട്ടി എടുക്കണം, അല്ലെങ്ങില്‍ തന്റെ യന്ത്ര ഭാഗങ്ങള്‍ മുഴുവന്‍ തുരുമ്പിച്ചു പോകും, അതിനായി ആശാന്‍ ഇടയ്ക്കിടെ ചില കസര്‍ത്തുകള്‍ നടത്തും, അതില്‍ ഏറ്റവും ഭയങ്കരമായിരുന്നു സ്കൂളിലെ ആ വലിയ കിണറ്റില്‍ തന്റെ ഗ്ലാസ്‌ തട്ടി ഇടലും പിന്നെ ഒരു കയറില്‍ തൂങ്ങി അത് എടുത്തു കൊണ്ടുവരലും!

       വാവട്ടം കാരണം കിണര്‍ ആഴം തോന്നിക്കാത്തതിനാലും പിന്നെ കുഞ്ഞുവിന്റെ അനായാസ പ്രകടനം കാരണവും ആര്‍ക്കും ഇതൊരു വലിയ കാര്യമായി തോന്നിയിരുന്നില്ല എന്നതാണ് സത്യം!

പരീക്ഷ ഡെമോക്ലസ്സിന്‍റെ വാള് പോലെ നില്‍ക്കുന്ന ഒരു കാലം,

       വൈകുന്നേരങ്ങളില്‍ കുട്ടികള്‍ ക്ലാസ്സോഴികെ എല്ലാ ഇടത്തും ഇരുന്നു പഠിക്കുന്നു. കിണറിന്റെ ചുറ്റുപാടും ചില പാറകളിലും, ചെകിടിക്കുന്നിന്മേലും പറങ്കിമാവിന്റെ ചോട്ടിലും ആയി കുറെ പേര്‍!, അതിനിടയില്‍ നമ്മുടെ കഥാനായകന്‍ ടിന്റു, പിന്നെ വില്ലന്‍ കുഞ്ഞു!

ദേ കിടക്കുന്നു ടിന്റുവിന്റെ ഗ്ലാസ്‌ കിണറ്റില്‍!!, എങ്ങെനെ വീഴാതിരിക്കും, കുഞ്ഞുവല്ലേ അടുത്ത്!

" നീ പേടിക്കേണ്ട, ഞാന്‍ എടുത്തു തരാം" 

കുഞ്ഞുവിന്റെ ഓഫര്‍!!, ടിന്റു പക്ഷെ വേറൊന്നായിരുന്നു ആലോചിച്ചത്, ഇത് ഞാന്‍ തന്നെ ഇറങ്ങി എടുത്താല്‍ എന്താ?!, പിന്നെ ഇത് വലിയ കാര്യമൊന്നുമല്ലല്ലോ, ഇവന്‍ എത്ര പ്രാവശ്യം ഇറങ്ങി കേറിയതാ!

" വേണ്ടെട, ഞാന്‍ തന്നെ എടുത്തോളാം", 

പക്ഷെ കുഞ്ഞു വിടില്ലല്ലോ!

അങ്ങനെ അവസാനം ഒരു തീരുമാനത്തിലെത്തി, രണ്ടാളും ഇറങ്ങുന്നു!
" അങ്ങനെ ഒന്ന് വെളിച്ചം കുറഞ്ഞപ്പോള്‍, രണ്ടാളും കൂടി ബക്കറ്റില്‍ നിന്നും കയറും അഴിച്ച് പണി തുടങ്ങി.

" ഡാ ദീപൂ, നീ ഇവടെ ആരും കാണാതെ മറഞ്ഞു നിന്നോളണം, ആരെങ്കിലും വന്നാല്‍ സിഗ്നല്‍ തരണം", കുഞ്ഞു ദീപുട്ടനെ ആസ്ഥാന വാച്ച്മാന്‍ ആക്കി പോസ്റ്റ്‌ ചെയ്തു, വീരാധിവീരന്‍, കുഞ്ഞുമാഹരാജാവിനെ സേവിക്കാനുള്ള അവസരം ദീപുട്ടനും കളഞ്ഞില്ല!

അങ്ങനെ ആദ്യം, കുഞ്ഞുവും പിന്നാലെ ടിന്റുവും കിണറ്റിലേക്ക്!

കിണറ്റില്‍ ആകെ കുറച്ച് വെള്ളമേ ഉണ്ടായിരുന്നുളൂ, മുകളില്‍ പാറയാണെങ്കിലും താഴെ നല്ല ചെകിടി മണ്ണ്‍.

താഴെ എത്തി ഗ്ലാസ്സെടുത്ത്‌ കഴിഞ്ഞപ്പോള്‍ പിന്നെ ഇനി എന്തിനാ ഇവിടെ നില്‍ക്കുന്നത് എന്നായി!
" ഡാ, നീ ആദ്യം കേറ്", അങ്ങനെ ടിന്റു കയറാന്‍ തുടങ്ങി, ക്ലിഫ് ഹാങ്ങറില്‍ സ്റ്റാലന്‍ ചെയ്ത പോലെ ഒരു സ്റ്റണ്ട് ആയിരുന്നു മനസ്സിലെങ്കിലും, മണ്ണിടിച്ചില്‍ കാരണവും പിന്നെ മസിലിന്റെ കുറച്ചു കുറവ് കാരണവും ,എന്തോ ,ടിന്റുവിനു മേലെ കയറാന്‍ കഴിഞ്ഞില്ല,

" എടാ ഇത് വളരെ ഈസി അല്ലെ, ഇങ്ങട്ട് മാറ്, ഞാന്‍ കാണിച്ചു തരാം"
പറഞ്ഞു തീര്‍ന്നില്ല, ദേ പോണു എട്ടുകാലി പോണ മാതിരി, മോളിലേക്ക്, ടിന്റു ഒരു അഞ്ച് വട്ടം ശ്വാസം വിട്ടപ്പോഴേക്കും കുഞ്ഞു മുകളില്‍ നിന്നും താഴോട്ടും നോക്കി നില്‍ക്കുന്നു!
ബാക്ക്ഗ്രൗണ്ടില്‍ പില്‍കാലത്ത് മൂടി പിടിപ്പിച് കിണര്‍ (2012 ലെ  ചിത്രം)
" ഇനി അതേ പോലെ ഇങ്ങട്ട് പോരേ", കുഞ്ഞു ഒരു ഉരുള ചോറ് തിന്നാന്‍ പറയുന്നതുപോലെ പറഞ്ഞു
മൂന്നു നാല് പ്രാവശ്യം നോക്കിയപ്പോഴേക്കും ടിന്റു ആകെ ക്ഷീണിച്ചു, മാത്രമല്ല, ആകെ പൊല്ലാപ്പായല്ലോ എന്ന ചിന്തയും വന്നു

" ഡാ ദീപൂ, ഇങ്ങോട്ടുവന്നെ, നമ്മടെ ടിന്റു ഇതില്‍ കുടുങ്ങിപ്പോയി, ഇനി ഇപ്പൊ എന്താ ചെയ്യാ?"
 കുഞ്ഞുവിനും ചെറുതായി ഒരു പേടി  വന്ന പോലെ തോന്നി.
അപ്പോഴേക്കും ചില പയ്യന്മാര്‍ സംഗതി മണത്ത് അറിഞ്ഞ് അവിടെ എത്തി, പിന്നെ എല്ലാം പെട്ടന്നായിരുന്നു,

ഒരു അലൂമിനിയം ബക്കറ്റ്‌ കൊണ്ടു വരലും, അതില്‍ കയറുകെട്ടി ഇറക്കലും എല്ലാം പെട്ടന്ന് കഴിഞ്ഞു.

അങ്ങനെ ടിന്റുമോനെ നരകത്തീന്നു കര കേറ്റാനുള്ള പേടകം തയ്യാറായി!

അങ്ങനെ മെല്ലെ മെല്ലെ , വെയിറ്റ്, റൈറ്റ്, ....പിന്നേം  വെയിറ്റ്.   ഓക്കേ റൈറ്റ് എന്നും പറഞ്ഞു വലി തുടങ്ങി, മെല്ലെ മെല്ലെ പേടകം മുകളിലോട്ട്!

       ടിന്റു റൈറ്റ് പറയുന്നു, ഞങ്ങള്‍ ,കൂലിപ്പണിക്കാര്‍, വലിക്കുന്നു, വെയിറ്റ് പറയുന്നു ഞങ്ങള്‍ നിര്‍ത്തുന്നു, അങ്ങനെ അങ്ങനെ വലിക്കുമ്പോള്‍ ആണ് ഒരു പുതിയ ഓര്‍ഡര്‍ കിട്ടിയത്,

               " വ്ര്‍ഐറ്റ്" 

       ടിന്റു ഉദേശിച്ചത് വെയിറ്റ് ആണെങ്കിലും, കാലത്ത് നാവു വടിക്കാത്തത് കൊണ്ടോ, അതോ ക്ഷീണിച് വായിലെ വെള്ളം വറ്റിയിട്ടാണോ എന്തോ, ആ സ്വരം അങ്ങനെയാണ് പുറത്തു വന്നത്, എന്തിനേറെ പറയുന്നു, കൂലിപ്പണിക്കാര്‍ എല്ലാരും കൂടി ആഞ്ഞു വലിച്ചു,

ദേ വരുന്നു ബക്കറ്റ് പറന്നു കരയിലേക്ക്, അപ്പൊ ടിന്റുവോ?!?!

       കേറി വന്നതിന്റെ പത്തിരട്ടി സ്പീഡില്‍ താഴോട്ട്, ( ഈ ന്യൂട്ടണ്‍ന്‍റെ ഒരു കാര്യം,അനാവശ്യമായി  ഈ ഗ്രാവിറ്റി കണ്ടു പിടിച്ചില്ലായിരുന്നു എങ്കില്‍  ചിലപ്പോ........!!)

       ജീവന്‍ പൊയ്പോയി, ആകെ ഒരു കൂട്ട നിലവിളി, കിണറ്റില്‍ ആകെ ഒരു നിശബ്ദദ, കുഞ്ഞു തലയില്‍ കൈവച്ചു നില്‍ക്കുന്നു, മൊത്തത്തില്‍  ഒരു ബഹളം,

       ഒരു ലൈറ്റ് പോലുമില്ലാത്ത ഓപറേഷന്‍ ആയതു കൊണ്ടു കിണറ്റില്‍ ഒന്ന് നോക്കാന്‍ പോലും വയ്യ!, ഇനിയിപ്പോ ഉണ്ടെങ്കില്‍ത്തന്നെ ഇതൊന്നും കാണാന്‍ തന്നെ ക്കൊണ്ടാവില്ല എന്നാ മട്ടില്‍ ദീപുട്ടനും

" ഒന്നും പറ്റീല ഡാ"  ചെറിയ ശബ്ദം കിണറ്റില്‍ നിന്നാണ്, തുള്ളിചാടിപ്പോയി എല്ലാവരും, ദീപുട്ടെന്റെ കണ്ണ് നിറഞ്ഞുപോയി!

       അപ്പോഴേക്കും, മാഷ്മാരും പ്രിന്‍സിപ്പലും മറ്റു ജീവനക്കാരും അവിടെ എത്തിക്കഴിഞ്ഞു, പിന്നെ എല്ലാം പെട്ടന്നായിരുന്നു, കയികഭ്യാസിയായ പി ടി മാഷ്‌ കിണറ്റില്‍ തൂങ്ങി ഇറങ്ങി ടിന്റുവിനെയും കഴുത്തില്‍ തൂക്കി കേറാന്‍ ഒരു ശ്രമം നടത്തിയെങ്കിലും, സാധിച്ചില്ല ( കുഞ്ഞുവിന് ഒരു സാഷ്ടാങ പ്രണാമം!)

പിന്നെ വീണ്ടും ഒരു വലിയ ബക്കറ്റ്‌ കെട്ടിയിറക്കി, ടിന്റുവിനെ പുറത്തെടുത്തു.

      ടിന്റുവിനെ പുറത്തു കിട്ടിയാല്‍ ഉടനെ രണ്ടു ചന്തിയിലെയും തോലെടുത്ത് മദ്ദളം കൊട്ടണം എന്ന് വിചാരിച്ചിരുന്ന ചില കശ്മലന്മാരെ, നല്ലവനായ പ്രിന്‍സിപല്‍ വിലക്കി, എങ്കിലും ടിന്റുവിനെ കണ്ടയുടനെ പല്ലുകടിച് , നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെടാ എന്ന്‍ പലരും കണ്ണുരുട്ടിക്കാണിച്ചു!

       ഏതായാലും കിണറ്റിന്റെ ഭാഗത്ത് ഇരുന്നുള്ള പഠിത്തം അതോടെ നിന്നു എന്ന് മാത്രമല്ല, ആറുമണി കഴിഞ്ഞാല്‍ എല്ലാവരും ക്ലാസ്സില്‍ കാണണം എന്നും ഒരു പുതിയ നിയമം നിലവില്‍ വന്നു.

       കുഞ്ഞുവിന്റെ കാര്യം ആരും അറിഞ്ഞില്ല, അവന്‍ ഈ കഥയില്‍ വെറും ഒരു കാഴ്ചക്കാരനായി മാറിയത് കാരണം അവന്റെ ജീവിതം അങ്ങനെ ഒക്കെ തന്നെ പോയി.
      ദീപുട്ട്നാകട്ടെ, ഉറ്റ സുഹൃത്തിനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ശിഷ്ട ജീവിതം തള്ളി നീക്കി!


വാല്‍:: :- ടിന്റുവിന്റെ പേരില്‍ മലയാള ഭാഷയില്‍ ഒരു പുതിയ ഫ്രേസ് കൂടി ജനിച്ചു.( അതോ അത് ഈ സംഭവത്തിന്‌ മുന്‍പേ ഉണ്ടോ?!)  വളരെ വേഗം തന്നെ ആ കിണറിന് ഒരു മൂടി പണിയാന്‍ ഉത്തരവായി. കിണറ്റില്‍ ഇറങ്ങി കേറുക എന്നത് ടിന്റുവിന്റെ ഒരു കിനാവായി ശേഷിച്ചു!


നന്ദി :- കൂലിപ്പണിക്കാനെങ്കിലും ടിന്റുവിനെ വലിച്ചുകേറ്റാന്‍ കൂടിയ അമിത്തിനും, യാദവിനും, രാമകൃഷ്ണനും,പിന്നെ പേരറിയാത്ത കുറച്ചു പേര്‍ക്കും, പിന്നെ പ്രിന്‍സിപ്പല്‍ സെബാസ്റ്റ്യന്‍ സാറിനുംമാലാഖക്കൊരു കത്ത്....!


       ഫേസ് ബുക്കില്‍ വെറുതെ തിരഞ്ഞു നടക്കുബോള്‍ ആണ് ഒരു പോസ്റ്റില്‍ കണ്ണുകള്‍ ഉടക്കിയത്, ഇതാരാ ഈ കക്ഷി എന്ന് മനസ്സില്‍ വിചാരിച്ച് പ്രൊഫൈല്‍ മൊത്തം പരത്തി നോക്കി, അതേ നവോദയന്‍ തന്നെ, പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇത്ര മടിയുള്ള കൂട്ടം വേറെ എവിടെ കാണാന്‍, ഏതാ ബാച്ച്!
ഉടനെ അയാളുടെ ഫ്രണ്ട് ലിസ്റ്റ് തുറന്നു കണ്ണോടിച്ചു.

ഞെട്ടിപ്പോയി, ഒട്ടും പ്രതീക്ഷിക്കാതെ, അതാ മുന്‍പില്‍ മറ്റൊരു പേര്‍,
തിരിച്ചും മറിച്ചും നോക്കി, ഫോട്ടോയും ആല്‍ബവും എല്ലാം, ഇല്ല തെറ്റിയിട്ടില്ല,
പക്ഷെ ആകെ ഒരു മാറ്റം
10-15 വര്‍ഷങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഒന്നുമല്ലെങ്കിലും, മാറിയിരിക്കുന്നു,
കുട്ടിത്തം വിട്ടുമാറാത്ത കണ്ണുകളില്‍ , കുസൃതി നിറഞ്ഞ ആ നോട്ടത്തില്‍, ആര്‍ക്കും ഇഷ്ടം തോന്നുന്ന ആ ഭാവത്തില്‍, എല്ലാം ഒരു കുലീനയായ വീട്ടമ്മയുടെ, സ്നേഹമയിയായ ഒരമ്മയുടെ ഭാവം ലയിച്ചു ചേര്‍ന്നിരിക്കുന്നു

കാലത്തിന്‍റെ പ്രവാഹത്തില്‍, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശരിവക്കുന്നത് പോലെ ചെറിയ മാറ്റങ്ങള്‍, വാലിനുമുണ്ടൊരു മാറ്റം!

അച്ഛന്റെ പേര്‍ മുറിച്ചുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കുമ്പോള്‍ മുറിയുന്ന ബന്ധങ്ങള്‍ രണ്ടു കുടുംബങ്ങള്‍ ഒരു ആഘോഷമാക്കിക്കാണണം!

ദീപുട്ടന് പെട്ടന്ന്‍ ഒരു സന്തോഷം തോന്നി,
ഒരു നിധി കിട്ടിയ പോലെ..........!

മനസ്സ് ഒരു നിമിഷം വര്‍ഷങ്ങള്‍ പുറകിലോട്ടു പറന്നു, 10-18 വര്‍ഷങ്ങള്‍ പുറകിലോട്ട്!

എല്ലാവരും സന്തോഷത്തിലാണ്, ഇവിടെ വന്ന് വര്ഷം രണ്ടു കഴിഞ്ഞു. ഇപ്പോള്‍ എല്ലാ അദ്ധ്യാപകരില്‍ നിന്നും മറ്റു ചെറിയ ക്ലാസ്സിലെ കുട്ടികളില്‍ നിന്നും കിട്ടുന്ന സ്നേഹവും, മറ്റും കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നു,
സ്കൂളിന്റെ മുക്കും മൂലയും സ്വന്തം വീട് പോലെ, സ്വന്തമായി എല്ലാം ചെയ്യാന്‍ പ്രാപ്തി നേടിയിരിക്കുന്നു,

ചെറിയ ക്ലാസ്സിലെ ചെറിയ തിരക്കും ബഹളവും ഒക്കെ തങ്ങളെ കാണുമ്പോള്‍ നില്‍ക്കുന്നു, കുട്ടികള്‍ കാണുമ്പോള്‍ ഇഷ്ടത്തോടെ ചിരിക്കുന്നു,

ദേഷ്യത്തോടെ ഉള്ള ഒരു നോട്ടം മതി വികൃതിയായ ഒരു പയ്യനെ നിയന്ത്രിക്കാന്‍!! !

രണ്ടു ദിവസം മുന്‍പാണ് പുതിയ ഒരു ബാച്ച് തുടങ്ങിയത്.

MP ഹാളിന്‍റെ മുന്‍പില്‍ അസ്സംബ്ലിക്ക് നില്‍ക്കുമ്പോളാണ് ദീപുട്ടന്റെ ശ്രദ്ധ തൊട്ടടുത്ത വരിയിലേക്ക് പോയത്,(പോയതല്ല, ശ്രീക്കുട്ടന്‍ തോണ്ടി കാണിച്ചുതന്നതാണ്!) അതാ നില്‍ക്കുന്നു പുതിയ ബാച്ചില്‍ ഒരു സുന്ദരിക്കുട്ടി,ആരും ശ്രദ്ധിച്ചു പോവുന്ന ഓമനത്തം നിറഞ്ഞ മുഖം, പേടിച്ചരണ്ട കണ്ണുകള്‍, പ്രാര്‍ത്ഥനക്കായി കൈ കൂപ്പുമ്പോള്‍ മുഖത്ത് തെളിയുന്ന ഭക്തി, സംസാരിക്കുമ്പോള്‍ മുഖത്തെ പ്രസന്ന ഭാവം, ചിരിക്കുമ്പോള്‍ തെളിയുന്ന നുണക്കുഴികള്‍!!  ( ഹേയ്, നുണയൊന്നും പറയില്ല, അത് ചിലപ്പോള്‍ വെറുതെ കിട്ടിയതായിരിക്കും എന്ന് ദീപുട്ടന്‍ തന്നെ തന്നെ വിശ്വസിപ്പിച്ചു.)

ഉച്ചയൂണിനു ചെന്നപ്പോള്‍ ആണ് മറ്റൊരു രസം, കുട്ടി അതാ ദീപുട്ടന്റെ ഡൈനിങ്ങ്‌ ടേബിളില്‍! !!!!! !
 സന്തോഷം സഹിക്കാന്‍ പറ്റിയില്ല, എങ്കിലും ഗൌരവം വിടാതെ തന്നെ ദീപുട്ടന്‍ തന്റെ സ്ഥലം കൈകലാക്കി, ഊണ് കഴിച്ചു തീരും വരെ ദീപുട്ടന്റെ കണ്ണുകള്‍ അവളുടെ നേരെ ഇടക്കിടക്ക് നീണ്ടുകൊണ്ടിരുന്നു!

ഇതെന്തൊരു കുട്ടി, ഒരു ചിരിയോ ബഹളമോ, വര്‍ത്തമാനമോ ഇല്ല, വരും കഴിക്കും തിരിച്ചു പോകും!

പക്ഷെ ഉള്ളിന്റെ ഉള്ളില്‍ ദീപുട്ടന്‍ അവള്‍ക്കായി ഒരു സ്ഥാനം ഒഴിച്ച് വച്ചു, ഒരു കുഞ്ഞു പെങ്ങളുടെ സ്ഥാനം!.

ആന്വല്‍ ഡേ കടന്നു വന്നു, അന്ന് കുഞ്ഞുപെങ്ങളുടെ നൃത്ത പരിപാടിയും ഉണ്ടായിരുന്നു, വെള്ള ഗൌണില്‍ അവള്‍ ഒരു കുഞ്ഞു മാലാഖയെപ്പോലെ കാണപ്പെട്ടു

" വിണ്ണിലെ ഗന്ധര്‍വ വീണകള്‍ പാടുന്ന...."
  സംഗീതമേ, ഓ.., സംഗീതമേ.....!

പിന്നെയും കാലങ്ങള്‍ കടന്നു പോയി

ഒരു ദിവസം മാലാഖയുടെ അമ്മ വന്നു, കളിച്ചു കാറോടി നടക്കുന്ന ഞങ്ങളെ വിളിച്ച് കൈ നിറയെ മിട്ടായി തന്നു, പറഞ്ഞു,

" ഇന്ന്‍ മോളുടെ പിറന്നാളാണ്"

ദീപുട്ടന്‍ ആ ദിവസം തന്റെ ഡയറിയില്‍ കുറിച്ചുവച്ചു.

കാലം പിന്നെയും ഒരു തീവണ്ടി പോലെ ചുമച്ചു നീങ്ങി

ഒരു മാര്‍ച്ച് മാസത്തിന്റെ ഒടുവില്‍ ദീപുട്ടനും കാലത്തിനൊപ്പം സ്കൂളിന്റെ പടികളെ പിന്നിലാകി നടന്നു നീങ്ങി.

ദീപുട്ടന്റെ ഡയറിയില്‍ അപ്പോഴും നവംബര്‍ മാസത്തിലെ ഒരു ദിവസം രേഖപ്പെടുത്തിയിരുന്നു!

എല്ലാ പിറന്നാളുകളിലും ദീപുട്ടന്റെ ഒരു ആശംസാ കാര്‍ഡ്‌ സ്കൂളില്‍ മാലാഖയെ തേടി എത്തി, പേരും വിലാസവും ഇല്ലാത്ത ഒരു കാര്‍ഡ്‌!!

ദീപുട്ടന്റെ പേര്, അവള്‍ക്കൊരു ചീത്തപേരാകരുത് എന്ന്‍ ദീപുട്ടന് നിര്‍ബന്ധമായിരുന്നു!.

എന്നിട്ടും ദീപുട്ടന്‍ പിടിക്കപ്പെട്ടു!

ഒരു ദിവസം ദീപുട്ടനെ തേടി ഒരു കത്ത് വന്നു, ദീപുട്ടന്റെ സ്വന്തം അനിയത്തിയുടെ കത്ത്.

സസ്നേഹം ചേട്ടന്,

                                സുഖം തന്നെ എന്ന് കരുതുന്നു, എനിക്കിവിടെയും അങ്ങനെ തന്നെ, കൊല്ലപ്പരീക്ഷകള്‍ അടുത്തു വരുന്നു, പഠിത്തത്തിന്റെ തിരക്കിലാണ് ഞങ്ങള്‍ ഒക്കെയും, അതിന്റെ ഇടയിലും ഞാന്‍ ചേട്ടന് ഈ കത്തെഴുതുന്നത് ഒരു പ്രത്യേക കാര്യം ചോദിക്കാനാണ്.
                              കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരിക്ക് വന്ന ഒരു കാര്‍ഡ്‌ ഞാന്‍ കണ്ടു, പേരോ അഡ്രസൊ ഇല്ലെങ്കിലും ചേട്ടന്റെ ഒപ്പ് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ക്കു ചേട്ടന്‍ ആരാണെന്നോ അറിയില്ല, മാത്രമല്ല അവള്‍ വളരെ ഭയക്കുന്നുമുണ്ട്, കാരണം ആരെങ്കിലും ചോദിച്ചാല്‍, പറയാനൊരു പേരോ കൊടുക്കാന്‍ ഒരു മറുപടിയോ അവള്‍ക്കില്ല. ഞാന്‍ അവളോട്‌ ഒന്നും പറഞ്ഞിട്ടില്ല. ചേട്ടന്റെ മറുപടിക്കായി കാത്തിരിക്കുന്നു

                                                                                             സസ്നേഹം
                                                                                                         ( ഒപ്പ്)


രഹസ്യം പുറത്തായിരിക്കുന്നു, ദീപുട്ടന്‍ അനിയത്തിയോട് പോലും പറയാതെ ആണ് ഈ കത്തുകളത്രയും അയച്ചിരുന്നത്, അവള്‍ ഇത് കണ്ടുപിടിക്കുമെന്നരു കണ്ടു!?!

പക്ഷെ കത്തിലെഴുതിയിരുന്ന കാര്യങ്ങള്‍ ദീപുട്ടന്റെ കണ്ണു തുറപ്പിച്ചു!
ശരിതന്നെ, മറ്റാരെങ്കിലും ആ കത്ത് ആരുടെ എന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ത് മറുപടിയാണ് പറയാന്‍ ഉണ്ടാകുക?,
ഇനി അറിയില്ല എന്ന സത്യം പറഞ്ഞാല്‍ പോലും ആരു വിശ്വസിക്കും?

ദീപുട്ടന്‍ അന്ന് തന്നെ മറുപടി എഴുതി

പ്രിയപ്പെട്ട അനിയത്തിക്ക്,
                                             നിന്‍റെ ചോദ്യങ്ങള്‍ക്ക് എന്‍റെ കയ്യില്‍ ഉത്തരമില്ല, എങ്കിലും ആ കുട്ടി എനിക്ക് നിന്നെപോലെ തന്നെ പ്രിയപ്പെട്ടവളാണ്, അവളോട്‌ നീ ഒന്നും പറയരുത്, ഞാന്‍ ആരാണെന്നോ, എന്താണെന്നോ, അവള്‍ അറിയരുത്, ഞാന്‍ ഒരു ചീത്ത സ്വപ്നം മാത്രമായി അവശേഷിക്കട്ടെ, ഇനി അവളെ തിരഞ്ഞ് എന്‍റെ ഒരു കത്തുപോലും വരില്ല.

               നന്നായി പഠിക്കണം എന്‍റെ ആശംസകളും, പ്രാര്‍ത്ഥനകളും എന്നും നിങ്ങളുടെ കൂടെ ഉണ്ട്.
                                                                   സ്നേഹ പൂര്‍വ്വം


                                                                                              ( ഒപ്പ്)               അതിനു ശേഷം വര്‍ഷം 14 കഴിഞ്ഞിരിക്കുന്നു, കാലം മായ്ച്ചത്‌ കാലം തന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ഇനിയിപ്പോള്‍ ഇതൊന്നും തിരിച്ചു കിട്ടില്ല, ബന്ധങ്ങള്‍ വലിഞ്ഞു മുറുകി വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു, വിവാഹത്തിന്റെ കുഞ്ഞു തോടിനുള്ളിലേക്ക് വലിയുമ്പോള്‍, മകന്‍റെ കുസൃതികളും അമ്മയുടെ സങ്കടങ്ങളും, ഭാര്യയുടെ പ്രയാസങ്ങളും ജീവിതത്തിന്‍റെ വഴി തന്നെ മാറ്റി തെളിച്ചിരിക്കുന്നു, ഇംഗ്ലണ്ടഇലെ ഏതോ കോണില്‍ കിടക്കുന്ന അനിയത്തിയെ പോലും ഇന്റെര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ മാത്രമാണ് ബന്ധിപ്പിക്കുന്നത്!

എന്നിട്ടും ദീപുട്ടന്റെ മനസ്സ് ഒന്ന് തുടിച്ചു, ഒളിപ്പിച്ചു വച്ചിരുന്ന ഒരു രഹസ്യചെപ്പ് കയ്യില്‍ വന്നപോലെ!

പാണ്ടോരയുടെ മനസ്സിന്‍റെ സ്ഥിതിയും കൌതുകവും, ഇപ്പോള്‍ മനസ്സിലാകുന്നു,
ചെപ്പ് തുറക്കാനും രഹസ്യങ്ങള്‍ കാറ്റില്‍ പറത്താനും സമയമായതുപോലെ!

സത്യം! ഫേസ് ബുക്കില്‍ പച്ച ലൈറ്റ് കത്തി, സത്യം തന്നെ, ദീപുട്ടന് അത്ഭുതം തോന്നി!

ഒന്ന്‍ ആലോചിച്ച ശേഷം ടൈപ്പ് ചെയ്തു

" hi "

ഇല്ല, മറുപടി ഒന്നും വന്നില്ല, ഇല്ലെങ്കില്‍ വേണ്ട,

" hi "

വളരെ ആലോചിച്ച് പറഞ്ഞ പോലെ ഒരു hi!

ചിലപ്പോള്‍ ദീപുട്ടന്റെ പ്രൊഫൈല്‍ നോക്കി ഉറപ്പു വരുത്തിയിരിക്കും!

മിലി പറഞ്ഞ പോലെ,

 "ഒരു friend request വന്നാല്‍ പോലും "ദേ ലെവന്‍ പിശകൊന്നും അല്ലല്ലോ" എന്ന് ഒരു mutual friend - നോടും ചോദിക്കാതെ Add ചെയ്യാന്‍ പറ്റുന്നതും മറ്റൊരു നവോദയനെത്തന്നെ.
ഞങ്ങള്‍ക്കു പരസ്പരം വിശ്വസിക്കാന്‍ "നവോദയന്‍" എന്ന ഒരൊറ്റ tag മതി.We may fight and compete each otherBut will never ditch, flirt or abandon..We can't....Because, we are, Navodayans..."

എന്തായാലും ഇന്നിവിടെ ഇത് അവസാനിക്കണം,

" do u know me !"

" i don remember u "

" i have a secret to tell u "

" wat? " ഡിജിറ്റല്‍ വാക്കുകളുടെ വികാരം എന്തായിരിക്കും?

കൌതുകമോ, ആകാംഷയോ, അതോ അരിശമോ? ഒരു നിമിഷം അവളുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നി!

" i was the one who used to send u cards"     എഴുതാന്‍ വളരെ എളുപ്പം കഴിഞ്ഞു, ഇത് പറയാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ എടുത്തേനെ! എന്ന് മാത്രമല്ല, ഓങ്ങിഅടിച്ചാല്‍ പോലും ചെവിക്കല്ല് വരെ കൈ എത്തില്ല എന്ന ഉറപ്പുള്ള ഒരു സ്ഥലവും നോക്കി നില്‍ക്കേണ്ടി വന്നേനെ, 

പിന്നെയും ഒരു നിശബ്ദദ,
 ദീപുട്ടന് നിരാശ തോന്നി, കാരണം കാര്യം പറഞ്ഞെങ്കിലും കാരണം ബോധിപ്പിക്കതിരുന്നാല്‍ പ്രണയമായിതന്നെ തെറ്റിധരിച്ചേക്കാം, 

" ok "

 ഒരു ചെറിയ മറുപടി, പിന്നെ എന്തൊക്കെ ടൈപ്പ് ചെയ്തു എന്ന് ദീപുട്ടന് അറിയില്ല, ഏതായാലും എല്ലാം ഒരു വിധം പറഞ്ഞു എന്നാക്കി, ദീപുട്ടന്‍ കരഞ്ഞില്ല എന്നെ ഉള്ളു, മൂക്കൊക്കെ അടഞ്ഞ് ശരീരം ആകെ ചൂട് പിടിച്ചു!

" iniyippo enthina ithokke paranjittu"   ഒറ്റ വരി മറുപടി, ദീപുട്ടന് സമാധാനമായി, 

മാലാഖമാര്‍ ദേഷ്യപ്പെടാറില്ല, അവര്‍ക്ക് സ്നേഹിക്കാനേ അറിയൂ, 

വലിയൊരു ഭാരം ഇറക്കിവെച്ച പോലെ തോന്നി ദീപുട്ടന്, പക്ഷെ ചെറിയ ഒരു നിരാശയും, 

സ്വപ്നത്തിലെങ്കിലും ഇടയ്ക്ക് തന്‍റെ അടുത്തിരുന്ന് തന്നോട് സ്നേഹത്തോടെ സംസാരിക്കാറുള്ള തന്‍റെ കുഞ്ഞുമാലാഖ എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു, ഇനി അങ്ങനെ ഒരു സ്വപ്നമില്ല കാരണം ഭൂമിയില്‍ മാലാഖമാര്‍ പാര്‍ക്കാറില്ല!


വാല്‍ :- ഈ ഇന്റര്‍നെറ്റ്‌ എന്നാ കുന്ത്രാണ്ടം ഇല്ലായിരുന്നെങ്കില്‍ ഈ രഹസ്യം ദീപുട്ടനോട് കൂടി മണ്ണായി പോയേനെ, മാത്രമല്ല, ദീപുട്ടന്റെ ഉദ്ദേശ ശുദ്ധി അറിയാതെ വിളിച്ച തെറികളെല്ലാം തിരുത്താന്‍ ഒരു അവസരവും വന്നല്ലോ!
( മാലാഖമാര്‍ തെറി പറയുമോ ആവോ, കേരളത്തിലെ കോളേജുകള്‍ അല്ലെ, ചിലപ്പോ ഒരു സാധ്യത ഇല്ലേ എന്ന് ചോദിച്ചാല്‍ ഒരു ചിരി മാത്രമേ ഉത്തരമായി കൊടുക്കാന്‍ സാധിക്കൂ!)

കൃതജ്ഞത :- അനിയത്തിക്കും , ഇന്റര്‍നെറ്റിനും ( രഹസ്യമാക്കിയതിനും, പരസ്യമാക്കിയതിനും!)
Authors in this blog

 • Adarsh
 • Amjith.T.S
 • Anil Raj
 • Aravind
 • Arjun A Bhaskaran
 • Divya Gokul
 • Navodayan
 • Praveen
 • Shafeeq Sha
 • Shiljith
 • Syam Prasad
 • Vandana Mohandas